AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Budhaditya Rajyog 2026: ഇന്നുമുതൽ അടുത്ത പത്ത് ദിവസത്തേക്ക് ഈ രാശിക്കാർ മനസ്സിൽ എന്ത് വിചാരിച്ചാലും അത് സാധിക്കും! സൂര്യൻ കന്നി രാശിയിലേക്ക്

Budhaditya Rajyog 2026 Lucky Zodiac Signs:പ്രധാനമായി ഈ കന്നിരാശിയുടെ അധിപൻ ബുധനാണ്. സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കുമ്പോൾ ബുധൻ ഇതിനോടകം ഇതിലുള്ളതിനാൽ ആ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം സംഭവിക്കും. ഇത് ശുഭകരമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. മാത്രമല്ല ഈ രാജയോഗം സെപ്റ്റംബർ 26 വരെ നീണ്ടുനിൽക്കും.............

Budhaditya Rajyog 2026: ഇന്നുമുതൽ അടുത്ത പത്ത് ദിവസത്തേക്ക് ഈ രാശിക്കാർ മനസ്സിൽ എന്ത് വിചാരിച്ചാലും അത് സാധിക്കും! സൂര്യൻ കന്നി രാശിയിലേക്ക്
Bhudaditya Raja Yoga Image Credit source: Tv9 Network
Ashli C
Ashli C | Published: 18 Sep 2026 | 09:57 PM

ജ്യോതിഷം അനുസരിച്ച് ഒമ്പത് ഗ്രഹങ്ങളിൽ ഓരോന്നും ഒരു നിശ്ചിത ഇടവേളയിൽ അതിന്റെ രാശി മാറ്റുകയും മനുഷ്യ ജീവിതത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അത്തരത്തിൽ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യൻ എല്ലാ മാസവും അതിന്റെ രാശി മാറ്റുന്നു. ഈ രീതിയിൽ സെപ്റ്റംബർ 17ന് സൂര്യൻ ചിങ്ങം രാശിയിൽ നിന്നും കന്നി രാശിയിൽ പ്രവേശിച്ചു.

പ്രധാനമായി ഈ കന്നിരാശിയുടെ അധിപൻ ബുധനാണ്. സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കുമ്പോൾ ബുധൻ ഇതിനോടകം ഇതിലുള്ളതിനാൽ ആ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം സംഭവിക്കും. ഇത് ശുഭകരമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. മാത്രമല്ല ഈ രാജയോഗം സെപ്റ്റംബർ 26 വരെ നീണ്ടുനിൽക്കും.

അതിനു ശേഷം ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. ഇത്തരത്തിൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗത്തിന് സ്വാധീനം എല്ലാ രാശികളിലും കാണപ്പെടുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് ഈ രാജയോഗത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കുവാനുള്ള സാധ്യത കാണുന്നു. മാത്രമല്ല ഇവർക്ക് അവരുടെ കഴിവിന് അനുസരിച്ച് പുരോഗതിക്കുള്ള അവസരങ്ങളും ലഭിക്കും. ബുധന്റെയും സൂര്യന്റെയും സംയോജനം മൂലം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മൂലം ഭാഗ്യം ലഭിക്കുന്ന രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.

ALSO READ:യോഗം, സമ്പത്തും സന്തോഷവും കൈവരുന്ന രാശിക്കാർ 4

ഇടവം

ഇടവം രാശിയുടെ അഞ്ചാം ഭാവത്തിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നു. ഇത് ഈ രാശിയിൽ പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്തും. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും നല്ല മാർക്ക് നേടുകയും ചെയ്യും . പുതിയ കഴിവുകൾ നേടാനുള്ള നിങ്ങളുടെ താല്പര്യം വർദ്ധിക്കും. എഴുത്ത് മാധ്യമം മാർക്കറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. നിങ്ങൾ ഇതിനോടകം എന്തെങ്കിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അവയിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. ബിസിനസുകാർക്ക് പുതിയ കരാറുകളിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ചിങ്ങം

