PICNIC Movie: നസ്ലിൻ ഇല്ല, സന്ദീപാണ് നായകൻ; പുതിയ കോംബിനേഷനിൽ ഇത്തവണ 400 കോടി അടിക്കാൻ ഭാവന സ്റ്റുഡിയോസ്
Bhavana Studios Next Movie Picnic : ബേത്ലഹേം കുടുംബയൂണിറ്റ് എന്ന വമ്പൻ ഹിറ്റ് സിനിമയ്ക്ക് ശേഷം ഭവന സ്റ്റുഡിയോസ് അടുത്ത പ്രോജക്ട് അനൗൺസ് ചെയ്തിരിക്കുകയാണ്. ഇതുവരെ പരീക്ഷിക്കാത്ത കോംബോയിലാണ് പുതിയ സിനിമ വരുന്നത്.. പിക്നിക്ക് എന്ന പേര് നൽകിയിരിക്കുന്ന സിനിമയിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകൻ. പ്രധാന വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരനും ദിലീഷ് പോത്തനും സിനിമയിലുണ്ട്.
ബേത്ലഹേം കുടുംബയൂണിറ്റ് എന്ന വമ്പൻ ഹിറ്റ് സിനിമയ്ക്ക് ശേഷം ഭവന സ്റ്റുഡിയോസ് അടുത്ത പ്രോജക്ട് അനൗൺസ് ചെയ്തിരിക്കുകയാണ്. ഇതുവരെ പരീക്ഷിക്കാത്ത കോംബോയിലാണ് പുതിയ സിനിമ വരുന്നത്.. പിക്നിക്ക് എന്ന പേര് നൽകിയിരിക്കുന്ന സിനിമയിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകൻ. പ്രധാന വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരനും ദിലീഷ് പോത്തനും സിനിമയിലുണ്ട്. ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും എന്നുള്ള സൂചന തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും നൽകുന്ന സൂചന.
മലയാളികളെ സംബന്ധിച്ചിടത്തോളം ഭാവന സ്റ്റുഡിയോസ് എന്ന ബാനർ വൻ പ്രതീക്ഷ നൽകുന്ന പേരാണ്. സ്റ്റാർ വാല്യൂ ഉള്ള ഒരു താരത്തോളം തന്നെയാണ് ഈ ഒരു പ്രൊഡക്ഷൻ ഹൗസിനോടുള്ള പ്രേക്ഷകരുടെ വിശ്വാസം. ഭാവന സ്റ്റുഡിയോസിൽ നിന്ന് ഒരു പടം വരുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർ വലിയ പ്രതീക്ഷയിൽ ആയിരിക്കും. ഇതുവരെ ആ പ്രതീക്ഷ ഓരോ സിനിമകൾ കഴിയുന്തോറും അവർ ഉയർത്തി ഉയർത്തി കൊണ്ടുവരുന്നുണ്ട്. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെതലഹേം കുടുംബയൂണിറ്റ് എന്ന സിനിമ.
Also Read : ‘ഷാജി കൈലാസ് – രഞ്ജി പണിക്കർ’ ആവേശ കൊടുമുടിയായിരുന്നു ഇവർ, മാസ്സ് സിനിമ മാസ്റ്ററുകളെ കുറിച്ച് വൈശാഖ്
പിക്നിക്കിലേക്ക് വന്നാൽ, പ്രേമലുവിൻ്റെയും ബേത്ലഹേം കുടുംബയൂണിറ്റിന്റെയും സഹ-രചയിതാവും നവാഗതനുമായ കിരൺ ജോസി സംവിധാനം നിർവ്വഹിക്കുന്നത്. ഫാമിലി കോമഡി ഡ്രാമ എന്ന വിഭാഗത്തിൽ വരുന്ന ഈ സിനിമ 2027 ജനുവരി 14നാണ് റിലീസ് ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ വേൾഡ് വൈഡ് ആയിട്ടാണ് റിലീസ്. മുമ്പ് പറഞ്ഞ് പോലെ തന്നെ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ കിരൺ ജോസിയും, അനുരാജ് ഒ.ബിയും ചേർന്നാണ് പിക്നികിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ഗോവിന്ദ് വസന്തയാണ് ചെയ്യുന്നത്. ക്യാമറ ആദർശ് സദാനന്ദനും എഡിറ്റർ സനത് ശിവരാജുമാണ്.
നിലവിൽ ബേത്ലഹേം കുടുംബയൂണിറ്റ് 300 കോടി ക്ലബ്ബിൽ കയറി ജൈത്രയാത്ര തുടരുകയാണ്. ഓണം റിലീസ് ആയി എത്തിയ സിനിമ ഇതിനകം 313 കോടി രൂപയുടെ വേൾവൈഡ് ഗ്രോസ് കളക്ഷനാണ് നേടിയിരിക്കുന്നത്. സ്വാഭാവികമായും ഭാവന സ്റ്റുഡിയോസിന്റെ അടുത്ത പ്രൊജക്ട് വരുമ്പോൽ ഇതിനെ മറികടക്കുമോ എന്ന ആകാംഷ പ്രേക്ഷകരിലുണ്ടാകും. മറ്റ് സിനിമകളിൽ സൈഡ് റോളുകൾ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും ഇക്കോ , പടക്കളം എന്നീ ചിത്രങ്ങളാണ് സന്ദിപിലെ നായകനെ പ്രേക്ഷകർക്ക് കാട്ടിക്കൊടുത്തത്. പടക്കളത്തിൽ സന്ദീപ് ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും ഇക്കോയിൽ അതിനേക്കാൾ മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ദ്രജിത്തിനെ സംബന്ധിച്ചെടുത്തോളം ഒരു മികച്ച തിരിച്ച് വരവ് കൂടിയാകും പിക്നിക് എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
English Summary
After the massive hit Bethlehem Kudumba Unit, Bhavana Studios has announced its next project. The new film features a unique combination of talents never seen before; titled Picnic, it stars young actor Sandeep Pradeep in the lead role.