AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: വാഴപ്പഴം കഴിച്ചാലുടൻ വെള്ളം കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?; കാരണം ഇതാണ്

Drinking Water After Banana: വാഴപ്പഴം കഴിക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് വാഴപ്പഴം കഴിച്ച ഉടനെ വെള്ളം കുടിക്കരുതെന്നത്. ഇത് എന്തുകൊണ്ടാണെന്ന് അറിയണ്ടേ.

Neethu Vijayan
Neethu Vijayan | Updated On: 06 Mar 2026 | 07:42 AM
ഏത്തക്ക നമ്മുടെ ശരീരത്തിൽ പലവിധ ​ഗുണങ്ങൾ നൽകുന്ന ഒന്നാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമടങ്ങിയ ഏത്തപ്പഴം ആരോഗ്യത്തിന് ഒരു 'സൂപ്പർ ഫുഡ്' തന്നെയാണ്. എന്നാൽ വാഴപ്പഴം കഴിക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് വാഴപ്പഴം കഴിച്ച ഉടനെ വെള്ളം കുടിക്കരുതെന്നത്. ഇത് എന്തുകൊണ്ടാണെന്ന് അറിയണ്ടേ. (Image Credits: Getty Images)

1 / 5
ഏത്തപ്പഴത്തിൽ നാരുകളും അന്നജവും വലിയ അളവിലാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പഴം കഴിച്ച ഉടൻ വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കുന്നു. ഇത് ഭക്ഷണം ദഹിക്കാൻ കാലതാമസം വരുത്തുകയും അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യുന്നു. അതുപോലെ തന്നെ വാഴപ്പഴത്തിലെ സ്റ്റാർച്ച് വെള്ളവുമായി കലരുമ്പോൾ വയറിൽ ഗ്യാസ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

2 / 5
ചില പഠനങ്ങൾ പറയുന്നത്, ഏത്തപ്പഴത്തിനൊപ്പം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കാൻ കാരണമായേക്കാം എന്നാണ്. ഇനി വെള്ളം കുടിക്കണമെന്ന് തോന്നിയാൽ തന്നെ ഏത്തപ്പഴം കഴിച്ച് കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ കഴിഞ്ഞ ശേഷം മാത്രമെ വെള്ളം കുടിക്കാവൂ. ഇതാണ് നിങ്ങളുടെ ആരോഗ്യത്തിന് ഉത്തമം. ഇത് ദഹന പ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു.

3 / 5
ആയുർവേദം പറയുന്നത് അനുസരിച്ച്, വാഴപ്പഴം ശരീരത്തിലെ കഫം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. വാഴപ്പഴം കഴിച്ച ഉടനെ തണുത്ത വെള്ളമാണ് കുടിക്കുന്നതെങ്കിൽ ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും തൊണ്ടയിൽ അസ്വസ്ഥത, ചുമ അല്ലെങ്കിൽ ജലദോഷം പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. പ്രത്യേകിച്ച് സൈനസ് പോലുള്ള അവസ്ഥകളാൽ ബുദ്ധിമുട്ടുന്നവർക്ക്.

4 / 5
പ്രഭാതഭക്ഷണത്തിൽ ഏത്തപ്പഴം ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഉന്മേഷം നൽകാൻ വളരെ നല്ലതാണ്. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ദൈനദിന വ്യായാമത്തിന് ശേഷം ഏത്തപ്പഴം കഴിക്കുന്നത് പേശികളുടെ വേദന കുറയ്ക്കാൻ വളരെ നല്ലതാണ്.

5 / 5
Follow Us