തായ്ക്വോണ്ടോയ്ക്കിടെ സ്വകാര്യ ഭാഗത്ത് മർദനം, ചവിട്ടേറ്റ് ബോധംപോയി; തൃശൂരിലെ പ്ലസ്ടു വിദ്യാർഥിയുടെ നില ഗുരുതരം

Taekwondo competition: Plus Two student in critical condition- തൃശ്ശൂർ സ്വദേശിയും പെരുമ്പിലാവ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ ഫൈസ് അബ്ദുൾ ജലാലിനാണ് മഹാരാഷ്ട്രയിലെ ചന്ദ്രപുർ എന്ന സ്ഥലത്തുവച്ച് നടന്ന തായ്‌ക്വോണ്ടോ മത്സരത്തിനിടെ ഗുരുതര പരുക്കേറ്റത്. മത്സരത്തിനിടെ ചവിട്ടേറ്റ വിദ്യാർഥിക്ക് ബോധക്ഷയം സംഭവിച്ചതിനെ തുടർന്ന് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യനില വഷളായതിനെ തുടർന്ന് എയർലിഫ്റ്റ് ചെയ്ത് എറണാകുളത്തേക്ക് കൊണ്ടുവന്നു.

തായ്ക്വോണ്ടോയ്ക്കിടെ സ്വകാര്യ ഭാഗത്ത് മർദനം, ചവിട്ടേറ്റ് ബോധംപോയി; തൃശൂരിലെ പ്ലസ്ടു വിദ്യാർഥിയുടെ നില ഗുരുതരം

പ്രതീകാത്മക ചിത്രം

Published: 

10 Aug 2026 | 05:40 PM

തൃശൂർ: സിബിഎസ്ഇ സൗത്ത് സോൺ തായ്‌ക്വോണ്ടോ മത്സരത്തിനിടെ പരുക്കേറ്റ തൃശൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ഗുരുതരാവസ്ഥയിൽ. തൃശ്ശൂർ സ്വദേശിയും പെരുമ്പിലാവ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ ഫൈസ് അബ്ദുൾ ജലാലിനാണ് മഹാരാഷ്ട്രയിലെ ചന്ദ്രപുർ എന്ന സ്ഥലത്തുവച്ച് നടന്ന തായ്‌ക്വോണ്ടോ മത്സരത്തിനിടെ ഗുരുതര പരുക്കേറ്റത്. മത്സരത്തിനിടെ ചവിട്ടേറ്റ വിദ്യാർഥിക്ക് ബോധക്ഷയം സംഭവിച്ചതിനെ തുടർന്ന് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യനില വഷളായതിനെ തുടർന്ന് എയർലിഫ്റ്റ് ചെയ്ത് എറണാകുളത്തേക്ക് കൊണ്ടുവന്നു. നിലവിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ് ഫൈസ് അബ്ദുൾ ജലാൽ.

ഓഗസ്റ്റ് മൂന്നാം തീയതി മഹാരാഷ്ട്ര ചന്ദ്രപുർ വെച്ചാണ് മത്സരം നടന്നത്. ഫൈസിന്റെ സ്വകാര്യ ഭാ​ഗത്താണ് ആദ്യം മർദനമേറ്റത്. തുടർന്ന് റിങ്ങിന് പുറത്തേക്ക് നീങ്ങിയ ഫൈസിനെ കിക്ക് ചെയ്ത് വീഴ്ത്തുകയായിരുന്നു. റിങ്ങിന് പുറത്തേക്ക് പോയി കഴിഞ്ഞാൽ മത്സരം തുടരാൻ കഴിയില്ല. എന്നാൽ പുറത്തേക്ക് പോയ ഫൈസിനെ തലയ്ക്ക് കിക്ക് ചെയ്യുകയായിരുന്നു.

ALSO READ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസ്സുകാരിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ചു; 23 കാരൻ അറസ്റ്റിൽ

വിദ്യാർഥിയുടെ തലയ്ക്ക് രക്തം കട്ടപിടിച്ചിട്ടുണ്ട്. സംഭവത്തിൽ മത്സരം നിയന്ത്രിച്ച റഫറിക്കെതിരേ ​ഫൈസിന്റെ കുടുംബം രംഗത്തെത്തി. മത്സരത്തിൽ എതിർ താരം ഫൗൾ പ്ലേ കളിച്ച സമയത്ത് റഫറി ഇടപെട്ടില്ലെന്നാണ് ആരോപണം. ഫൗൾ പ്ലേയെ തുടർന്ന് കളി നിർത്താൻ വിദ്യാർഥി തന്നെ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് എതിർ താരം തലയ്ക്ക് ചവിട്ടുന്നത് എന്ന് കുടുംബം പറയുന്നു.

