പരിശീലനം പോര! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കല്യാണം മാറ്റിവച്ചോ? 32 ദിവസമായി അ‌ൽനാസറിൽ അ‌ടുക്കുന്നില്ല

Will Cristiano Ronaldo's wedding take place today: സൗദി ക്ലബ്ബായ അൽ നസറിന്റെ പരിശീലന ക്യാമ്പുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് ​റോണോ തുടരുകയാണ്. കഴിഞ്ഞ 32 ദിവസമായി ടീം പരിശീലനത്തിന് റോണോ എത്തിയിട്ടില്ല. പുതിയ സൗദി പ്രോ ലീഗ് (റോഷൻ ലീഗ്) സീസൺ ആരംഭിക്കാൻ ഇനി ഒരു ആഴ്ച മാത്രമാണ് അ‌വശേഷിക്കുന്നത് എന്നതിനാൽ റോണോ ക്യാമ്പിൽ പരിശീലനത്തിന് എത്താത്തത് ചർച്ചയാകാൻ തുടങ്ങിയിട്ടുണ്ട്.

പരിശീലനം പോര! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കല്യാണം മാറ്റിവച്ചോ? 32 ദിവസമായി അ‌ൽനാസറിൽ അ‌ടുക്കുന്നില്ല

Will Cristiano Ronaldo's Wedding Take Place Today

Published: 

08 Aug 2026 | 08:21 AM

പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കല്യാണം സംബന്ധിച്ച അ‌ഭ്യൂഹങ്ങൾ ശക്തമായി തുടരുന്നു. ഇന്ന് (ഓഗസ്റ്റ് 8) റോണോയും പങ്കാളി ജോർജീന റോഡ്രിഗസും തമ്മിലുള്ള വിവാഹം നടക്കും എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ റൊണാൾഡോയോ അ‌ദ്ദേഹത്തിന്റെ കുടുംബമോ കല്യാണം സംബന്ധിച്ച യാതൊരു വിവരങ്ങളും സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽത്തന്നെ ഇന്ന് കല്യാണം നടക്കുമോ എന്നത് സംബന്ധിച്ച സസ്പെൻസ് തുടരുന്നു. ഇതിനിടെ വിവാഹം മാറ്റി വച്ചു എന്ന നിലയ്ക്കുള്ള ചില റിപ്പോർട്ടുകളും വന്നിട്ടുണ്ട്. എന്നാൽ നിലവിൽ ഇവയൊന്നും ആധികാരികമായി ഉറപ്പിക്കാനായിട്ടില്ല. അ‌തിനിടെ സൗദി പ്രോ ലീഗിനായുള്ള ക്രിസ്റ്റ്യാനോയുടെ പരിശീലന തയാറെടുപ്പുകൾ പോര എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകളും വന്നിട്ടുണ്ട്.

സൗദി ക്ലബ്ബായ അൽ നസറിന്റെ പരിശീലന ക്യാമ്പുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് ​റോണോ തുടരുകയാണ്. കഴിഞ്ഞ 32 ദിവസമായി ടീം പരിശീലനത്തിന് റോണോ എത്തിയിട്ടില്ല. പുതിയ സൗദി പ്രോ ലീഗ് (റോഷൻ ലീഗ്) സീസൺ ആരംഭിക്കാൻ ഇനി ഒരു ആഴ്ച മാത്രമാണ് അ‌വശേഷിക്കുന്നത് എന്നതിനാൽ റോണോ ക്യാമ്പിൽ പരിശീലനത്തിന് എത്താത്തത് ചർച്ചയാകാൻ തുടങ്ങിയിട്ടുണ്ട്.

Also Read: റോണോയുടെ കല്യാണം മാറ്റിവച്ചോ? 32 ദിവസമായി പരിശീലനം നടക്കുന്നില്ല

ലോകകപ്പിന് ശേഷം 21 ദിവസത്തെ അവധിക്ക് ശേഷം റൊണാൾഡോ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അ‌വധി നീട്ടി നൽകിയതിനാൽ ആണ് റോണോ ഇതുവരെ ടീമിനൊപ്പം ചേരാത്തത് എന്നാണ് സൂചന. അൽ നസറിന്റെ പ്രീ-സീസൺ പരിശീലനങ്ങൾ നടന്ന റിയാദ്, അബഹ, ലിസ്ബൺ എന്നിവിടങ്ങളിലെ ഒരു പരിശീലന സെഷനിൽ പോലും റൊണാൾഡോ പങ്കെടുത്തിട്ടില്ല.

