Gaza Doctor Children Killed: യുദ്ധമുഖത്തെ ഡ്യൂട്ടിക്കിടെ മുന്നിലെത്തിയത് ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ; നോവായി ഗാസയിലെ ഡോക്ടർ ദമ്പതികൾ

Gaza Doctor Couple's Children Killed: ​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഇപ്പോഴും തീവ്രപരിചരണ വിഭാ​ഗത്തിലാണ്. വയറിലും നെഞ്ചിലും രക്തസ്രാവം തടയാൻ രണ്ട് ശസ്ത്രക്രിയകൾ നടത്തിയതായും തലയിലുൾപ്പെടെ മറ്റ് മുറിവുകൾ ഉണ്ടായിരുന്നതായും തൊറാസിക് സർജൻ പറഞ്ഞു.

Gaza Doctor Children Killed: യുദ്ധമുഖത്തെ ഡ്യൂട്ടിക്കിടെ മുന്നിലെത്തിയത് ഒമ്പത് മക്കളുടെ മൃതദേഹങ്ങൾ; നോവായി ഗാസയിലെ ഡോക്ടർ ദമ്പതികൾ
Published: 

26 May 2025 | 02:26 PM

ഗാസയിലെ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറുടെ മുന്നിലെത്തിയത് തന്റെ ഒമ്പത് കുട്ടികളുടെ മൃതദേഹങ്ങൾ. ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് കുട്ടികൾ‌ കൊല്ലപ്പെട്ടത്.

നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ – തഹ്രിർ ആശുപത്രിയിലെ പീഡീയാട്രിക് സ്പെഷ്യലിസ്റ്റായ ഡോ. അല അൽ-നജ്ജാറിന്റെ മക്കളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെയാണ് കുട്ടികളുടെയും ഭർത്താവിന്റെയും ശരീരം ആശുപത്രിയിൽ കൊണ്ട് വന്നത്. കുട്ടികൾക്ക് ബോംബാക്രമണത്തിൽ ​ഗുരുതരമായ പൊള്ളലേറ്റിരുന്നു.

ആക്രമണമുണ്ടാവുന്നതിന് തൊട്ട് മുമ്പാണ് ഡോക്ടറായ ഭർത്താവ് അലയെ ആശുപത്രിയിൽ ജോലിക്കായി എത്തിച്ചത്. ശേഷം വീട്ടിലേക്ക് മടങ്ങി. പിന്നാലെ തെക്കൻ ഖാൻ യൂനിസിലെ ക്വിസാൻ അൽ- ന‍ജ്ജാറിലുള്ള അവരുടെ വീട്ടിൽ ബോംബാക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണത്തിൽ പത്ത് കുട്ടികളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മൂത്ത കുട്ടിക്ക് പന്ത്രണ്ട് വയസും ഇളയ കുട്ടിക്ക് ആറ് മാസം മാത്രവുമായിരുന്നു പ്രായമുണ്ടായിരുന്നത്.

​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഇപ്പോഴും തീവ്രപരിചരണ വിഭാ​ഗത്തിലാണ്. വയറിലും നെഞ്ചിലും രക്തസ്രാവം തടയാൻ രണ്ട് ശസ്ത്രക്രിയകൾ നടത്തിയതായും തലയിലുൾപ്പെടെ മറ്റ് മുറിവുകൾ ഉണ്ടായിരുന്നതായും തൊറാസിക് സർജൻ പറഞ്ഞു. രക്ഷപ്പെട്ട കുട്ടിയുടെ ആരോ​ഗ്യ നിലയും ​ഗുരുതരമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി