Commonwealth Games 2026: പൊന്നിൻ തിളക്കമുള്ള വെള്ളി നേട്ടം! ജ്ഞാനേശ്വരിയിലൂടെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍

Gyaneshwari Yadav Secures Silver in Women's 53kg Weightlifting: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 53 കിലോഗ്രാം വെയിറ്റ്‌ലിഫ്റ്റിംഗിൽ ഇന്ത്യയുടെ ജ്ഞാനേശ്വരി യാദവിന് വെള്ളി. ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ആദ്യ റൗണ്ടിൽ 82 കിലോഗ്രാം, 85 കിലോഗ്രാം, 88 കിലോഗ്രാം എന്നിങ്ങനെ ക്ലീൻ ലിഫ്റ്റുകളോടെയാണ് താരം മത്സരിച്ചത്.

Commonwealth Games 2026: പൊന്നിൻ തിളക്കമുള്ള വെള്ളി നേട്ടം! ജ്ഞാനേശ്വരിയിലൂടെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍

Gyaneshwari Yadav

Published: 

27 Jul 2026 | 08:13 PM

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 53 കിലോഗ്രാം വെയിറ്റ്‌ലിഫ്റ്റിംഗിൽ ഇന്ത്യയുടെ ജ്ഞാനേശ്വരി യാദവിന് വെള്ളി. ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ആദ്യ റൗണ്ടിൽ 82 കിലോഗ്രാം, 85 കിലോഗ്രാം, 88 കിലോഗ്രാം എന്നിങ്ങനെ ക്ലീൻ ലിഫ്റ്റുകളോടെയാണ് താരം മത്സരിച്ചത്. ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിലേക്ക് കടക്കുമ്പോൾ നൈജീരിയയുടെ ഓണോമെ ദിദിയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തായിരുന്നു ജ്ഞാനേശ്വരി. കാനഡയുടെ റെബേക്ക ഗ്രൂ ആകെ 178 കിലോഗ്രാം ഉയർത്തി വെങ്കല മെഡൽ സ്വന്തമാക്കി. 103 കിലോഗ്രാം ഉയർത്തിക്കൊണ്ടാണ് ജ്ഞാനേശ്വരി യാദവ് ക്ലീൻ ആൻഡ് ജെർക്ക് വിഭാഗം ആരംഭിച്ചത്.

തുടർന്ന് ഓണോമെ ദിദി 105 കിലോഗ്രാം ഉയർത്തി. രണ്ടാം ശ്രമത്തിൽ 107 കിലോഗ്രാം ഉയർത്തി ജ്ഞാനേശ്വരി യാദവ് മുന്നേറിയെങ്കിലും നൈജീരിയൻ താരം 110 കിലോഗ്രാം ഉയർത്തി. മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തിൽ യാദവ് 111 കിലോഗ്രാം ഉയർത്തി വെള്ളി മെഡൽ ഉറപ്പിച്ചു.

ആരാണ് ജ്ഞാനേശ്വരി യാദവ്?

ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് സ്വദേശിനിയാണ് ഈ 23-കാരി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗ്രീസിലെ ഹെരാക്ലിയോണിൽ നടന്ന 2022 ഐഡബ്ല്യുഎഫ് ജൂനിയർ വേൾഡ് വെയിറ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയയായി.

49 കിലോഗ്രാം വിഭാഗത്തിൽ ദേശീയ ജൂനിയർ റെക്കോർഡുകളും നേടിയിട്ടുണ്ട്. 2026-ൽ, ഏഷ്യൻ വെയിറ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്നാച്ചിൽ വെള്ളി മെഡല്‍ നേടി. 194 കിലോഗ്രാമിന്റെ വ്യക്തിഗത മികച്ച നേട്ടത്തോടെ ആകെ വെങ്കല മെഡലും സ്വന്തമാക്കി.

