Cristiano Ronaldo: കാത്തിരിപ്പ് അവസാനിച്ചു! റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി, സാക്ഷിയായി മക്കള്‍

Cristiano Ronaldo and Georgina Rodriguez Finally Get Married: റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും വിവാഹത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡോയുടെ ജന്മനാടായ മഡെയ്റയിലെ ഫുഞ്ചലില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വിവാഹത്തിന് പിന്നാലെ റൊണാള്‍ഡോയും ജോര്‍ജിനയും തങ്ങളുടെ കൈകളില്‍ വിവാഹമോതിരങ്ങളുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

Cristiano Ronaldo: കാത്തിരിപ്പ് അവസാനിച്ചു! റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി, സാക്ഷിയായി മക്കള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും

Updated On: 

12 Aug 2026 | 08:31 AM

ഫുട്‌ബോള്‍ ആരാധകര്‍ ഏറെനാളായി കാത്തിരുന്ന ആ വിവാഹം ഇതാ കഴിഞ്ഞിരിക്കുന്നു. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളിയായ ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി. വര്‍ഷങ്ങളായി ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും വിവാഹം സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഒടുവിലിതാ വിവാഹ മോതിരങ്ങള്‍ അണിഞ്ഞുള്ള ദമ്പതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഓഗസ്റ്റ് 11ന് പോര്‍ച്ചുഗലിലെ കാസ്‌കെയ്സില്‍ വെച്ചാണ് റൊണാള്‍ഡോയും ജോര്‍ജിനയും സിവില്‍ ചടങ്ങില്‍ വിവാഹിതരായത്. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തില്‍ ഇരുവരുടെയും അഞ്ച് മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെ റൊണാള്‍ഡോയും ജോര്‍ജിനയും തങ്ങളുടെ കൈകളില്‍ വിവാഹമോതിരങ്ങളുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

അഭ്യൂഹങ്ങളില്‍ നിറഞ്ഞ ജീവിതം

റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും വിവാഹത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡോയുടെ ജന്മനാടായ മഡെയ്റയിലെ ഫുഞ്ചലില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതോടെ നിരവധി ആരാധകര്‍ ഫുഞ്ചല്‍ കത്തീഡ്രലിന് സമീപം തടിച്ചുകൂടി. എന്നാല്‍ അവിടെ വെച്ച് വിവാഹിതരായത് റൊണാള്‍ഡോയും ജോര്‍ജിനയുമായിരുന്നില്ല. നിക്കോള്‍ എന്ന യുവതിയുടെ വിവാഹമായിരുന്നു അവിടെ നടന്നത്. സംഭവത്തില്‍ റൊണാള്‍ഡോ തന്നെ പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ദമ്പതികള്‍ പങ്കുവെച്ച പോസ്റ്റ്‌

ഗുച്ചിയില്‍ നിന്ന് തുടക്കം

2016ലാണ് റൊണാള്‍ഡോയും ജോര്‍ജിനയും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് മാഡ്രിഡിലെ ഗുച്ചി സ്റ്റോറില്‍ ജോര്‍ജിന ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും പൊതുവേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. 2017 ജനുവരിയില്‍ സൂറിച്ചില്‍ നടന്ന ദി ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ് ചടങ്ങിലാണ് ഇരുവരും ആദ്യമായി റെഡ് കാര്‍പെറ്റില്‍ ഒരുമിച്ച് എത്തിയത്. പിന്നീട് ബന്ധം പരസ്യമായി സ്ഥിരീകരിക്കുകയും ചെയ്തു.

Also Read: റൊണാൾഡോയ്ക്ക് ശമ്പളം ആഴ്ചയിൽ 44 കോടി രൂപ;​ വരുമാനത്തിൽ കിങ്! മെസി പോലും പിന്നിൽ

ജോര്‍ജിനയുടെ നെറ്റ്ഫ്‌ലിക്‌സ് സീരീസായ ‘I Am Georgina’യില്‍ റൊണാള്‍ഡോ തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തുടക്കത്തില്‍ ഈ ബന്ധം ഇത്രയും ഗൗരവമുള്ളതായി മാറുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പിന്നീട് ജോര്‍ജിന തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്ന് താന്‍ മനസിലാക്കിയെന്നുമാണ് റൊണാള്‍ഡോയുടെ പ്രതികരണം.

പിന്നീട് 2025 ഓഗസ്റ്റ് 11നാണ് ജോര്‍ജിന തങ്ങളുടെ വിവാഹനിശ്ചയ വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. അതുകഴിഞ്ഞ് കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട ബന്ധത്തിനൊടുവിലാണ് റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും വിവാഹം.

English Summary

Cristiano Ronaldo and Georgina Rodriguez have reportedly tied the knot after years of wedding speculation. The couple, who have been together for nearly a decade, reportedly married in a private ceremony in Portugal. Their wedding marks a new chapter in their long relationship.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