Commonwealth Games 2026: സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍

Commonwealth Games 2026: India's Sharmila Dhankar Clinches Historic Para Athletics Gold: മെഡല്‍ ഉറപ്പായതോടെ ശര്‍മിളയ്‌ക്കൊപ്പം വികാരഭരിതയായി ആഘോഷിക്കുന്ന ശില്‍പയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. ഒരേയിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെങ്കലവും നേടാനായതും ചരിത്രമാണ്. എഫ്57 വിഭാഗം വൈകല്യം ഉള്ള താരങ്ങള്‍ക്കായുള്ള മത്സരമാണ്.

Commonwealth Games 2026: സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍

ശര്‍മിള ധങ്കര്‍

Updated On: 

28 Jul 2026 | 02:00 PM

ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ല്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണത്തിളക്കം. പാരാ അത്ലറ്റിക്സില്‍ ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണമെഡല്‍ നേടി ചരിത്രം കുറിച്ച് ശര്‍മിള ധങ്കര്‍. വനിതകളുടെ എഫ്57 ഷോട്ട്പുട്ട് ഇനത്തില്‍ 40 കാരിയായ ധങ്കര്‍ 9.81 മീറ്റര്‍ എന്ന സീസണിലെ മികച്ച പ്രകടനത്തോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ അത്ലറ്റിക്സില്‍ മെഡല്‍ നേടാനായുള്ള ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു.

അതേ മത്സരത്തില്‍ ഇന്ത്യയുടെ ശില്‍പ ഷൈല വെങ്കലമെഡലും നേടി. ആദ്യം നാലാം സ്ഥാനത്തായിരുന്ന ശില്‍പ, 7.26 മീറ്റര്‍ എന്ന വ്യക്തിഗത മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരഫലത്തിനെതിരെ ഇന്ത്യ നല്‍കിയ പ്രതിഷേധവും തുടര്‍ന്ന് നടന്ന പരിശോധനയും കഴിഞ്ഞാണ് നൈജീരിയയുടെ യൂക്കാരിയ ഇയാസിയുടെ സാധുവായ ശ്രമം ഫൗളായി കണക്കാക്കിയത്. ഇതോടെ ശില്‍പയെ നാലാം സ്ഥാനത്ത് നിന്ന് വെങ്കലമെഡല്‍ ജേതാവായി ഉയര്‍ത്തി. എന്നാല്‍ നൈജീരിയയില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെഡല്‍ ഉറപ്പായതോടെ ശര്‍മിളയ്‌ക്കൊപ്പം വികാരഭരിതയായി ആഘോഷിക്കുന്ന ശില്‍പയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. ഒരേയിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെങ്കലവും നേടാനായതും ചരിത്രമാണ്. എഫ്57 വിഭാഗം വൈകല്യം ഉള്ള താരങ്ങള്‍ക്കായുള്ള മത്സരമാണ്.

രണ്ടാം വയസില്‍ ഇടത് കാലില്‍ പോളിയോ ബാധിച്ച ശര്‍മിള ധങ്കര്‍ ഈ വര്‍ഷം ഫാസ്സാ ഇന്റര്‍നാഷണല്‍ പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. 2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തിരുന്നത്.

Also Read: Commonwealth Games 2026: പൊന്നിൻ തിളക്കമുള്ള വെള്ളി നേട്ടം! ജ്ഞാനേശ്വരിയിലൂടെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍

വെയ്റ്റ്‌ലിഫ്റ്റിങില്‍ ഇന്ത്യയ്ക്ക് വെള്ളി; തിളങ്ങി വല്ലൂരി അജയ് ബാബു

പുരുഷന്മാരുടെ 79 കിലോഗ്രാം വെയ്റ്റ്‌ലിഫ്റ്റിങില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍. 21 കാരനായ വല്ലൂരി അജയ് ബാബു ആണ് നേട്ടം സ്വന്തമാക്കിയത്. സ്‌നാച്ച് 149 കിലോഗ്രാം, ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് 181 കിലോഗ്രാം തുടങ്ങി ആകെ 330 കിലോഗ്രാം ഉയര്‍ത്തിയയാണ് ബാബു ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചത്.

സ്‌നാച്ച് വിഭാഗത്തില്‍ 149 കിലോഗ്രാം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡും അജയ് ബാബു നേട്ി. ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് വിഭാഗത്തില്‍ മലേഷ്യയുടെ മുഹമ്മദ് എറി ഹിദായത്ത് മികച്ച പ്രകടനം പുറത്തെടുത്തത് ബാബുവിന് മുന്നില്‍ വെല്ലുവിളിയായി.

ഹൈജമ്പില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

പുരുഷന്മാരുടെ ഹൈജമ്പില്‍ ഇന്ത്യയുടെ സര്‍വേഷ് കുശാരെ ചരിത്ര നേട്ടം സ്വന്തമാക്കി. 2.25 ഉയരം മറികടന്ന മഹാരാഷ്ട്ര സ്വദേശിയായ താരം വെള്ളി മെഡല്‍ നേടി. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സര്‍വേഷിന് സ്വന്തം.

English Summary

Sharmila Dhankar created history by winning India’s first-ever para athletics gold medal at the Commonwealth Games 2026. She claimed the women’s F57 shot put title with a season-best throw of 9.81m. The victory also ended India’s 20-year wait for a para athletics medal at the Commonwealth Games. India celebrated a double podium as Shilpa Shaila secured the bronze medal.

 

Loading...
Unable to load recommendations.
Follow Us
Related Stories
Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക മെനു; സമ്മാനം വേറെ, ഇതറിഞ്ഞോ നിങ്ങള്‍?
Abhishek Sharma: ‘ഒന്നില്‍ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ
വിനീഷ്യസ് അധികനേരം ഇന്ത്യയില്‍ തുടരില്ല; റയല്‍ മാഡ്രിഡിന്റെ വിമാനം പറന്നെത്തും
മയാമിക്കായി 100-ാം ഗോളും കരിയറിലെ 48-ാം കിരീടവും ചൂടി മെസി; കാംപിയോൺസ് കപ്പ് ഇന്റർ മയാമിക്ക്
Lionel Messi: വിടവാങ്ങൽ മത്സരത്തിനായി മെസി വീണ്ടും അർജന്റീന ടീമിൽ; ഒക്ടോബർ 6-ന് ‘ദി ലാസ്റ്റ് ഡാൻസ്’
കൊല്‍ക്കത്തയിലല്ല, നമ്മുടെ കൊച്ചിയില്‍! ബ്രസീല്‍ ഇതിഹാസങ്ങള്‍ പന്തു തട്ടാന്‍ കേരളത്തിലേക്ക്
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട