Kerala Weather Update: മഴ കുറയും, ചൂട് വർദ്ധിക്കും; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala Heat Warning: Temperature Expected to Rise by 3-4°C: മഴ ഒഴിയുന്നതോടെ സംസ്ഥാനത്ത് ചൂടും വർധിക്കുന്നുണ്ട് അതിനാൽ ജാഗ്രത പുലർത്തണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയെക്കാൾ 3 മുതൽ 4˚ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല. ഒക്ടോബർ 28 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കേരളത്തിലെ 14 ജില്ലകളിലും ഇന്ന് ഗ്രീൻ അലെർട്ടാണ് പ്രഖ്യപിച്ചിരിക്കിന്നത്. എന്നാൽ ദിനാന്തരീക്ഷ മുന്നറിയിപ്പ് പ്രകാരം സംസ്ഥാന ചില പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചേക്കാം. സംസ്ഥാനത്ത് നിന്നും മഴ ഒഴിയുന്നതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ നിന്നും വ്യക്തമാകുന്നത്. കേരളത്തിൽ വരും ദിവങ്ങളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. അതിനാൽ ഒക്ടോബർ 30, 31, നവംബർ 1 എന്നീ തീയതികളിലും എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചൂട് വർധിക്കും, ജാഗ്രത വേണം
മഴ ഒഴിയുന്നതോടെ സംസ്ഥാനത്ത് ചൂടും വർധിക്കുന്നുണ്ട് അതിനാൽ ജാഗ്രത പുലർത്തണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയെക്കാൾ 3 മുതൽ 4˚ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മന്നറിയിപ്പ് നൽകുന്നത്. ഉയർന്ന താപനില സൂര്യാഘാതം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. പകൽ 11 മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടുക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
ഇന്ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രപ്രദേശ്, യാനം തീരങ്ങൾ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വടക്ക് തമിഴ്‌നാട് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിൻ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
English Summary
The IMD issued a green alert for all 14 Kerala districts, predicting decreased rainfall and a 3-4°C temperature rise. Authorities urged citizens to stay hydrated and issued warnings for fishermen.