ആദ്യം ആരടിക്കും ആ ‘ഗോൾ’! മെസിയും റോണോയും തമ്മിൽ പുതിയ മത്സരം; 2026-ൽ ഇരുവർക്കും ബാക്കിയുള്ള കളികൾ
Lionel Messi VS Cristiano Ronaldo- 1000 career goals: 2026ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നസറിലും പോർച്ചുഗൽ ടീമിലുമായി ഇനി ഏകദേശം 29 മത്സരങ്ങൾ ബാക്കിയുണ്ട്. സൗദി പ്രോ ലീഗ്: 15, ഏഷ്യൻ ചാമ്പ്യൻസ് ലീഗ്: 8, പോർച്ചുഗൽ ദേശീയ ടീം: 6 എന്നിങ്ങനെയാണ് റോണോയ്ക്ക് ഈ വർഷം അവശേഷിക്കുന്ന മത്സരങ്ങളുടെ എണ്ണം. നിലവിലെ കണക്കുകൾ പ്രകാരം 1000 കരിയർ ഗോൾ എന്ന നേട്ടത്തിലേക്കുള്ള മത്സരത്തിൽ മെസ്സിയേക്കാൾ 55 ഗോളുകൾക്ക് മുന്നിലാണ് റോണോ.
നിലവിലെ ഫുട്ബോൾ താരങ്ങളിൽ ഇതിഹാസ പരിവേഷമുള്ള കളിക്കാരനാണ് അർജന്റീനയുടെ ലയണൽ മെസി. അനേകം സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും അവരിലെല്ലാം ഒരുപടി മുന്നിൽ നിൽക്കുന്ന താരമാണ് പോർചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിഹാസ താരം മെസി പലപ്പോഴും താരമത്യം ചെയ്യപ്പെടാറുള്ളത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിട്ടാണ്. ഫുട്ബോളിലെ പല നേട്ടങ്ങളുടെയും നേരെ ഇവർ ഇരുവരുടെയും പേരുകളാണ് കൂടുതലും കാണാൻ കഴിയുക. പുതിയ നാഴികക്കല്ലുകൾ കീഴടക്കുന്നതിൽ ഇരുവരും തമ്മിൽ ഒരു പരോക്ഷ മത്സരം തന്നെ നിലനിൽക്കുന്നു എന്ന് കരുതപ്പെടുന്നു. ഇപ്പോൾ ഇരുവർക്കുമിടയിൽ ഒരു പുതിയ മത്സരം കൂടി സജീവമായിത്തുടങ്ങിയിരിക്കുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. ആരായിരിക്കും ആദ്യം 1000 കരിയർ ഗോൾ നേടുക എന്നതാണ് ആ മത്സരം.
2026-ന്റെ രണ്ടാം പകുതിയിലേക്ക് ഇതിനകം കടന്നുകഴിഞ്ഞു. വർഷം തീരാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മെസി- റോണോ ഇവരിൽ ആരാണ് ആദ്യം 1000 ഗോളുകൾ എന്ന നേട്ടം കൈവരിക്കുക എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഈ നേട്ടത്തിനായുള്ള മത്സരത്തിൽ നിലവിൽ ഏറ്റവും മുന്നിലുള്ളത് റോണോയാണ്.
Also Read: കല്യാണം കഴിഞ്ഞ്, പുത്തൻ ലുക്കിൽ റോണോ അൽ നസറിൽ തിരിച്ചെത്തി; ആദ്യ കളിയിൽ അനിശ്ചിതത്വം
ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ 976 ഔദ്യോഗിക ഗോളുകൾ നേടിയിട്ടുണ്ട്. 1000 കരിയർ ഗോളുകൾ എന്ന ലക്ഷ്യത്തിലേക്ക് റോണോയ്ക്ക് മെസിയെ അപേക്ഷിച്ച് ദൂരം കുറവാണ്. മറുഭാഗത്ത് ലയണൽ മെസിയും 900 ഗോളുകൾ പിന്നിട്ടുകഴിഞ്ഞു. പുതിയ കണക്കുകൾ പ്രകാരം മെസിക്ക് ഇതുവരെ 921 ഗോളുകളുണ്ട്.
അതായത് 1000 ഗോൾ എത്താൻ റോണോയ്ക്ക് ഇനി 24 ഗോളുകൾ കൂടി മതി. അതേസമയം മെസിക്ക് 1000 ഗോളിലേക്ക് എത്താൻ ഇനി 79 ഗോളുകൾ കൂടി വേണം. നിലവിലെ കണക്കുകൾ പ്രകാരം 1000 കരിയർ ഗോൾ എന്ന നേട്ടത്തിലേക്കുള്ള മത്സരത്തിൽ മെസ്സിയേക്കാൾ 55 ഗോളുകൾക്ക് മുന്നിലാണ് റോണോ.