ഭാരോദ്വഹനത്തില്‍ പ്രതീക്ഷ

2022-ലെ ബർമിംഗ്ഹാം ഗെയിംസിൽ മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ 10 മെഡലുകളുമായി ടീം ഭാരോദ്വഹന മെഡൽ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഗ്ലാസ്‌ഗോയിലും സമാനമായ ശക്തമായ പ്രകടനം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Also Read: ഈ വിജയം കാർഗിലിലെ വീരജവാന്മാർക്ക്; പാക് താരത്തെ ഇടിച്ചിട്ട് ഇന്ത്യൻ ബോക്സർ ജദുമണി സിങ്

നേരത്തെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് താരം സ്വര്‍ണ മെഡല്‍ നേടുന്നത്. ഋഷികാന്ത സിംഗും രാജ മുത്തുപാണ്ടിയും ഓരോ വെള്ളി മെഡലുകൾ വീതം നേടി.

നിരവധി ഉത്തേജകമരുന്ന് ലംഘനങ്ങളെത്തുടർന്ന് ഭാരോദ്വഹന സംഘത്തിലെ അംഗങ്ങളുടെ എണ്ണം 16-ൽ നിന്ന് 11 ആയി കുറഞ്ഞത് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ആഴ്ച ദിൽബാഗ് സിംഗിനെ (96 കിലോഗ്രാം) പിൻവലിച്ചതും തിരിച്ചടിയായി.

ശ്രീശങ്കറും, സജന്‍ പ്രകാശും ഫൈനലില്‍

അതേസമയം, മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും (ലോങ് ജംപ്), സജന്‍ പ്രകാശും (നീന്തല്‍) ഫൈനലിലെത്തി. ലോങ് ജംപ് യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ ഫൈനലിലെത്തി. എട്ട് മീറ്ററാണ് ഫൈനലില്‍ പ്രവേശിക്കാന്‍ വേണ്ടത്. എന്നാല്‍ 8.01 മീറ്റര്‍ താണ്ടി താരം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാണ് സജന്‍ ഫൈനലിലെത്തിയത്. ഹീറ്റ്‌സില്‍ രണ്ടാമതായാണ് താരം ഫിനിഷ് ചെയ്തത്. 1.58.59 ആണ് താരമെടുത്ത സമയം. നാളെയാണ് ഫൈനല്‍ മത്സരം.

English Summary

Gyaneshwari Yadav won silver in the women’s 53kg weightlifting event. This victory brought India its fifth medal at the 2026 Commonwealth Games. She lifted a personal total of 199kg after a fierce battle with Nigeria’s champion. The 23-year-old athlete from Chhattisgarh continues to be one of India’s top young lifters.

Loading...
Unable to load recommendations.
Follow Us
Related Stories
India vs New Zealand 2nd Test: ആഞ്ഞടിച്ച് കീവിസ് ബൗളര്‍മാര്‍! ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച; ആറു വിക്കറ്റുകള്‍ നഷ്ടം
Sanju Samson: അസുഖം വകവെച്ചില്ല, ആന്റിബയോട്ടിക് കഴിച്ച് കളത്തിലിറങ്ങി സഞ്ജു; മുഷ്താഖ് അലി ട്രോഫിയില്‍ ചേട്ടന്റെ പോരാട്ടവീര്യം
ഒരമ്മപെറ്റ ‘അ‌ളിയന്മാർ’! നാണക്കേടിന്റെ റെക്കോർഡിലും മെസി vs ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം
Sanju Samson: ലോകകപ്പിൽ തകർത്തടിച്ചു, പിന്നാലെ നിരാശ; സഞ്ജുവിന് എന്തുപറ്റി?
ഏറിന് ‘ബലമില്ല’, യെല്ലോ മതി! മെസിയുടേത് വയലന്റ് കണ്ടക്ട് അ‌ല്ലെന്ന് റഫറി; റെഡ് കാർഡ് കുറ്റമെന്ന് കോർട്ടോയിസ്
India vs New Zealand 1st Test 2026: പ്രതിരോധക്കോട്ട പണിത് കീവിസ് ബാറ്റര്‍മാര്‍; ആദ്യ ടെസ്റ്റ് സമനിലയില്‍
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