ചിങ്ങം രാശിയുടെ രണ്ടാം ഭാവത്തിൽ ബുധനും സൂര്യനും സംയോജിക്കുന്നത് മൂലം ബുധാദിത്യ രാജയോഗം. ഈ രാശിക്കാർക്ക് സാമ്പത്തികമായി ഗുണകരമായിരിക്കും ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവ് ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്തി നിങ്ങൾക്ക് നിരവധി ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ബിസിനസുകാർക്ക് ഈ കാലയളവ് വളരെ അത്ഭുതവും ലാഭകരവും ആയിരിക്കും. എന്നിരുന്നാലും സംസാരിക്കുമ്പോൾ കുറച്ച് സംയമനം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കന്നി

കന്നി രാശിയുടെ ഒന്നാം ഭാവത്തിൽ ബുധനും സൂര്യനും കൂടി ചേർന്നാണ് ബുധാദിത്യ രാജയോഗം ഉണ്ടാകുന്നത്. ഇത് ഈ രാശിക്കാരുടെ കരിയർ തീരുമാനമെടുക്കാനുള്ള കഴിവ്, വ്യക്തിത്വം എന്നിവ മെച്ചപ്പെടുത്തും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനുളള സാധ്യതയുണ്ട്. മാധ്യമങ്ങൾ, എഴുത്ത്, ഐടി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. എന്നാൽ ഒന്നിനെക്കുറിച്ചും അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക.

വൃശ്ചികം

വൃശ്ചികംരാശിയുടെ പതിനൊന്നാം ഭാവത്തിൽ ബുധനും സൂര്യനും സംയോജിച്ച് നിൽക്കുന്നതിനാൽ ഭാ​ഗ്യകാലം വരുന്നു. ഇത് മൂലം ഈ രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ, സ്ഥാനക്കയറ്റങ്ങൾ മുതലായവ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസിൽ നല്ല ലാഭം ലഭിക്കുന്ന പുതിയ കരാറുകൾ ലഭിക്കും നിങ്ങൾ ഇതിനകം നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിച്ചേക്കാം. സാമ്പത്തിക ശ്രമങ്ങളിൽ നിങ്ങൾക്ക് നല്ല വിജയം ലഭിക്കും. നിങ്ങളുടെ കരിയറും മികച്ചത് ആയിരിക്കും.

ധനു

ധനു രാശിയുടെ പത്താം ഭാവത്തിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നു. ഈ രാശിക്കാർക്ക് തൊഴിൽപരമായി ഇത് വളരെ നല്ലതായിരിക്കും. ജോലി മാറുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. ജോലിചെയ്യുന്നവർക്ക് സാനക്കയറ്റവും ശമ്പള വർദ്ധനവ് തുടങ്ങിയ സാധ്യത കാണുന്നു. ബിസിനസുകാർക്കും വ്യാപാരികൾക്കും അപ്രതീക്ഷിതമായ ലാഭം ലഭിക്കും. പ്രധാനമായും ഇത് കഠിനാധ്വാനത്തിന്റെ ഫലം നൽകും.

മകരം

മകരം രാശിയുടെ ഒമ്പതാം ഭാവത്തിൽ ബുധനും സൂര്യനും സംയോജിക്കുന്നത് മൂലമാണ് ബുധാദിത്യ രാജയോഗം ഉണ്ടാകുന്നത്. ഇത് മൂലം വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നല്ല മാർക്ക് ലഭിക്കുകയും പരീക്ഷയിൽ വിജയം നേടുകയും ചെയ്യും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഈ കാലയളവിൽ നല്ല വാർത്തകൾ ലഭിക്കും.വിദേശത്ത് പോകാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കാലയളവിൽ അതിനുള്ള അവസരങ്ങൾ ലഭിക്കും വിദേശരാജ്യങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലും നല്ല ശമ്പളമുള്ള ജോലി അവസരങ്ങൾ തേടി വന്നേക്കാം.

ENGLISH SUMMARY

According to astrology, each of the nine planets changes its zodiac sign at specific intervals and influences human life. In this context, the Sun—considered the king of planets—shifts its zodiac sign every month. Accordingly, on September 17, the Sun moved from the Leo (Chingam) sign into the Virgo (Kanni) sign.

 

Follow Us