ക്രിസ്റ്റ്യാനോ റൊണാൾഡോ
2026ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നസറിലും പോർച്ചുഗൽ ടീമിലുമായി ഇനി ഏകദേശം 29 മത്സരങ്ങൾ ബാക്കിയുണ്ട്. സൗദി പ്രോ ലീഗ്: 15, ഏഷ്യൻ ചാമ്പ്യൻസ് ലീഗ്: 8, പോർച്ചുഗൽ ദേശീയ ടീം: 6 എന്നിങ്ങനെയാണ് റോണോയ്ക്ക് ഈ വർഷം അവശേഷിക്കുന്ന മത്സരങ്ങളുടെ എണ്ണം. ഇതിൽ എത്ര കളികളിൽ റോണോയ്ക്ക് പങ്കെടുക്കാനാകും എന്നത് വേറെ കാര്യം. എങ്കിലും 1000 ഗോൾ നേട്ടത്തിലേക്ക് എത്താൻ അനുകൂലമായ സാഹചര്യം ഉണ്ട്.
ലയണൽ മെസി
കണക്കുകൾ പ്രകാരം ഈ വർഷം മെസിക്ക് കുറഞ്ഞത് 23 മത്സരങ്ങൾ ഇനി ബാക്കിയുണ്ട്. (എം.എൽ.എസ് പ്ലേ-ഓഫിൽ മയാമി മുന്നേറുകയാണെങ്കിൽ മത്സരങ്ങളുടെ എണ്ണം 30-ന് മുകളിലാകും). ഇന്റർ മയാമി(MLS): 17, അർജന്റീന ദേശീയ ടീം: 6 എന്നിങ്ങനെയാണ് മെസിയുടെ അവശേഷിക്കുന്ന ഏറ്റവും കുറഞ്ഞ മത്സരങ്ങളുടെ എണ്ണം. എന്നാൽ പിതാവ് മരിച്ചതിനാൽ വരുംദിവസങ്ങളിൽ മെസി അൽപ്പം വിശ്രമം എടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
ചുരുക്കത്തിൽ ആദ്യം 1000 കരിയർ ഗോൾ നേടാനുള്ള സാധ്യത ഇപ്പോൾ കൂടുതൽ റോണോയ്ക്ക് ആണ്. കളിയുടെ എണ്ണക്കുറവും 1000 ഗോളുകളിലേക്ക് എത്താനുള്ള ഗോളുകളുടെ എണ്ണക്കൂടുതലും ഒപ്പം വ്യക്തിപരമായ മോശം മാനസികാവസ്ഥയും ഈ മത്സരത്തിൽ മെസിയെ പിന്നിലാക്കുന്നു. എന്നാൽ അസാധ്യമായത് പലതും സാധ്യമാക്കിയിട്ടുള്ള താരമാണ് മെസി. മികച്ച ഫോമിലേക്ക് ഉയർന്നാൽ ഒരുപക്ഷേ മെസി തന്നെ ആദ്യം 1000 ഗോൾ നേട്ടം എന്ന നാഴികക്കല്ല് പിന്നിടും.
പ്രവചനങ്ങൾക്കപ്പുറം നിൽക്കുന്ന കളിയാണ് ഫുട്ബോൾ, കളിക്കളത്തിൽ എന്ത് അദ്ഭുതവും അട്ടിമറിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അമേരിക്കൻ സോക്കർ ലീഗിൽ മെസിയും സൗദി ലീഗിൽ റൊണാൾഡോയും തിളങ്ങിയാൽ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളുടെ 1000 കരിയർ ഗോൾ നേട്ടത്തിനായുള്ള പുതിയ പോരാട്ടം സജീവമാകുകയും അത് ആരാധകർക്ക് വീണ്ടും ആവേശം പകരും എന്നതും ഉറപ്പാണ്.
English Summary
Cristiano Ronaldo and Lionel Messi are both on the verge of reaching the historic milestone of 1,000 official goals in their careers. Fans are eagerly awaiting the remaining matches to see who will come out on top in this race. Cristiano Ronaldo currently has 976 official goals, while Messi has 921. According to current statistics, Ronaldo is 55 goals ahead of Messi in the race to 1,000 career goals.