മുൻ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു

Asim Koraliadan dies in a car accident: മുൻ ദേശീയ ഫുട്‌ബോൾ താരം മലപ്പുറം അരീക്കോട് സ്വദേശി അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളം കസ്റ്റംസ് ഓഫീസറായ അസീം ബുധനാഴ്ച രാത്രി 9.30 ന് കോയമ്പത്തൂർ വിമാനത്താവളത്തിനുസമീപം ഉണ്ടായ വാഹനാപകടത്തിലാണ് ​മരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് വേണ്ടി സന്തോഷ്‌ ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട്. എംഇഎസ് മമ്പാട് ഫുട്ബോൾ ടീം അംഗമായിരുന്നു.

മുൻ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു

Asim Koraliadan Dies In A Car Accident

Published: 

14 Aug 2026 | 07:46 AM

മലപ്പുറം: മുൻ ദേശീയ ഫുട്‌ബോൾ താരം മലപ്പുറം അരീക്കോട് സ്വദേശി അസീം കൊറളിയാടൻ (41) വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളം കസ്റ്റംസ് ഓഫീസറായ അസീം ബുധനാഴ്ച രാത്രി 9.30 ന് കോയമ്പത്തൂർ വിമാനത്താവളത്തിനുസമീപം ഉണ്ടായ വാഹനാപകടത്തിലാണ് ​മരിച്ചത്. സിങ്കാനല്ലൂരിലെ വീട്ടിൽനിന്ന് വിമാനത്താവളത്തിലേക്ക് ജോലിക്കുപോകുമ്പോൾ അസീം സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ ലോറിയിടിച്ചായിരുന്നു അപകടം. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് വേണ്ടി സന്തോഷ്‌ ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട്. എംഇഎസ് മമ്പാട് ഫുട്ബോൾ ടീം അംഗമായിരുന്നു.

ദേശീയതലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരമായ അസീം അണ്ടർ-21 കേരളടീമിന്റെ ഭാഗമായിരുന്നു. 2010-ൽ മഹാരാഷ്ട്രയ്ക്കുവേണ്ടിയും 2013-ൽ തമിഴ്‌നാടിനുവേണ്ടിയും സന്തോഷ് ട്രോഫി കളിച്ചു. 2005-06ൽ വാസ്‌കോ ഗോവയ്ക്കു വേണ്ടിയാണ് ആദ്യമായി ക്ലബ് മത്സരത്തിൽ രംഗത്തിറങ്ങുന്നത്. തുടർന്ന് 2006-07 സീസണിൽ സാൽഗോക്കർ ഗോവയുടെയും 2007-2009ൽ മുംബൈ എഫ്‌സിയുടെയും ഭാഗമായി.

Also Read: IND vs BAN: ഇന്ത്യൻ ടീം ബംഗ്ലാദേശിലേക്ക് വിമാനം കയറുമോ? കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടിക്കായി കാത്ത് ബിസിസിഐ

2009-10 സീസണിൽ മഹീന്ദ്ര യുണൈറ്റഡിന്റെയും 2010-11 സീസണിൽ ഈസ്റ്റ് ബംഗാളിന്റെയും ഭാഗമായി അ‌സിം ​മൈതാനത്ത് ഉണ്ടായിരുന്നു. ഒൻപത് സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ. ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു.

എംഇഎസ് മമ്പാട് കോളജിലൂടെ കാലിക്കറ്റ് സർവകലാശാല ടീമിലേക്കും തുടർന്ന് മലപ്പുറം ജില്ലാ ടീമിലും എത്തിയായിരുന്നു അ‌സിം കൊറളിയാടന്റെ വളർച്ച. ഒൻപതു സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ചതിലൂടെ ദേശീത തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫുട്ബോൾ താരമായി.

കൊറളിയാടൻ മുസാൻകുട്ടിയുടെയും കട്ടാട്ടെ സൈനബയുടെയും മകനാണ്. ഭാര്യ: വഹീദ. മക്കൾ: സിയ അസീം, ഇസ അസീം. പ്രശസ്ത ഫുട്‌ബോളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ് അസീം. ഷമീർ (കോൺട്രാക്ടർ), ഷബീർ (മലബാർ മസാല റസ്റ്ററന്റ്, കോഴിക്കോട്), ഷമീന എന്നിവർ മറ്റ് സഹോദരങ്ങളാണ്.

ഇഎസ്ഐ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ അരീക്കോട്ടേക്ക് എത്തിച്ചു. പുത്തലത്തെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഊർങ്ങാട്ടിരി മൈത്ര ജുമാമസ്ജിദ് കബർസ്താനിൽ കബറടക്കി. മൈതാനത്തെ വേഗതയേറിയ കളിശൈലി കൊണ്ട് ആരാധകരുടെ ശ്രദ്ധനേടിയ അ‌സീമിന്റെ വിയോഗത്തിൽ ഫുട്ബോൾ രംഗത്തെ വിവിധ ക്ലബ്ബുകളും വ്യക്തിത്വങ്ങളും ആരാഞ്ജലി അ‌ർപ്പിച്ചു.

English Summary

Former national football player Aseem Koraliyadan (41), a native of Areekode, Malappuram, died in a road accident. Aseem, a customs officer at the Coimbatore airport, died in a road accident near the Coimbatore airport at 9.30 pm on Wednesday. He has played for the Santosh Trophy team for Maharashtra and Tamil Nadu. He was a member of the MES Mambad football team.

Follow Us
Related Stories
Chinedu Ozor: മരിച്ചെന്ന് വിധിയെഴുതിയ ഫുട്‌ബോള്‍ താരം മോര്‍ച്ചറിയില്‍ കൈകള്‍ ചലിപ്പിച്ചു? ചിനെഡു ഒസോറിന് സംഭവിച്ചതെന്ത്?
അ‌ച്ഛൻ മരിച്ചിട്ട് 4 ദിനം മാത്രം! മെസി ​മൈതാനത്ത് തിരിച്ചെത്തി; വീഴ്ത്തിയില്ല, ചേർത്തണച്ച് എതിർ താരങ്ങൾ
ലോകകപ്പ് കഴിഞ്ഞുള്ള ‘വിശപ്പ്’ തീർത്തു; ആസ്റ്റൺ വില്ലയെ തകർത്ത് യുവേഫ സൂപ്പർ കപ്പ്​ നേടി പിഎസ്ജി
Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെ ക്യാപ്റ്റന്‍സിയിലേക്ക്; മെന്ററായി ധോണിയും
പിതാവിന്റെ വേര്‍പാടില്‍ നെഞ്ചുരുകി മെസി; വിരമിക്കല്‍ സൂചന പങ്കുവെച്ച് വൈകാരിക കുറിപ്പ്; നെഞ്ചോടുചേര്‍ത്ത് റൊണാള്‍ഡോ
Cristiano Ronaldo: കാത്തിരിപ്പ് അവസാനിച്ചു! റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി, സാക്ഷിയായി മക്കള്‍
കൂടുതൽ ഫീച്ചേഴ്സുമായി പുതിയ ഥാർ വരുന്നു
കാതു കുത്തിയ മുറിവ് ഉണങ്ങാൻ വൈകുന്നോ? ആദ്യം ചെയ്യേണ്ടത്
മൊത്തത്തില്‍ റിഫ്രഷാകാം! 20 മിനിറ്റ് മാറ്റിവെയ്ക്കൂ
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു