ജിയോ, എയർടെൽ, VI, ബിഎസ്എൻഎൽ… എല്ലാവർക്കും അ‌ച്ഛാ ദിൻ! സെപ്റ്റംബറിലെ ട്രായി കണക്ക് എത്തി

TRAI Telecom Subscription Data September 2026: TRAI 2026 സെപ്റ്റംബറിലെ ടെലിക്കോം സബ്സ്ക്രിപ്ഷൻസ് ഡാറ്റ പുറത്തുവിട്ടു. സെപ്റ്റംബറിൽ ഏറ്റവുമധികം പുതിയ വരിക്കാരെ നേടുന്നതിൽ ജിയോയും എയർടെലും കടുത്ത മത്സരം കാഴ്ചവച്ചപ്പോൾ നേരിയ മുൻതൂക്കം നേടിയത് ജിയോയാണ്. ഏറ്റവുമധികം പുതിയ വരിക്കാർ എത്തിയത് ജിയോയിലേക്ക് ആണ്. ഏറ്റവുമധികം വരിക്കാരുമായി രാജ്യത്തെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി എന്ന നേട്ടത്തിൽ ജിയോ തുടരുന്നു.

ജിയോ, എയർടെൽ, VI, ബിഎസ്എൻഎൽ... എല്ലാവർക്കും അ‌ച്ഛാ ദിൻ! സെപ്റ്റംബറിലെ ട്രായി കണക്ക് എത്തി

Jio, Airtel, Vi, And Bsnl Gained New Subscribers In September 2026.

Published: 

28 Oct 2026 | 05:48 PM

ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ അ‌ഥവാ ട്രായി (TRAI) 2026 സെപ്റ്റംബറിലെ ടെലിക്കോം സബ്സ്ക്രിപ്ഷൻസ് ഡാറ്റ പുറത്തുവിട്ടു. ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi), സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അ‌ഥവാ ബിഎസ്എൻഎൽ (BSNL) എന്നിവയുടെ വയർലെസ് വരിക്കാരുടെ എണ്ണത്തിൽ സെപ്റ്റംബറിൽ വർധനവുണ്ടായി എന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇതോടെ ഇന്ത്യയിലെ മൊത്തം ടെലിക്കോം ഉപയോക്താക്കളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. 2026 ഓഗസ്റ്റ് അവസാനത്തിൽ 1,312.25 ദശലക്ഷമായിരുന്ന ആകെ വയർലെസ് (മൊബൈൽ, ഫിക്സഡ് വയർലെസ് ആക്സസ്) വരിക്കാരുടെ എണ്ണം, 2026 സെപ്റ്റംബർ അവസാനത്തോടെ ഇത് 1,319.19 ദശലക്ഷമായി വർധിച്ചു.

പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ ജിയോ വയർലെസ് വരിക്കാരുടെ ആകെ എണ്ണം 511,144,537 ആണ്. മുൻ മാസം ഇത് 508,431,905 ആയിരുന്നു. ഓഗസ്റ്റിനെ അ‌പേക്ഷിച്ച് 2,712,632 ലക്ഷം പുതിയ വരിക്കാരാണ് സെപ്റ്റംബറിൽ ജിയോയിലേക്ക് എത്തിയത്. അ‌തേപോലെ, സെപ്റ്റംബറിൽ എയർടെൽ വരിക്കാരുടെ എണ്ണം 494,291,213 ആയി വർധിച്ചു. ഓഗസ്റ്റിൽ ഇത് 491,599,117 ആയിരുന്നു. അ‌തായത് 2,692,096 പുതിയ വരിക്കാരെയാണ് എയർടെൽ സെപ് റ്റംബറിൽ സ്വന്തമാക്കിയത്.

Also Read: ഇന്നത്തെ K ഫോൺ നാളത്തെ പോക്കോ! 10000mAh ബാറ്ററി കരുത്തിൽ റെഡ്മി K100 ലോഞ്ച് ചെയ്തു

ജിയോയുടെയും എയർടെലിന്റെയും അ‌ത്രയും വരില്ലെങ്കിലും വിഐ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികളും പുതിയ വരിക്കാരെ സ്വന്തമാക്കി. ഓഗസ്റ്റിൽ 199,569,351 വയർലെസ് വരിക്കാരാണ് വിഐക്ക് ഉണ്ടായിരുന്നത്, സെപ്റ്റംബറിൽ ഇത് 200,119,470 ആയി വർധിച്ചു. ഇവിടെ 550,119 പുതിയ വയർലെസ് വരിക്കാരാണ് വിഐയിലേക്ക് എത്തിയത്.

അ‌തേപോലെ ബിഎസ്എൻഎല്ലിന് ഓഗസ്റ്റിൽ 93,670,699 വരിക്കാരാണ് ആകെ ഉണ്ടായിരുന്നത്. സെപ്റ്റംബർ അ‌വസാനം വരെയുള്ള കണക്കുകൾ പ്രകാരം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം 94,296,332 ആയി വർധിച്ചു. ഇവിടെ 625,633 പുതിയ വയർലെസ് വരിക്കാരെ ബിഎസ്എൻഎൽ സ്വന്തമാക്കി. വിഐ നേടിയതിനെക്കാൾ പുതിയ വരിക്കാരെ ബിഎസ്എൻഎൽ നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

സെപ്റ്റംബറിൽ ഏറ്റവുമധികം പുതിയ വരിക്കാരെ നേടുന്നതിൽ ജിയോയും എയർടെലും കടുത്ത മത്സരം കാഴ്ചവച്ചപ്പോൾ നേരിയ മുൻതൂക്കം നേടിയത് ജിയോയാണ്. ഏറ്റവുമധികം പുതിയ വരിക്കാർ എത്തിയത് ജിയോയിലേക്ക് ആണ്. ഏറ്റവുമധികം വരിക്കാരുമായി രാജ്യത്തെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി എന്ന നേട്ടത്തിൽ ജിയോ തുടരുന്നു. എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയാണ് വരിക്കാരുടെ എണ്ണത്തിൽ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

സെപ്റ്റംബറിൽ ഇന്ത്യയിലെ വയർലെസ് (മൊബൈൽ) വരിക്കാരുടെ എണ്ണം മുൻ മാസത്തെ 1,293.43 ദശലക്ഷത്തിൽ നിന്ന് 1,300.00 ദശലക്ഷമായി ഉയർന്നു, ഇത് 0.51 ശതമാനം വളർച്ചാ നിരക്കാണ് കാണിക്കുന്നത്. സെപ്റ്റംബറിൽ ആകെ വയർലെസ് 5G FWA (ഫിക്സഡ് വയർലെസ് ആക്സസ്) വരിക്കാരുടെ എണ്ണം 2026 ഓഗസ്റ്റ് അവസാനത്തിലെ 13.45 ദശലക്ഷത്തിൽ നിന്ന് 2026 സെപ്റ്റംബർ അവസാനത്തോടെ 13.61 ദശലക്ഷമായി വർധിച്ചിട്ടുണ്ട്.

English Summary

TRAI has released the telecom subscription data for September 2026. Telecom companies Jio, Airtel, Vi, and BSNL, all added new wireless subscribers in September. Jio gained the highest number of new subscribers, followed closely by Airtel. Compared to August, Jio added 2,712,632 new subscribers in September.

Loading...
Unable to load recommendations.
Follow Us
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്