റഫറി കൃത്യസമയത്ത് മത്സരം നിർത്താഞ്ഞതാണ് അ‌പകടത്തിന് ഇടയാക്കിയത് എന്ന് കുടുംബം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഎസ്ഇ ചെയർമാന് ഫൈസ് അബ്ദുൾ ജലാലിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. മത്സരത്തിന്റെ നടത്തിപ്പ്, റഫറിയുടെ ഇടപെടൽ, സംഭവത്തിലേക്ക് നയിച്ച സാഹചര്യം എന്നിവയിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

‘തായ്‌ക്വോണ്ടോ’

പാദങ്ങളും കൈകളും ഉപയോഗിച്ചുകൊണ്ടുള്ള ഒരു കായിക മത്സര ഇനമാണ് ‘തായ്‌ക്വോണ്ടോ’. തായ് എന്നാൽ പാദങ്ങൾ കൊണ്ട് ചവിട്ടുക അല്ലെങ്കിൽ തകർക്കുക. ക്വോൺ എന്നാൽ കൈയ്യും മുഷ്ടിയും ഉപയോഗിച്ച് ആക്രമിക്കുക. ഡോ എന്നാൽ വഴിയും അച്ചടക്കവും അഥവാ ജീവിക്കാനുള്ള ശരിയായ മാർഗ്ഗം.

അതിവേഗത്തിലുള്ളതും വൈവിധ്യമാർന്നതുമായ കിക്ക് രീതികളാണ് തായ്‌ക്വോണ്ടോയിൽ പ്രധാനം. ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷനേടാനുമുള്ള ഒരു ആയോധന കലയാണ് ഇത്. 2000 മുതൽ തായ്‌ക്വോണ്ടോ ഒളിമ്പിക്സിലെ ഒരു ഔദ്യോഗിക മത്സര ഇനമാണ്. കരാട്ടെ പോലെ ​വൈറ്റ് മുതൽ ബ്ലാക്ക് വരെ പ്രാവീണ്യം അ‌നുസരിച്ച് വിവിധ ബെൽറ്റുകൾ ഈ ആയോധന കലയിലുമുണ്ട്.

English Summary

A Plus Two student from Thrissur who was injured during the CBSE South Zone Taekwondo competition is in critical condition. Faiz Abdul Jalal, a Plus Two student from Perumpilav School and a native of Thrissur, was seriously injured during a Taekwondo competition held in Chandrapur, Maharashtra. After his health deteriorated, Faiz Abdul Jalal was airlifted to Ernakulam and is currently undergoing treatment at Aster Medicity.

Follow Us
Related Stories
“റെസ്റ്റോറന്റുകാരനുമായി വഴക്കിടുകയായിരുന്നോ?”: ലൗലിനയോട് ചോദിച്ച് മോദി; കാരണം കേട്ടപ്പോൾ പ്രശംസ!
ഗ്രൗണ്ട് വിട്ട് പന്ത് പുറത്തേക്ക്; ഫുട്‌ബോള്‍ മത്സരത്തിനിടെ ബോള്‍ തട്ടി കാറുകള്‍ കൂട്ടിയിടിച്ചു
മെസിയുടെ ജഴ്സിയിട്ട് ഹൃദയം കവർന്ന് ഡീ പോൾ! സ്നേഹം കൊണ്ട് ജയിച്ച്, ഗോൾ കൊണ്ട് തോറ്റ് ഇന്റർ മയാമി
Sanju Samson: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സഞ്ജു ഉണ്ടായിരുന്ന കാര്യം ആര്‍ക്കും അറിയില്ല, കളിച്ചില്ലെന്ന് മാത്രം: സാഫ്‌ബോയ്‌
‘നിഴൽ’ നഷ്ടപ്പെട്ടു! ജീവിതത്തിൽ നേരിട്ട ഏറ്റവും കഠിന യാത്രയിൽ മെസി; അ‌വധി നൽകി ഇന്റർ മയാമി
യശസ്വി ജയ്‌സ്വാളുമായി പ്രണയത്തിലോ? വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി മൃണാൾ ഠാക്കൂർ
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു