Gemini Ai: മലയാളം പ്രോംപ്ട് ഉപയോഗിച്ച് സ്റ്റൈലിഷ് ഇമേജുകൾ വാട്സപ്പിലും ജനറേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ ഇങ്ങനെ

Generate Nano Banana Images With Whatsapp: ജെമിനി ആപ്പിൽ നിർമ്മിക്കുന്ന ഇമേജുകൾ ഇനി വാട്സപ്പിലും. ഇത് എങ്ങനെ സാധിക്കുമെന്ന് പരിശോധിക്കാം.

Gemini Ai: മലയാളം പ്രോംപ്ട് ഉപയോഗിച്ച് സ്റ്റൈലിഷ് ഇമേജുകൾ വാട്സപ്പിലും ജനറേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ ഇങ്ങനെ

നാനോ ബനാന, വാട്സപ്പ്

Published: 

21 Sep 2025 10:14 AM

ജെമിനി നാനോ ബനാനയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഇമേജുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. വിൻ്റേജ് സാരി ഇമേജുകളാണ് ഏറ്റവുമധികം ട്രെൻഡിങ് ആയതെങ്കിലും ഭാവനയ്ക്കനുസരിച്ച് പലരും പലതരം ഇമേജുകൾ ക്രിയേറ്റ് ചെയ്തു. ജെമിനി ആപ്പിലാണ് ഈ ഇമേജുകൾ ജനറേറ്റ് ചെയ്തിരുന്നത്. എന്നാൽ, നാനോ ബനാന ഉപയോഗിച്ച് അതേ തരത്തിലുള്ള ഇമേജുകൾ ഇപ്പോൾ വാട്സപ്പിലും ക്രിയേറ്റ് ചെയ്യാം.

പ്രമുഖ എഐ ഏജൻ്റായ പെർപ്ലക്സിറ്റി എഐ ആണ് വാട്സപ്പിലൂടെ ഇമേജ് ജനറേഷന് അവസരമൊരുക്കുന്നത്. നിലവിൽ ഇമേജ് ജനറേഷന് പെർപ്ലക്സിറ്റി എഐ ഉപയോഗിക്കുന്നത് നാനോ ബനാന അഥവാ ജെമിനി 2.5 ഫ്ലാഷ് എഐ ടൂൾ ആണ്. പെർപ്ലക്സിറ്റി ആപ്പിൽ ഇതിനുള്ള സൗകര്യമുള്ളതുപോലെ വാട്സപ്പിലെ പെർപ്ലക്സിറ്റി ചാറ്റ് ബോട്ടിലും ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഗൂഗിൾ ജെമിനിയോ ഗൂഗിൾ എഐ സ്റ്റുഡിയോയോ ഇല്ലാതെ, വളരെ വേഗത്തിലും എളുപ്പത്തിലും ഇമേജുകൾ ജനറേറ്റ് ചെയ്യാമെന്നതാണ് ഇതിൻ്റെ സവിശേഷത.

Also Read: Google Gemini AI : ട്രംപിനൊപ്പം ഒരു സെൽഫി എടുത്താലോ? പ്രോംപ്റ്റ് ഇവിടുണ്ട്

വാട്സപ്പിലൂടെ എങ്ങനെ ഇമേജ് ജനറേറ്റ് ചെയ്യാം?
വാട്സപ്പ് തുറന്ന് +1 (833) 436-3285 എന്ന നമ്പരിലേക്ക് മെസേജ് ചെയ്യുക. ഇത് പെർപ്ലക്സിറ്റി എഐ ചാറ്റ്ബോട്ടിൻ്റെ നമ്പരാണ്. ഈ നമ്പരിൽ നിങ്ങൾക്ക് മെറ്റ എഐയോടോ ചാറ്റ്ജിപിടിയോടോ ചാറ്റ് ചെയ്യുന്നത് പോലെ ചാറ്റ് ചെയ്യാം. സംശയങ്ങൾ ചോദിക്കാം, സംസാരിക്കാം. ഇവിടെത്തന്നെ ഇമേജും എഡിറ്റ് ചെയ്യാം. എഡിറ്റ് ചെയ്യേണ്ട ഇമേജ് അപ്ലോഡ് ചെയ്തിട്ട് ആവശ്യമായ പ്രോംപ്ട് നൽകുക. ഇംഗ്ലീഷിലോ മലയാളത്തിലോ പ്രോംപ്ട് നൽകാം. പ്രോംപ്ടിന് കൃത്യമായ ഒരു ഫോർമാറ്റില്ല. നമുക്ക് വേണ്ടത് എന്താണെന്ന് വ്യക്തമായി അറിയിച്ചാൽ മതിയാവും. സെക്കൻഡുകൾക്കുള്ളിൽ ജനറേറ്റഡ് ഇമേജ് എത്തും. നൽകുന്ന പ്രോംപ്ട് എത്ര വിശദമാണോ, അത്ര നല്ല ഇമേജുകൾ ജനറേറ്റ് ചെയ്യപ്പെടും.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും