AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു; പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്കൻ എംബസികൾ

Iran Warns Allies Against Aiding Washington: പശ്ചിമേഷ്യയിലുള്ള അമേരിക്കക്കാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വിമാനങ്ങൾ റദ്ദാക്കുന്നതിനും വ്യോമപാതകൾ അടച്ചിടുന്നതിനും \സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. താൽക്കാലിക വെടിനിർത്തലിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങൾ ഈ ആഴ്ച വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം.

Iran-US Conflict: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു; പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്കൻ എംബസികൾ
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Updated On: 02 Aug 2026 | 08:22 AM

ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തത്തിൽ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരന്മാരോട് പ്രദേശം വിടാൻ നിർദ്ദേശിച്ച് അമേരിക്കൻ എംബസികൾ. സംഘർഷം രൂക്ഷമാവുകയാണെങ്കിൽ രാജ്യം വിടാൻ അമേരിക്കക്കാർ തയ്യാറായിരിക്കണമെന്ന് സുരക്ഷാ മുന്നറിയിപ്പിൽ പറയുന്നു. അമ്മൻ, ജറുസലേം, ബാഗ്ദാദ് എന്നിവിടങ്ങളിലെ യുഎസ് മിഷനുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിമാനങ്ങളുടെ സമയക്രമം പരിശോധിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

പശ്ചിമേഷ്യയിലുള്ള അമേരിക്കക്കാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വിമാനങ്ങൾ റദ്ദാക്കുന്നതിനും വ്യോമപാതകൾ അടച്ചിടുന്നതിനും \സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. താൽക്കാലിക വെടിനിർത്തലിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങൾ ഈ ആഴ്ച വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടൺ ഇറാനെതിരെ അതിശക്തമായി തിരിച്ചടിക്കുമെന്നും മേഖലയിലെ അമേരിക്കൻ സൈനിക നടപടി കുറച്ചുകാലം കൂടി തുടർന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ എംബസികൾ പൗരന്മാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്

Also Read: Iran-US Conflict: ഊര്‍ജ്ജ കേന്ദ്രങ്ങളെ തൊട്ടാല്‍ കളി മാറും; യുഎസിന് കടുത്ത മറുപടി ഉറപ്പെന്ന് ഇറാന്‍

അതേസമയം വാഷിംഗ്ടൺ രഹസ്യമായി ചർച്ചകൾക്ക് ശ്രമിക്കുകയും പരസ്യമായി യുദ്ധഭീഷണി മുഴക്കുകയും ചെയ്യുകയാണെന്ന് ടെഹ്റാൻ ആരോപിച്ചു. ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിന് അമേരിക്കൻ ഭരണകൂടം പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ നൽകുകയാണെന്ന് ഇറാൻ പാർലമെൻ്റ് അംഗം ഹസ്സൻ ഗഷ്ഗാവി എക്സിൽ കുറിച്ചു. മാധ്യമങ്ങളിലൂടെ യുദ്ധം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചാണ് വാഷിംഗ്ടൺ സംസാരിക്കുകയാണ്, എന്നാൽ നയതന്ത്ര മാർഗങ്ങളിലൂടെ രഹസ്യമായി ചർച്ചകൾ ആവശ്യപ്പെടുകയുമാണെന്ന് ഗഷ്ഗാവി കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിൽ അമേരിക്ക സംഘർഷം വർധിപ്പിക്കുകയാണെന്ന് ഇറാൻ സൈന്യം ആരോപിച്ചിരുന്നു. വാഷിംഗ്ടണുമായി സഹകരിക്കുന്നതിനെതിരെ മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .

അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാവുകയോ ഈ നീക്കങ്ങളിൽ മറ്റ് രാജ്യങ്ങൾ സഹകരിക്കുകയോ ചെയ്തൽ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രിയെ ഇക്കാര്യം അറിയിച്ചതായി അരാഗ്ചിയുടെ ടെലിഗ്രാം അക്കൗണ്ടിലെ കുറിപ്പിൽ പറയുന്നു. ഇറാനിയൻ കേന്ദ്രങ്ങൾ ആക്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. കുവൈത്തിലെ സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വിക്ഷേപിച്ച ഡ്രോണുകൾ തകർത്തതായി കുവൈത്ത് സൈന്യം അറിയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അരാഗ്ചിയുടെ പ്രതികരണം വന്നത്. ശനിയാഴ്ച തുർക്കി, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നു.

English Summary

US embassies in the Middle East have urged citizens to prepare for departure amid escalating tensions with Iran. While President Trump threatened further military strikes, Iran accused Washington of hypocritically threatening war publicly while secretly seeking diplomatic negotiations, warning regional countries against assisting US military efforts.

Follow Us