AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: കേന്ദ സർക്കാരിൽ 2026-ൽ ജോലി കിട്ടിയാൽ ലോട്ടറിയാണ്, വൻ ശമ്പളം പ്രതീക്ഷിക്കാം

വിവിധ സോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ സ്ഥിരീകരിക്കാമെങ്കിൽ എട്ടാം ശമ്പള കമ്മീഷൻ 2026 ൽ പ്രഖ്യാപിക്കാനാണ് സാധ്യത. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം

8th Pay Commission: കേന്ദ സർക്കാരിൽ 2026-ൽ ജോലി കിട്ടിയാൽ ലോട്ടറിയാണ്, വൻ ശമ്പളം പ്രതീക്ഷിക്കാം
8th Pay Commission Updates Salary HikeImage Credit source: TV9 Network
arun-nair
Arun Nair | Published: 08 May 2025 19:41 PM

കേന്ദ്ര ജീവനക്കാർ എട്ടാം ശമ്പള കമ്മീഷനായി കാത്തിരിക്കുകയാണ്. എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ പ്രഖ്യാപിക്കും? ശമ്പള വർദ്ധന എത്ര തുടങ്ങിയ നിരവധി സംശയങ്ങളാണ് കേന്ദ്ര ജീവനക്കാർക്കും. 2026 ഓടെയാണ് ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ പോകുന്നത്, ഇത്തവണ ലെവൽ -1 മുതൽ ലെവൽ -6 വരെയുള്ള ജീവനക്കാർക്ക് ശമ്പള വർധനയോടെ ജാക്ക്പോട്ടാണ് ലഭിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടർ അടക്കം എല്ലാത്തിലും മാറ്റം വരും. വിവിധ സോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ സ്ഥിരീകരിക്കാമെങ്കിൽ എട്ടാം ശമ്പള കമ്മീഷൻ 2026 ൽ പ്രഖ്യാപിക്കാനാണ് സാധ്യത. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയായിരിക്കും ഇത് നടപ്പാക്കുക.

18-24% വരെ ശമ്പള വർദ്ധന?

ഏഴാം ശമ്പള കമ്മീഷനിൽ ശമ്പളം 14.27% ആണ് വർദ്ധിപ്പിച്ചത്. എന്നാൽഎട്ടാം ശമ്പള കമ്മീഷനിൽ ഈ വർദ്ധന 18% മുതൽ 24% വരെയാകുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടറായിരിക്കും ഇതിൽ ഏറ്റവും വലിയ പങ്ക് വഹിക്കും.

ഫിറ്റ്മെന്റ് ഫാക്ടർ!

ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു, അത് കൊണ്ട് തന്നെ ഏഴാം ശമ്പള കമ്മീഷനിലെ കുറഞ്ഞ ശമ്പളം 18,000 ആയിരുന്നു. എട്ടാം കമ്മീഷനിൽ ഇത് 1.90, 2.08 അല്ലെങ്കിൽ 2.86 ആകാം. 1.90 ഫിറ്റ്മെന്റ് ഘടകമാകാനാണ് കൂടുതൽ സാധ്യത. ഇങ്ങനെ നടന്നാൽ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.

കുറഞ്ഞ ശമ്പളം 18,000 മുതൽ 34,200 വരെ

ഫിറ്റ്മെന്റ് ഘടകം 1.90 ആയി നിശ്ചയിച്ചാൽ (ചർച്ച ചെയ്യുന്നത് പോലെ), സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 ൽ നിന്ന് 34,200 ആയി നേരിട്ട് ഉയരും. മറ്റ് വിഭാഗങ്ങളിൽ ഇത് എത്രമാത്രം വ്യത്യാസം വരുമെന്ന് സങ്കൽപ്പിക്കുക.

ഡിഎ, എച്ച്ആർഎ, എല്ലാം വർദ്ധിക്കും

അടിസ്ഥാന ശമ്പളം, ക്ഷാമബത്ത (ഡിഎ), ഗതാഗത അലവൻസ് (ടിഎ), വീട്ടുവാടക അലവൻസ് (എച്ച്ആർഎ) എന്നിവയിലും വലിയ വർധനവ് പ്രതീക്ഷിക്കുന്നു. ക്ഷാമബത്ത വീണ്ടും 0% ൽ നിന്ന് ആരംഭിച്ച് ഓരോ 6 മാസത്തിലും വർദ്ധിക്കാം.

പെൻഷനും വർദ്ധിക്കും

ഇപ്പോൾ ഏറ്റവും കുറഞ്ഞ പെൻഷൻ 9,000 ആണ്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയാൽ ഇത് 15,000 മുതൽ 20,000 വരെയാകാം. പരമാവധി പെൻഷൻ 1.25 ലക്ഷം വരെയാകാം!

ലെവൽ 1 മുതൽ 6 വരെ ജോലി ചെയ്യുന്നവർ 

ലെവൽ 1 മുതൽ ലെവൽ 6 വരെയുള്ള ശമ്പള മാട്രിക്സിൽ പെടുന്ന ജീവനക്കാർക്കാണ് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുക. ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പളവും ഗണ്യമായി വർദ്ധിക്കും, പക്ഷേ ഫിറ്റ്മെന്റ് ഘടകം ഇവർക്ക് വ്യത്യസ്തമായിരിക്കാം.