Women’s Asia Cup 2026: ഹർമൻപ്രീത് നയിക്കും! പ്രേമ റാവത്തിന് വീണ്ടും അവസരം, ഏഷ്യ കപ്പിൽ തരംഗമാകാൻ ഇന്ത്യയുടെ പെൺപട

Women's Asia Cup 2026, India Squad: പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തയാകാത്ത സാഹചര്യത്തിലാണ് സ്റ്റാർ ഓൾറൗണ്ടർ ശ്രേയങ്ക പാട്ടീലിന് പകരം പ്രേമ റാവത്തിന് വീണ്ടും അവസരം ലഭിച്ചത്. ടി20 ലോകകപ്പിനിടയിലാണ് ശ്രേയങ്കയ്ക്ക് പരിക്കേൽക്കുന്നതും പകരക്കാരിയായി 24 കാരിയായ പ്രേമ റാവത്ത് ടീമിലെത്തുന്നത്.

Womens Asia Cup 2026: ഹർമൻപ്രീത് നയിക്കും! പ്രേമ റാവത്തിന് വീണ്ടും അവസരം, ഏഷ്യ കപ്പിൽ തരംഗമാകാൻ ഇന്ത്യയുടെ പെൺപട

ഏഷ്യകപ്പ് 20226

Updated On: 

03 Aug 2026 | 09:29 AM

2026 ലെ വനിതാ ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ (BCCI) പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ ക്യാപ്റ്റനാകുന്ന ടീമിൽ മലയാളി താരം മിന്നു മണി റിസർവ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാണ്. ടീമിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും യുവ സ്പിൻ ഓൾറൗണ്ടർ പ്രേമ റാവത്ത് തന്റെ സ്ഥാനം നിലനിർത്തിയതാണ് പ്രധാന ശ്രദ്ധാകേന്ദ്രം.

പ്രേമ റാവത്തിന് വീണ്ടും അവസരം

കണങ്കാലിലെ ലിഗമെന്റിന് സംഭവിച്ച  പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തയാകാത്ത സാഹചര്യത്തിലാണ് സ്റ്റാർ ഓൾറൗണ്ടർ ശ്രേയങ്ക പാട്ടീലിന് പകരം പ്രേമ റാവത്തിന് വീണ്ടും അവസരം ലഭിച്ചത്. ടി20 ലോകകപ്പിനിടയിലാണ് ശ്രേയങ്കയ്ക്ക് പരിക്കേൽക്കുന്നതും പകരക്കാരിയായി 24 കാരിയായ പ്രേമ റാവത്ത് ടീമിലെത്തുന്നതും.

ഇംഗ്ലണ്ടിലെ ലോർഡ്‌സ് ടെസ്റ്റിൽ മിന്നുന്ന സെഞ്ചുറി നേടി തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ഭാട്ടിയയ്ക്ക് ഏഷ്യ കപ്പ് സ്ക്വാഡിൽ സ്ഥാനം ലഭിച്ചില്ല. യാസ്തികയ്ക്ക് പകരം 18 കാരിയായ യുവ താരം ജി. കമലാനിയെ വിക്കറ്റ് കീപ്പറായി സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തി.

ALSO READ: കോമണ്‍വെല്‍ത്തിന് കൊടിയിറക്കം; 2030ല്‍ ഇന്ത്യ വേദിയാകും, പതാകയും ബാറ്റണും കൈമാറി

വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം

സ്ക്വാഡ്: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗ്സ്, ഭാരതി ഫുൽമാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമലാനി (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ്മ, രാധാ യാദവ്, പ്രേമ റാവത്ത്, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, രേണുക സിംഗ്, എൻ. ശ്രീ ചരണി, നന്ദനി ശർമ്മ.

സ്റ്റാൻഡ്ബൈ / റിസർവ് താരങ്ങൾ: പ്രതീകാ രാവൽ, ഉമാ ഛേത്രി, വൈഷ്ണവി ശർമ്മ, സയാലി സത്ഘരെ, മിന്നു മണി.

ടൂർണമെന്റ് എന്ന്?

2026 ലെ വനിതാ ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ പകുതി വരെ ടൂർണമെന്റ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏഷ്യാ കപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ, സെപ്റ്റംബർ 17 മുതൽ 22 വരെ ഏഷ്യൻ ഗെയിംസ് നടത്തപ്പെടുന്നതാണ്.

നിരവധി സ്റ്റാർ താരങ്ങൾ ഇത്തവണ ടീമിലുണ്ട്. പ്രതീക റാവൽ, ഉമ ചെട്രി, മിന്നു മണി, മറ്റുള്ളവർ റിസർവുകളിൽ ഉള്ളതിനാൽ, ചാമ്പ്യന്മാരായി ടൂർണമെന്റിൽ നിന്ന് പുറത്തുകടക്കാൻ ആവശ്യമായ ഫയർ പവർ ടീമിനുണ്ട്. ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കാനിരിക്കെ, ഇന്ത്യ ആദ്യ മത്സരത്തിൽ ആരെയാണ് നേരിടുന്നത് എന്നത് കാണാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.

English Summary:

BCCI has announced India’s squad for the upcoming 2026 Women’s Asia Cup, with veteran batter Harmanpreet Kaur continuing as captain and Smriti Mandhana named vice-captain. Young player Prema Rawat has retained her place in the squad following her impressive performances. The tournament is expected to run from late August to mid-September. After Asia Cup, the Asian Games will follow, as they are slated to take place from September 17 to 22.

Follow Us
Related Stories
Commonwealth Games 2026: കോമണ്‍വെല്‍ത്തിന് കൊടിയിറക്കം; 2030ല്‍ ഇന്ത്യ വേദിയാകും, പതാകയും ബാറ്റണും കൈമാറി
ഇനി അഹമ്മദാബാദില്‍ കാണാം! ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 39 മെഡലുകള്‍
Gianni Infantino: ഇതിനെക്കാള്‍ എന്ത് ഡീസന്റായിരുന്നു വെറുതെയിരിക്കുന്നത്! ജിയാനി ഇൻഫാന്റീനോയുടെ കസേര ഇളകുന്നു
കരിയര്‍ ഇരുട്ടില്‍, നെഞ്ചു തകര്‍ന്ന് താരങ്ങള്‍! ജാംഷെഡ്പൂർ എഫ്‌സിയോട് തിരിച്ചുവരൂവെന്ന്‌ സുനില്‍ ഛേത്രി
Commonwealth Games 2026: അഭിമാനമായി ബോക്‌സര്‍മാര്‍; കോമണ്‍വെത്തില്‍ പത്താം ദിനം ഇന്ത്യയ്ക്ക് 16 മെഡലുകള്‍
Priya Ghanghas: ഇടിക്കൂട്ടില്‍ സ്വര്‍ണമഴ; റിങില്‍ ഇന്ത്യയ്ക്ക് തങ്കത്തിളക്കം; പ്രിയ ഗംഗാസിനും സ്വര്‍ണം
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി