അ‌ച്ഛന്റെ പാരമ്പര്യം ആൺ മക്കളുടെ കുത്തകയല്ല! ലൂക്ക മോഡ്രിച്ചിന്റെ മകൾ റയൽ മാഡ്രിഡ് വനിതാ അക്കാദമിയിൽ

Luka Modric's daughter Ema is now at Real Madrid's academy: റയൽ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ലൂക്കാ മോഡ്രിച്ച്. ഇപ്പോൾ അദ്ദേഹത്തിന്റെ മകളും മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിൽ സ്വന്തം ഫുട്ബോൾ കരിയറിലെ പുതിയ അധ്യായങ്ങൾ രചിക്കാൻ തുടങ്ങുന്നു എന്നത് മോഡ്രിച്ചിന്റെ ആരാധകർക്കും സന്തോഷം പകരുന്നു. ഹെക്ടർ ബ്യൂണോ പരിശീലകനായുള്ള റയൽ മാഡ്രിഡ് അക്കാദമി ടീമിനൊപ്പം എമ പ്രീ-സീസൺ പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

അ‌ച്ഛന്റെ പാരമ്പര്യം ആൺ മക്കളുടെ കുത്തകയല്ല! ലൂക്ക മോഡ്രിച്ചിന്റെ മകൾ റയൽ മാഡ്രിഡ് വനിതാ അക്കാദമിയിൽ

Luka Modric's Daughter Ema Is Now At Real Madrid's Academy

Published: 

20 Aug 2026 | 10:32 AM

അ‌ച്ഛന്റെ കായിക പാരമ്പര്യം ആൺമക്കളുടെ കുത്തകയാണോ എന്ന് തോന്നിപ്പിക്കും വിധത്തിൽ പ്രമുഖ കായിക താരങ്ങളിൽ പലരുടെയും ആൺ മക്കൾ അ‌വരുടെ പിൻഗാമികളായി സജീവമായി രംഗത്തുണ്ട്, പക്ഷേ പെൺമക്കൾ അ‌ച്ഛന്റെ വഴി പിന്തുടരുന്ന സംഭവങ്ങൾ പൊതുവിൽ കുറവാണ്. എന്നാൽ ലൂക്ക മോഡ്രിച്ചിന്റെ മകൾ എമ മോഡ്രിച്ച് അ‌തിൽ നിന്ന് തികച്ചും വ്യത്യസ്തയാണ്. അ‌ച്ഛന്റെ പാരമ്പര്യം ആൺമക്കളുടെ കുത്തകയല്ല എന്ന് തെളിയിച്ചുകൊണ്ട് ഇപ്പോൾ തന്റെ ഫുട്ബോൾ കരിയറിലെ അ‌ടുത്ത നിർണായക ചുവട് ഉറപ്പിച്ചിരിക്കുകയാണ് പതിമൂന്ന് വയസുകാരിയായ എമ. ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന്റെ യൂത്ത് ടീമിൽ ആയിരുന്ന എമ ഇപ്പോൾ, സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ വനിതാ യൂത്ത് അക്കാദമിയിൽ ചേർന്നിരിക്കുന്നു.

ലയണൽ മെസിയുടെ മക്കളും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത മകനും ഫുട്ബോളിൽ ഇതിനകം തന്നെ സജീവമാണ്. മെസിയുടെയും ക്രിസ്റ്റ്യാനോയുടെയും സമയത്ത് തന്നെ ത​ന്റേതായ ഇടം ഫുട്ബോളിൽ കണ്ടെത്തിയ ക്രോയേഷ്യൻ ഫുട്ബോൾ ഇതിഹാസമാണ് ലൂക്കാ മോഡ്രിച്ച്. തന്റെ എല്ലാമെല്ലാമായ മകൾ മെസിയുടെയും റോണോയുടെയും മക്കളെപ്പോലെ തന്നെ ഫുട്ബോളിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന സന്തോഷം ലൂക്ക മോഡ്രിച്ചിനുമുണ്ട്.