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെ ക്യാമ്പിന് ശേഷം ടീം വെള്ളിയാഴ്ച റിയാദിൽ തിരിച്ചെത്തി പരിശീലനം പുനരാരംഭിച്ചപ്പോഴും റൊണാൾഡോ വിട്ടുനിൽക്കുന്നത് തുടരുകയാണ്. ഓഗസ്റ്റ് 15-ന് അൽ ഫത്തേഹിനെതിരെയാണ് അൽ നസറിന്റെ ആദ്യ മത്സരം. ടീമിനെ സംബന്ധിച്ചിടത്തോളം റൊണാൾഡോയുടെ തിരിച്ചു വരവ് നിർണായകമാണ്. വിവാഹം കണക്കിലെടുത്താണോ റോണോ ക്യാമ്പിൽ എത്താത്തത് എന്ന നിലയ്ക്ക് ചില സംശയങ്ങൾ ഉണ്ടെങ്കിലും അ‌ദ്ദേഹം അ‌വധി ആഘോഷത്തിലാണ് എന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.

അൽ നാസർ ടീമിന്റെ പുതിയ സീസൺ ഓഗസ്റ്റ് 15-ന് ആരംഭിക്കുന്നതിനാൽ അതിനുമുമ്പുള്ള ഒഴിവുസമയമായതിനാലാണ് ഓഗസ്റ്റ് ആദ്യവാരം റോണോയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത് എന്ന നിലയ്ക്ക് ചില റിപ്പോർട്ടുകൾ മുമ്പ് വന്നിരുന്നു. എന്നാൽ വിവാഹം സംബന്ധിച്ച് ഇപ്പോഴും അ‌വ്യക്തത തുടരുകയാണ്. സ്വകാര്യത കണക്കിലെടുത്ത് റോണോ ഔദ്യോഗികമായി വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുന്നതും ആശയക്കുഴപ്പം തുടരാൻ കാരണമാകുന്നുണ്ട്.

റൊണാൾഡോയുടെ ജന്മനാടായ മഡെയ്‌റയിലെ ഫുഞ്ചാൽ കത്തീഡ്രലിൽ വച്ച് ഇന്ന് റേണോയുടെ വിവാഹം ഉണ്ടാകും എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഫുഞ്ചാൽ കത്തീഡ്രൽ പള്ളിയുടെ തൊട്ടടുത്തുള്ള സാവോയ് പാലസ് എന്ന ലക്ഷ്വറി ഹോട്ടലിൽ രണ്ട് ഫ്ലോറുകളും ബാറുകളും ഓഗസ്റ്റ് 7, 8 തീയതികളിൽ ബുക്കിങ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് റോണോയുടെ വിവാഹപ്പാർട്ടിക്കായി ആണെന്നുമായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ, റൊണാൾഡോയുടെ സഹോദരി കാറ്റിയ അവെയ്‌റോ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഈ വാരാന്ത്യത്തിൽ വിവാഹം നടക്കുമെന്ന വാർത്തകൾ തള്ളിക്കളയുകയും ചടങ്ങ് മാറ്റിവെച്ചതായി സൂചന നൽകുകയും ചെയ്തിട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ വിവാഹം ഇന്ന് ഉണ്ടാകുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം കൂടുതൽ ശക്തമായിട്ടുണ്ട്. ഒരുവശത്ത് വിവാഹം നടക്കുമെന്ന് റിപ്പോർട്ടുകൾ, മറുഭാഗത്ത് വിവാഹം ഇല്ലെന്ന് വീട്ടുകാർ. ഇതിനിടെ പ്രതികരിക്കാതെ റോണോയും ജോർജീനയും. ആകെ മൊത്തത്തിൽ റോണോ ആരാധകർക്ക് ആശയക്കുഴപ്പം തുടരുന്നു.

English summary

Rumors about Portugal superstar Cristiano Ronaldo’s wedding continue to rage. International media reported that the wedding between Rono and his partner Georgina Rodriguez will take place today (August 8). But neither Ronaldo nor his family have confirmed any information about the wedding. Meanwhile, with only a week to go before the start of the new Saudi Pro League (Roshan League) season, Rono continues to be absent from Al Nasser’s training camp.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി