Vodafone Idea Satelite: ഇനി ബ്രോഡ്ബാൻ്റല്ല, സാറ്റലൈറ്റ് മതി; സാറ്റലൈറ്റ് മൊബൈൽ ബ്രോഡ്ബാൻ്റ് ഉടൻ

Satellite Mobile Broadband Facility: ഉപഗ്രഹ അധിഷ്ഠിത മൊബൈൽ ആക്‌സസ് യാഥാർത്ഥ്യമാകുമ്പോൾ, തടസ്സമില്ലാത്തതും സ്ഥിരതയുള്ളതുമായ കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് തുടക്കം

Vodafone Idea Satelite: ഇനി ബ്രോഡ്ബാൻ്റല്ല, സാറ്റലൈറ്റ് മതി; സാറ്റലൈറ്റ് മൊബൈൽ ബ്രോഡ്ബാൻ്റ് ഉടൻ

Vodafone Idea Satelite

Updated On: 

19 Jun 2025 15:07 PM

ഇനി കേബിൾ വഴിയോ, ഒപ്റ്റിക്കൽ ഫൈബറോ വഴിയുള്ള നെറ്റൊക്കെ പഴങ്കഥ. ഇന്ത്യയിൽ നെറ്റ്വർക്ക് പ്രശ്നം നേരിടുന്ന വിദൂര പ്രദേശങ്ങളിലേക്ക് ഉപഗ്രഹാധിഷ്ഠിത മൊബൈൽ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി എത്തിക്കാൻ ഒരുങ്ങുകയാണ് മുൻനിര ടെലികോം കമ്പനിയായി വിഐ. AST സ്‌പേസ് മൊബൈലുമായി സഹകരിച്ചായിരിക്കും പുതിയ സേവനം നടപ്പിലാക്കുന്നത്. പ്രത്യേക സോഫ്റ്റ്‌വെയറിൻ്റെയോ ഹാർഡ്വെയറിൻ്റെയോ ആവശ്യമില്ലാതെ സ്മാർട്ട്‌ഫോണുകളെ സാറ്റലൈറ്റ് നെറ്റ്‌വർക്കുകളുമായി നേരിട്ട് ബന്ധിപ്പിക്കാം എന്നതാണ് സംവിധാനത്തിൻ്റെ പ്രത്യേകത.

സ്‌പേസ് അധിഷ്ഠിത സെല്ലുലാർ ബ്രോഡ്‌ബാൻഡ് ഇക്കോസിസ്റ്റമായ സ്‌പേസ് മൊബൈൽ സാറ്റലൈറ്റ് സിസ്റ്റത്തിൽ ഇരു കമ്പനികളും പ്രവർത്തിക്കും. സാറ്റലൈറ്റ് കോൺസ്റ്റലേഷൻ വികസിപ്പിക്കുകയും നിർമ്മിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് AST സ്‌പേസ് മൊബൈൽ ആയിരിക്കും, നെറ്റ്‌വർക്ക് സംയോജനം, സ്പെക്ട്രം പ്രവർത്തനങ്ങൾ, വിപണി ആക്‌സസ് എന്നിവ Vi കൈകാര്യം ചെയ്യും.

“എല്ലാ ഇന്ത്യക്കാരെയും ബന്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ വിഐ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്, കൂടാതെ ഭൂതല കണക്റ്റിവിറ്റിയുടെ പൂരകമായിട്ടാണ് ഉപഗ്രഹ ആശയവിനിമയത്തെ ഞങ്ങൾ കാണുന്നത്. ഇന്ത്യയിൽ ഉപഗ്രഹ അധിഷ്ഠിത മൊബൈൽ ആക്‌സസ് യാഥാർത്ഥ്യമാകുമ്പോൾ, തടസ്സമില്ലാത്തതും സ്ഥിരതയുള്ളതുമായ കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്നു എന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

അടുത്തിടെ ഒരു സാധാരണ മൊബൈൽ ഫോൺ ഉപയോഗിച്ച് ബഹിരാകാശത്ത് നിന്ന് ലോകത്തിലെ ആദ്യത്തെ വോയ്‌സ്, വീഡിയോ കോൾ ചെയ്ത് എഎസ്ടി സ്പേസ് മൊബൈൽ സാങ്കേതികവിദ്യ വ്യക്തമാക്കിയിരുന്നു. എന്നാൽ എപ്പോഴാണ് പദ്ധതി എല്ലാവർക്കും ലഭിക്കുന്നത് എന്നതിൽ തീരുമാനമായിട്ടില്ല. ജിയോ അടക്കമുള്ള എയർ ഫൈബറിലേക്ക് എത്തുന്നതിനിടെയിലാണ് വിഐയുടെ പുതിയ ഐഡിയ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്