AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CBSE Exam 2026: സിബിഎസ്ഇ ചോദ്യപേപ്പറുകളില്‍ പ്രശ്‌നമുണ്ടോ? എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം? സ്‌കൂളുകള്‍ ചെയ്യേണ്ടത്‌

CBSE Board Exams 2026 Important Notice for Schools: ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്‌കൂളുകള്‍ക്ക മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് സിബിഎസ്ഇ. എങ്ങനെയാണ് പരാതികള്‍ അറിയിക്കേണ്ടതെന്ന് വിശദമായി പരിശോധിക്കാം.

CBSE Exam 2026: സിബിഎസ്ഇ ചോദ്യപേപ്പറുകളില്‍ പ്രശ്‌നമുണ്ടോ? എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം? സ്‌കൂളുകള്‍ ചെയ്യേണ്ടത്‌
പ്രതീകാത്മക ചിത്രം Image Credit source: Getty
Jayadevan AM
Jayadevan AM | Published: 19 Feb 2026 | 08:31 AM

2026 ലെ ബോർഡ് പരീക്ഷകളിൽ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് സിബിഎസ്ഇ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിലവില്‍ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത്. എല്ലാ വർഷവും, സ്കൂളുകൾ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അഭിപ്രായങ്ങളും ഓൺലൈൻ എക്‌സാമിനേഷന്‍ സെന്റര്‍ മാനേജ്മെന്റ് സിസ്റ്റം (OECMS) വഴിയാണ് ബോര്‍ഡിനെ അറിയിക്കാറുള്ളത്.

എന്നാല്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിരവധി പിഴവുകള്‍ സംഭവിക്കാറുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി. തെറ്റായ ഇ മെയില്‍ ഐഡിയിലേക്കാണ് ചില സ്‌കൂളുകള്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നതാണ് ഒരു പ്രശ്‌നം.

പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം മാത്രം വിവരങ്ങൾ അറിയിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് നടപടികള്‍ എടുക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നു. പ്രശ്നം എന്താണെന്ന് കൃത്യമായി വ്യക്തമാക്കാതെ, അവ്യക്തമായ സന്ദേശങ്ങളാണ് ചില സ്‌കൂളുകള്‍ അയയ്ക്കുന്നത്.

Also Read: CBSE Exam 2026: ആദ്യ ബോര്‍ഡ് എക്‌സാം എഴുതാത്തവര്‍ക്ക് രണ്ടാം പരീക്ഷയില്‍ പങ്കെടുക്കാമോ? വ്യക്തത വരുത്തി സിബിഎസ്ഇ

എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്?

പരീക്ഷാ പ്രക്രിയ സുഗമമായി നടക്കുന്നതിന്, ശരിയായ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് സിബിഎസ്ഇയുടെ നിര്‍ദ്ദേശം. ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട എല്ലാ നിരീക്ഷണങ്ങളും OECMS-ൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ വിശദമായ വിവരങ്ങൾ qpobservation@cbseshiksha.in എന്ന ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കാവുന്നതാണ്.

അതത് ദിവസത്തെ പരാതികൾ അന്ന് തന്നെ സ്‌കൂളുകള്‍ സമർപ്പിക്കണം. അവ്യക്തമായ പരാതികള്‍, താമസിച്ച് അയച്ച പരാതികള്‍, തെറ്റായ മാര്‍ഗങ്ങളിലൂടെ അയച്ചത് തുടങ്ങിയവ പരിഗണിക്കില്ല. എല്ലാ സ്കൂളുകളും സഹകരിക്കണമെന്നും പരാതികള്‍ കൃത്യസമയത്ത് അയയ്ക്കണമെന്നും ബോർഡ് നിര്‍ദ്ദേശിച്ചു. 2026 ലെ സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം.