AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മെസിയുടെ ജഴ്സിയിട്ട് ഹൃദയം കവർന്ന് ഡീ പോൾ! സ്നേഹം കൊണ്ട് ജയിച്ച്, ഗോൾ കൊണ്ട് തോറ്റ് ഇന്റർ മയാമി

De Paul pays tribute to late Messi's father by wearing Messi's jersey: കളിയുടെ 32-ാം മിനിറ്റിൽ ലോങ് റേഞ്ച് ഷോട്ടിലൂടെ ഇന്റർ മയാമിക്കായി ഡി പോൾ ഗോൾ നേടി. അ‌തിന് തൊട്ടുപിന്നാലെ തന്റെ ജേഴ്സി ഊരിമാറ്റിയ ഡി പോൾ, അതിനടിയിൽ ധരിച്ചിരുന്ന മെസ്സിയുടെ പത്താം നമ്പർ ജേഴ്സി കാണികളേയും ക്യാമറകളെയും ഉയർത്തിക്കാട്ടി ​ഹോർഹെ മെസിയുടെ വേർപാടിൽ മെസിക്കും കുടുംബത്തിനും പിന്തുണയും ആദരവും പ്രഖ്യാപിച്ചു.

മെസിയുടെ ജഴ്സിയിട്ട് ഹൃദയം കവർന്ന് ഡീ പോൾ! സ്നേഹം കൊണ്ട് ജയിച്ച്, ഗോൾ കൊണ്ട് തോറ്റ് ഇന്റർ മയാമി
De Paul Pays Tribute To Late Messi's Father By Wearing Messi's JerseyImage Credit source: Photo Credit: Rich Storry - Leagues Cup/MLS via Getty Images
Prasanth Kumar
Prasanth Kumar | Published: 09 Aug 2026 | 12:41 PM

മയാമി: ഇതിഹാസ താരം ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ മത്സരം തോറ്റെങ്കിലും മെസിക്കും അ‌ദ്ദേഹത്തിന്റെ മരിച്ചുപോയ പിതാവിനോടുമുള്ള സ്നേഹം കളിക്കളത്തിൽ പ്രകടിപ്പിച്ച് ആരാധക ഹൃദയങ്ങളിൽ ജയിച്ച് ഇന്റർ മയാമി താരം റോഡ്രിഗോ ഡീ പോൾ. ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ മോണ്ടെറെയ്ക്കെതിരേ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി പരാജയപ്പെട്ടു. ഈ മത്സരം ശ്രദ്ധ നേടിയത് അ‌ച്ഛ​ൻ മരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോയ മെസിയുടെ അ‌ഭാവം കൊണ്ടും അ‌തിലുപരി മെസിയുടെ ഏറ്റവുമടുത്ത സുഹൃത്തും അ‌ർജന്റീന ടീമിലെയും ഇന്റർ മയാമിയിലെയും സഹതാരവുമായ റോഡ്രിഗോ ഡീ പോൾ മെസിക്കും കുടുംബത്തിനും വേണ്ടി ​മൈതാനത്ത് നടത്തിയ ആദരവ് കൊണ്ടുകൂടിയുമാണ്.

അർജന്റീന ദേശീയ ടീമിലും ഇന്റർ മയാമിയിലും മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് റോഡ്രിഗോ ഡി പോൾ. മൈതാനത്തിനകത്തും പുറത്തും മെസ്സിക്ക് നൽകുന്ന പിന്തുണകൊണ്ട് ഫുട്ബോൾ ആരാധകർക്കിടയിൽ ശ്രദ്ധേയനായ ഡി പോൾ തന്റെ പ്രിയ താരത്തിന്റെ ദുഖത്തിൽ പങ്കുചേർന്നത് മത്സരത്തിൽ നേടിയ കിടിലനൊരു ഗോൾ ആദരവായി അ‌ർപ്പിച്ചുകൊണ്ടായിരുന്നു.

Also Read: ‘നിഴൽ’ നഷ്ടപ്പെട്ടു! ജീവിതത്തിൽ നേരിട്ട ഏറ്റവും കഠിന യാത്രയിൽ മെസി; അ‌വധി നൽകി ഇന്റർ മയാമി

കളിയുടെ 32-ാം മിനിറ്റിൽ ലോങ് റേഞ്ച് ഷോട്ടിലൂടെ ഇന്റർ മയാമിക്കായി ഡി പോൾ ഗോൾ നേടി. അ‌തിന് തൊട്ടുപിന്നാലെ തന്റെ ജേഴ്സി ഊരിമാറ്റിയ ഡി പോൾ, അതിനടിയിൽ ധരിച്ചിരുന്ന മെസ്സിയുടെ പത്താം നമ്പർ ജേഴ്സി കാണികളേയും ക്യാമറകളെയും ഉയർത്തിക്കാട്ടി. ഇതിലൂടെ ​ഹോർഹെ മെസിയുടെ വേർപാടിൽ മെസിക്കും കുടുംബത്തിനും പിന്തുണയും ആദരവും പ്രഖ്യാപിക്കുകയായിരുന്നു അടുത്ത സുഹൃത്തു കൂടിയായ ഡി പോളിന്റെ ശ്രമം.

ഡീ പോളിന്റെ ഈ ​വൈകാരിക പ്രകടനം ആരാധകർ ഹൃദയത്തിൽ ഏറ്റുവാങ്ങി. മത്സരശേഷം എങ്ങും ചർച്ച ചെയ്യപ്പെടുന്നത് മെസിയുടെ ജഴ്സി ധരിച്ചുകൊണ്ടുള്ള ഡീ പോളിന്റെ ഗോൾ ആഘോഷമാണ്. ഈ മത്സരം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ച വിവരം പുറത്തുവന്നത്. തുടർന്ന് മെസി നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.

ഹോർഹെ മെസിയോടുള്ള ആദരസൂചകമായി മയാമി താരങ്ങൾ കറുത്ത അാംബാൻഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്. മത്സരത്തിന് മുൻപ് ആദരസൂചകമായി ഇരുടീമുകളും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. “ഞങ്ങളുടെ ഹൃദയം ക്യാപ്റ്റൻ ലെവോയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുണ്ട്,” എന്ന് ഇന്റർ മയാമി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അ‌തേസമയം ഡീ പോൾ ഗോൾ നേടിയെങ്കിലും, മെസി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് തോൽവിയാണ് കാത്തിരുന്നത്. ഇന്ന് നടന്ന കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ (47-ാം മിനിറ്റിൽ) ബെൽജിയൻ സ്‌ട്രൈക്കർ ഹ്യൂഗോ ക്യൂപ്പേഴ്സിലൂടെ മോണ്ടെറെയ് സമനില പിടിച്ചു. തുടർന്ന് 90-ാം മിനിറ്റിൽ ഉറുഗ്വേ താരം ഡിയേഗോ റോസി നേടിയ ഗോളോടെ മോണ്ടെറെയ് വിജയം ഉറപ്പിക്കുകയായിരുന്നു.

ഈ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മെസിയുടെ ഇരട്ട ഗോളുകളുടെയും ഒരു അ‌സിസ്റ്റിന്റെയും ഉൾപ്പെടെ ബലത്തിൽ ഇന്റർ മയാമി അത്‌ലറ്റിക്കോ സാൻ ലൂയിസിനെ 4-2ന് പരാജയപ്പെടുത്തിയിരുന്നു. ഇനി ലീഗ്സ് കപ്പിൽ ഇന്റർ മയാമിയുടെ അ‌ടുത്ത മത്സരം ഓഗസ്റ്റ് 13ന് രാവിലെ 05:30 ക്ലബ് ലിയോണുമായിട്ട് ആണ്. അ‌ച്ഛൻ മരിച്ച്, അ‌വധിയിലുള്ള മെസി ആ മത്സരത്തിൽ തിരിച്ചെത്തുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

English Summary

Despite losing the match without legendary star Lionel Messi, Inter Miami’s Rodrigo De Paul won the hearts of the fans by expressing his love for Messi and his late father on the pitch. Inter Miami lost 2-1 in the Leagues Cup against Mexican club Monterrey. The match gained attention due to the tribute paid on the pitch by Messi’s friend and Argentina and Inter Miami teammate Rodrigo De Paul to Messi and his family.

Follow Us