Also Read: എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷം; നാപ്പൊളി വിട്ടതിന്റെ കാരണം തുറന്നുപറഞ്ഞ് ലുക്കാക്കു

ഒരു തിരിച്ചുവരവ്

ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡ് വിട്ട് എസി മിലാനിലേക്ക് ചേക്കേറിയപ്പോഴാണ് കുടുംബത്തോടൊപ്പം എമയും ഇറ്റലിയിലേക്ക് മാറിയത്. എസി മിലാൻ യൂത്ത് ടീമിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച എമ, കഴിഞ്ഞ ഏപ്രിലിൽ യുവന്റസിനെയും ഇന്റർ മിലാനെയും തോൽപ്പിച്ച് ഗാരിനോ കപ്പ് നേടുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇപ്പോൾ വീട്ടിലേക്കുള്ള മടക്കം എന്നപോലെയാണ് എമ റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ലൂക്കാ മോഡ്രിച്ച്. ഇപ്പോൾ അദ്ദേഹത്തിന്റെ മകളും മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിൽ സ്വന്തം ഫുട്ബോൾ കരിയറിലെ പുതിയ അധ്യായങ്ങൾ രചിക്കാൻ തുടങ്ങുന്നു എന്നത് മോഡ്രിച്ചിന്റെ ആരാധകർക്കും സന്തോഷം പകരുന്നു. ഹെക്ടർ ബ്യൂണോ പരിശീലകനായുള്ള റയൽ മാഡ്രിഡ് അക്കാദമി ടീമിനൊപ്പം എമ പ്രീ-സീസൺ പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

റയൽ മാഡ്രിഡ് വനിതാ അക്കാദമിയിൽ ചേർന്ന എമ, മാഡ്രിഡ് റീജിയണിലെ പ്രിമേറ ഡിവിഷൻ ഓട്ടോണോമിക്ക കഡെറ്റ് ടൂർണമെന്റിലാവും റയലിനായി ബൂട്ട് കെട്ടുക. നേരത്തെ മോഡ്രിച്ച് റയൽ മാഡ്രിഡിൽ കളിച്ചിരുന്ന സമയത്ത് സ്പെയിനിലെ പ്രമുഖ വനിതാ ക്ലബ്ബായ മാഡ്രിഡ് സി.എഫ്.എഫിന് വേണ്ടിയും എമ കളിച്ചിട്ടുണ്ട്.

റയൽ മാഡ്രിഡും ലൂക്കാ മോഡ്രിച്ചും തമ്മിലുള്ള ആത്മബന്ധം ഇപ്പോൾ തലമുറ ​കൈമാറ്റത്തിലൂടെ റയൽ മാഡ്രിഡ് എമ മോഡ്രിച്ച് ബന്ധമായി വളരുന്നതിൽ റയൽ മാഡ്രിഡ് ആരാധകരും ഹാപ്പിയാണ്. ഇതിനും മുമ്പേ തന്നെ എമ റയൽ മാഡ്രിഡ് അ‌ക്കാദമയിൽ എത്തേണ്ടതായിരുന്നു, എന്നാൽ കുറഞ്ഞ പ്രായത്തിലുള്ള പെൺകുട്ടികളുടെ ടീം നേരത്തെ അ‌വിടെ ഇല്ലാതിരുന്നതിനാലാണ് എമയ്ക്ക് അന്ന് ക്ലബ്ബിൽ ചേരാൻ കഴിയാതിരുന്നത്. അ‌ച്ഛന്റെ പാതയിൽ ഈ മകളും ഫുട്ബോളിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ കാത്തരിക്കുകയാണ് ആരാധകർ.

English Summary

Ema Modric, the daughter of Croatian football legend Luka Modric, has joined the women’s youth academy of Spanish club Real Madrid. Emma has now joined the Madrid academy from the youth team of Italian club AC Milan. Emma played a crucial role in AC Milan winning the Garino Cup last April, defeating Juventus and Inter Milan.

Loading...
Unable to load recommendations.
Follow Us
Related Stories
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്