AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘ഹമാസിനെ പൂർണമായും നിരായുധീകരിക്കും’; കരാർ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

Trump Declares Deal to Disarm Hamas and Form New Palestinian Govt: പാലസ്തീൻ ജനതയെ സഹായിക്കുന്നതിന് വേണ്ടിയാണ് നടപടി. പീസ് ബോർഡുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു പുതിയ പാലസ്തീൻ സർക്കാർ രൂപികരിക്കുന്നതിൻ്റെ ഭാഗമാണിത്. കരാറിലൂടെ ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കും. തീവ്രവാദത്തിൻ്റെ ഒരു കേന്ദ്രമായി ഗാസ ഇനിയൊരിക്കലും ഉപയോഗിക്കപ്പെടില്ല. നിരായുധീകരണം പൂർത്തിയാകുന്നതോടെ ഇസ്രായേൽ സേന ഗാസയിൽ നിന്നും പിന്മാറും

‘ഹമാസിനെ പൂർണമായും നിരായുധീകരിക്കും’; കരാർ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 31 Jul 2026 | 09:06 AM

ഗാസയിൽ പുതിയ പാലസ്തിൻ സർക്കാർ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി ഹമാസിനെ പൂർണമായും നിരായുധീകരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൽഡ് ട്രംപ്. കരാറിനെ കുറിച്ച് ഹമസിൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ കൈറോയിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെ ഹമസ് സായുധ പോരാട്ടം അവസാനിപ്പിച്ചേക്കും എന്ന് ബന്ധപ്പെട്ട് വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഓദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

“ഗസയിലെ ഹമാസിനെയും മറ്റു സായു\ധ ഗ്രൂപ്പുകളെയും പൂർണമായി നിരായുധീകരിക്കുന്നതിനുള്ള ചരിത്രപരമായ കരറിലേക്ക് ബോർഡ് ഓഫ് പീസ് എത്തിച്ചേർന്നിരിക്കുകയാണ്.മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനുമുള്ള ഒരു വലിയ ചുവടുവെപ്പാണ് ഇത്” ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചു. കൃത്യമായി ആസൂത്രണം ചെയ്ത ഘട്ടങ്ങളിലൂടെയാകും നിരായുധീകരണം നടപ്പിലാക്കുക എന്നും ട്രംപ് കുറിച്ചു.

പാലസ്തീൻ ജനതയെ സഹായിക്കുന്നതിന് വേണ്ടിയാണ് നടപടി. പീസ് ബോർഡുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു പുതിയ പാലസ്തീൻ സർക്കാർ രൂപികരിക്കുന്നതിൻ്റെ ഭാഗമാണിത്. കരാറിലൂടെ ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കും. തീവ്രവാദത്തിൻ്റെ ഒരു കേന്ദ്രമായി ഗാസ ഇനിയൊരിക്കലും ഉപയോഗിക്കപ്പെടില്ല. നിരായുധീകരണം പൂർത്തിയാകുന്നതോടെ ഇസ്രായേൽ സേന ഗാസയിൽ നിന്നും പിന്മാറും. ഗാസയുടെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇൻ്റർനാഷ്ണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് പുതിയ പാലസ്തീൻ സേനയുമായി ചേർന്ന് പ്രവർത്തിക്കും എന്നും ട്രംപ് വ്യക്തമാക്കി.

Also Read: Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം കവര്‍ന്നത് 16 ഇന്ത്യക്കാരെ; കണക്കുകള്‍ പുറത്ത്‌

അമേരിക്ക, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള മധ്യഥ ചർച്ചകൾ ഉടൻ കൈറോയിൽ നടക്കുമെന്ന് ഈജിപ്തിലെ അൽ-ഖാഹിറ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യോഗം എന്നാണ് നടക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല, ഹമാസും മറ്റ് പലസ്തീൻ വിഭാഗങ്ങളും അംഗീകരിച്ച വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനെ കുറിച്ചായിരിക്കും ചർച്ച നടക്കുക എന്നാണ് വിവരം.

കഴിഞ്ഞ ഒക്ടോബർ മുതൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടി നിർത്തൽ കരാർ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാന തടസ്സമായി നിന്നത് ഹമാസിൻ്റെ നിരായുധീകരണം സംബന്ധിച്ച വിഷയമായിരുന്നു. വെടിനിർത്തൽ നിലനിൽക്കെ തന്നെ ഗാസയിൽ സംഘർഷങ്ങൾ തുടരുകയാണ്. വ്യഴ്ഗാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ബോർഡ് ഓഫ് പീസ് അവതരിപ്പിച്ച പദ്ധതിയിലെ രണ്ട് വകുപ്പുകളിൽ വരുത്തിയ ഭേദഗതികളിൽ ഇസ്രായേലിൻ്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നാണ് ഹമാസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ നിലവിലെ കരാർ ഇസ്രായേലിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ലെന്നാണ് ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ചർച്ചകൾക്ക് മുന്നോടിയായി ഗാസയിൽ നിന്ന് ആയുധങ്ങൾ പൂർണ്ണമായി നീക്കം ചെയ്യണമെന്നാണ് ഇസ്രായേലിൻ്റെ ആവശ്യം.

English Summary

US President Donald Trump announced a historic agreement to completely disarm Hamas in phases, paving the way for a new Palestinian government in Gaza. Following disarmament, Israeli forces will withdraw, and an International Stabilization Force will assume security. However, Israel and Hamas still await mutual responses on proposed treaty amendments.

Follow Us