കേട്ട വാർത്തകൾ സത്യമാകാൻ മഞ്ഞപ്പട പ്രാർഥിച്ചോളൂ! കൊലകൊമ്പനായി കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും

Kerala Blasters FC to be acquired by foreign consortium: വിദേശ മലയാളി ഉൾപ്പെടുന്ന കൺസോർഷ്യം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ വാങ്ങാൻ ധാരണയിലെത്തിയിട്ടുണ്ട് എന്ന് സൂചന. ക്ലബ് വിൽക്കാൻ 150 കോടി രൂപയാണു മാഗ്‌നം ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്രയും തുക ചെലവിടാൻ ആരും തയാറായിരുന്നില്ല. നിലവിൽ 120 കോടിക്ക് വിൽപ്പന സംബന്ധിച്ച് ധാരണയായി എന്നാണ് റിപ്പോർട്ട്. അ‌ധികം ​വൈകാതെ ടീമിന്റെ ​കൈമാറ്റവും പുതിയ ഉടമസ്ഥതയും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

കേട്ട വാർത്തകൾ സത്യമാകാൻ മഞ്ഞപ്പട പ്രാർഥിച്ചോളൂ! കൊലകൊമ്പനായി കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും

Kerala Blasters Fc To Be Acquired By Foreign Consortium

Published: 

01 Aug 2026 | 01:19 PM

കൊച്ചി: ”മിടുക്കനായിരുന്നു പിന്നീട് എന്തൊക്കെയോ സംഭവിച്ചു” എന്ന സിനിമാ ഡയലോഗ് കേട്ടിട്ടുണ്ടോ, ഈ ഡയലോഗ് ഇന്ന് ഏറ്റവുമധികം ചേരുന്ന ഒരു ഫുട്ബോൾ ടീമാണ് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC). മലയാളികൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടമായി, ക്രിക്കറ്റ് ​ദൈവം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ അ‌നുഗ്രഹാശിസുകളോടെ, അ‌ദ്ദേഹം സഹ ഉടമയായി തുടക്കം കുറിക്കപ്പെട്ട കേരളത്തിന്റെ ഐഎസ്എൽ ടീം. സച്ചിന്റെ “മാസ്റ്റർ ബ്ലാസ്റ്റർ” എന്ന വിശേഷണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘കേരള ബ്ലാസ്റ്റേഴ്സ്’ എന്ന പേരിൽ ഐഎസ്എല്ലിൽ അ‌രങ്ങേറിയ മലയാളികളുടെ സ്വന്തം ടീം, ആരാധകരുടെ പിന്തുണകൊണ്ട് ആഗോളതലത്തിലെ വമ്പൻ ക്ലബ്ബുക​ളുടെ പേരിനോടൊപ്പം ചേർത്തുവച്ച് ചർച്ച ചെയ്യപ്പെട്ട ടീം, അ‌ങ്ങനെ പലതുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) മുഖമായിരുന്നു ഒരുകാലത്ത് ബ്ലാസ്റ്റേഴ്സ്. ആദ്യ സീസണിൽ തന്നെ ​ഫൈനലിൽ എത്തി ബ്ലാസ്റ്റേഴ്സ് വലിയൊരുസംഘം ആരാധകരുടെ പിന്തുണ സ്വന്തമാക്കി. ​തങ്ങൾക്ക് ലഭിച്ച ഫുട്ബോൾ ടീമിനെ മലയാളികൾ ഇരു​കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കൊച്ചിയിൽ കേരളത്തിന്റെ കളി നടക്കുന്ന ദിവസങ്ങളിൽ സ്റ്റേഡിയം പ്രകമ്പനം കൊണ്ടിരുന്നതിന്റെ അ‌ലയൊലികൾ അ‌ന്താരാഷ്ട്ര തലത്തിൽ വരെ ചെന്നെത്തി.

Also Read: ഇനി പ്രതീക്ഷ ഇടിയിൽ! 10 ഇന്ത്യൻ ബോക്സിങ് താരങ്ങൾ ​ഫൈനലിൽ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി

എന്നാൽ പിന്നീട് എന്തൊക്കെയോ സംഭവിച്ചു, സച്ചിൻ ഉൾപ്പെടെ ടീം വിട്ടു, ഒടുവിൽ ഏറ്റവും വലിയ ശക്തിയായിരുന്ന ആരാധകർ വരെ ​കൈയൊഴിഞ്ഞ് ഇപ്പോൾ പ്രതിസന്ധികളുടെ പടുകുഴിയിൽപ്പെട്ടുകിടക്കുകയാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ പ്രതാപകാലത്തേക്ക് കേരളത്തിന്റെ സ്വന്തം കൊമ്പനെ തിരിച്ചുകൊണ്ടുവരാൻ ഇപ്പോൾ വഴി തെളിഞ്ഞിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആരാധകർ ഉൾപ്പെടെ ​കൈവിട്ട് തകർന്ന്, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ ഉടമകളായ മാഗ്‌നം സ്പോർട്സ് തീരുമാനിച്ചിരുന്നു. എന്നാൽ വിൽപ്പന നടക്കാഞ്ഞതിനാൽ ബ്ലാസ്റ്റേഴ്സിന്റെ ഭാവി എന്താകും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്ക നിലനിന്നിരുന്നു. പക്ഷേ ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് വിദേശ മലയാളി ഉൾപ്പെടുന്ന കൺസോർഷ്യം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ വാങ്ങാൻ ധാരണയിലെത്തിയിട്ടുണ്ട് എന്നാണ്.

ക്ലബ് വിൽക്കാൻ 150 കോടി രൂപയാണു മാഗ്‌നം ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്രയും തുക ചെലവിടാൻ ആരും തയാറായിരുന്നില്ല. നിലവിൽ 120 കോടിക്ക് വിൽപ്പന സംബന്ധിച്ച് ധാരണയായി എന്നാണ് റിപ്പോർട്ട്. അ‌ധികം ​വൈകാതെ ടീമിന്റെ ​കൈമാറ്റവും പുതിയ ഉടമസ്ഥതയും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

ബ്ലാസ്റ്റേഴ്സിന് പ്രതാപകാലത്തേക്ക് മടങ്ങാൻ കഴിയുന്ന നിലയിലേക്ക് വമ്പൻ താരങ്ങളെയും പുതിയ കോച്ചിനെയും ഉൾപ്പെടെ രംഗത്തിറക്കാൻ ശേഷിയുള്ള ശക്തരായ ഉടമകളാണ് പുതിയതായി വരാൻ പോകുന്നത് എന്നാണ് സൂചന. പുതിയ ഉടമകളുടെ കടന്നുവരവ് ബ്ലാസ്റ്റേഴ്സിന്റെ ടീമിലെ പന്ത്രണ്ടാമനായ മഞ്ഞപ്പടയെയും തിരികെക്കൊണ്ടുവരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുൻപ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ പതിനായിരക്കണക്കിന് ആരാധകർ മഞ്ഞക്കുപ്പായമിട്ട് ഒഴുകിയെത്തിയിരുന്നു.

മഞ്ഞപ്പട

ഐഎസ്എല്ലിൽ മറ്റൊരു ടീമിനും ലഭിക്കാത്തത്ര ആരാധക പിന്തുണയുള്ള ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയം മഞ്ഞക്കടലായി മാറ്റിയ മഞ്ഞപ്പട ഏഷ്യയിലെ തന്നെ ഏറ്റവും ആവേശകരമായ അന്തരീക്ഷമുള്ള ഹോം ഗ്രൗണ്ടായി കൊച്ചിയെ മാറ്റി. ടീമിലെ വിദേശ താരങ്ങളെയും ആഭ്യന്തര താരങ്ങളെയും സ്വന്തം പോല സ്നേഹിച്ചകാലം മഞ്ഞപ്പടയ്ക്കുണ്ട്. ആ സ്നേഹത്തിന് മുന്നിൽ കീഴടങ്ങിയ പ്രമുഖർ അ‌നവധിയാണ്.

ഇതുവ​രെയുള്ള സീസണുകളിലായി കേരളത്തിന്റെ മനസ് കവർന്ന നിരവധി ബ്ലാസ്റ്റേഴ്സ് താരങ്ങളുണ്ട്. അ‌തിൽ ആദ്യ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോയായ ഹ്യൂമേട്ടൻ (ഇയാൻ ഹ്യൂം) മുതൽ ജോസൂട്ടൻ (സ്പാനിഷ് താരം ഹോസു കുറെയ്സ്), ഓഗ്ബെച്ചെ (നൈജീരിയൻ സ്‌ട്രൈക്കർ), ഡിമിത്രിയോസ് ഡയമന്റാകോസ് (ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം), അഡ്രിയാൻ ലൂണ (ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ മിഡ്‌ഫീൽഡറും ക്യാപ്റ്റനും) വരെ നിരവധി വിദേശ താരങ്ങളുണ്ട്.

ഡേവിഡ് ജയിംസ് മുതൽ ആശാൻ എന്ന് വിളിപ്പേര് കിട്ടിയ ഐവാൻ വുകോമനോവിച്ച് വരെയുള്ള കോച്ചുമാരും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹം അ‌നുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇന്നും വെറുമൊരു ക്ലബ് എന്നതിനപ്പുറമൊരു ബന്ധം ഇവർക്കെല്ലാം ബ്ലാസ്റ്റേഴ്സുമായി ഉണ്ട്. അ‌തിന് കാരണം മഞ്ഞപ്പടയും കേരളത്തിലെ ഫുട്ബോൾ ആരാധകരും നൽകിയ സ്നേഹമായിരുന്നു. എന്നാൽ ടീം ഉടമകളുടെ നടപടികളിലും ടീമിന്റെ തുടർ തോൽവികളിലും പ്രതിഷേധിച്ച് ഏറ്റവും വലിയ ശക്തിയായ മഞ്ഞപ്പട തന്നെ ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ സീസണിൽ ​കൈവിട്ടു.

ബ്ലാസ്റ്റേഴ്സിനെ വാങ്ങുന്ന പുതിയ ഉടമകളെ സംബന്ധിച്ച് ഇനി ടീമിനെ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം. നല്ല കളിക്കാരെ എത്തിക്കുന്നത് മുതൽ ടീമിന്റെ ഹോം ഗ്രൗണ്ട് സെറ്റ് ചെയ്യുന്നതിൽ വരെ വീഴ്ചകൾ പരിഹരിക്കാൻ പുതിയ മാനേജ്മെന്റിന് കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ സമ്പത്തായ മഞ്ഞപ്പട പൂർവാധികം ശക്തിയോടെ കൊച്ചി സ്റ്റേഡിയത്തേിലേക്ക് ഒഴുകിയെത്തുന്ന കാഴ്ച കേരളം വീണ്ടും കാണും. അ‌തിനാൽ നിലവിൽ കേൾക്കുന്ന വാർത്തകളൊക്കെ സത്യമാകണേ എന്ന് മഞ്ഞപ്പട ആത്മാർഥമായി പ്രാർഥിച്ചോളൂ, ഫലം കിട്ടിയേക്കും.

English Summary

A consortium including overseas Malayalis has reportedly reached an agreement to buy Kerala Blasters FC. Magnum had asked for Rs 150 crore to sell the club, but no one was willing to spend that much. Currently, it is reported that an agreement has been reached regarding the sale for Rs 120 crore. There will be an official confirmation regarding the transfer of the team and the new ownership soon.

Follow Us
Related Stories
ഇനി പ്രതീക്ഷ ഇടിയിൽ! 10 ഇന്ത്യൻ ബോക്സിങ് താരങ്ങൾ ​ഫൈനലിൽ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി
ഗ്ലാസ്ഗോയിൽ ഇന്ത്യൻ കുതിപ്പ്: ജുഡോയില്‍ ഇരട്ട സ്വര്‍ണം; അഭിമാനമായി ഹര്‍ഷും അസ്മിതയും
FIFA Controversy: ഫിഫയ്‌ക്കെതിരെ യുവേഫയുടെ റെഡ് കാര്‍ഡ്! പിന്തുണച്ച് എഎഫ്‌സി; ഒറ്റപ്പെട്ട് ഇന്‍ഫാന്റിനോ
Neeraj Chopra CWG 2026 Final: സ്വര്‍ണ്ണവേട്ടയ്‌ക്കൊരുങ്ങി ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര; ജാവലിന്‍ ത്രോ ഫൈനല്‍ എവിടെ, എപ്പോള്‍ കാണാം?
എസി മിലാന്റെ ഹൃദയവും ആത്മാവും ആയിരുന്നു! ഇതിഹാസ താരം ഫ്രാങ്കോ ബറേസി അന്തരിച്ചു
Commonwealth Games 2026: തയ്യല്‍ക്കാരന്റെ മകനില്‍ നിന്ന് ലോക റെക്കോഡിലേക്ക്; കോമണ്‍വെല്‍ത്തില്‍ ലവ്പ്രീതിന് വെള്ളി
ഐസ്ക്യൂബ് മുഖത്ത് വയ്ക്കുന്നത് നല്ലതാണോ?
കഴുത്തിൽ പെർഫ്യൂം അടിച്ചാൽ സംഭവിക്കുന്നത്
ചിരട്ട ചേർത്ത് വേവിച്ച ചിക്കൻ കറി കഴിച്ചിട്ടുണ്ടോ? അസാധ്യ രുചി
ജിയോ 55 രൂപ പ്ലാൻ: പ്രീമിയം ചാനലുകൾ കാണാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി