AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ഡിഎ ഫോർമുലയിൽ മാറ്റം; ഇത് ക്ഷാമബത്ത കൂട്ടുമോ കുറയ്ക്കുമോ?

8th Pay Commission DA Formula: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവ കണക്കാക്കുന്ന രീതിയിൽ വൻ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ എട്ടാം ശമ്പള കമ്മീഷന് പുതിയ ശുപാർശ സമർപ്പിച്ചു. ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ ആണ് ഈ ആവശ്യമുന്നയിച്ചത്.

8th Pay Commission: ഡിഎ ഫോർമുലയിൽ മാറ്റം; ഇത് ക്ഷാമബത്ത കൂട്ടുമോ കുറയ്ക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 27 Jun 2026 | 11:36 AM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള പരിഷ്കരണം (8th Pay Commission). ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അടിസ്ഥാന ശമ്പള വർധനവ്, ഡിഎ, കുടുംബ യൂണിറ്റ്, പെൻഷൻ, വീടുവാടക അലവൻസ് തുടങ്ങിയ കാര്യങ്ങളിൽ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും അവരുടെ ആവശ്യം കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിഎ ഫോർമുലയിൽ മാറ്റം വരുത്തണമെന്നുള്ളത്. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ എന്ത് മാറ്റം കൊണ്ട് വരുമെന്ന് നോക്കിയാലോ…

ഡിഎ ഫോർമുല മാറുമോ?

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവ കണക്കാക്കുന്ന രീതിയിൽ വൻ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ എട്ടാം ശമ്പള കമ്മീഷന് പുതിയ ശുപാർശ സമർപ്പിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ ജീവനക്കാരുടെ സംഘടനയായ ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (AIDEF) ആണ് ഈ ആവശ്യമുന്നയിച്ച് കമ്മീഷന് മെമ്മോറാണ്ടം നൽകിയത്.

നിലവിൽ, ഡിഎ, ഡിആർ പരിഷ്കരണങ്ങൾ വ്യാവസായിക തൊഴിലാളികൾക്കുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ (എഐസിപിഐ-ഐഡബ്ല്യു) 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. ഇത് പണപ്പെരുപ്പത്തിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്നു.

ALSO READ: ശമ്പള കമ്മീഷൻ വൈകിയേക്കാം, പക്ഷേ അതിന് മുമ്പ് ഡിഎ കൂടും!

ഫോർമുല മാറ്റാൻ ആവശ്യപ്പെടുന്നതിന് കാരണം

നിലവിലെ കണക്കുകൂട്ടൽ രീതി ജീവനക്കാരുടെ യഥാർത്ഥ ജീവിതച്ചെലവുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും, ഇത് മാറ്റിയാൽ മാത്രമേ ജീവനക്കാർക്ക് വിലക്കയറ്റത്തിന് അനുസൃതമായ ആശ്വാസം ലഭിക്കൂ എന്നുമാണ് സംഘടനകളുടെ വാദം. നിലവിലെ രീതിയിൽ പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ നിത്യോപയോഗ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിന് കുറഞ്ഞ പ്രാധാന്യമേ ലഭിക്കുന്നുള്ളൂ. എന്നാൽ ഒരു സാധാരണക്കാരന്റെ ശമ്പളത്തിന്റെ വലിയൊരു പങ്ക് ചെലവാകുന്നത് ഇതിനാണ്. മെഡിക്കൽ ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, യാത്രാക്കൂലി, വീട്ടുവാടക എന്നിവയിലുണ്ടാകുന്ന വൻ വർധനവ് നിലവിലെ സൂചിക കൃത്യമായി കണക്കിലെടുക്കുന്നില്ല എന്നും ജീവനക്കാർ വാദിക്കുന്നു.

ആവശ്യപ്പെടുന്ന മാറ്റങ്ങൾ

  1. നിത്യോപയോഗ സാധനങ്ങളുടെ യഥാർത്ഥ വിപണി വിലയെ അടിസ്ഥാനമാക്കി ഡിഎ കണക്കാക്കാൻ പുതിയൊരു ഫോർമുല രൂപീകരിക്കണം.
  2. പുതിയ സൂചിക രൂപീകരിക്കുമ്പോൾ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഉയർന്ന വെയിറ്റേജ് നൽകണം.
  3. വിപണിയിലെ പെട്ടെന്നുള്ള വിലക്കയറ്റം ജീവനക്കാരെ ബാധിക്കാതിരിക്കാൻ ഉപഭോക്തൃ സൂചികയിലെ മാറ്റങ്ങൾ കൂടുതൽ സുതാര്യമാക്കണം.

ശമ്പളത്തിൽ എന്ത് മാറ്റം?

ജീവനക്കാരുടെ നിർദ്ദേശങ്ങൾ കമ്മീഷൻ അംഗീകരിക്കുകയാണെങ്കിൽ വരും വർഷങ്ങളിൽ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വലിയ തുകയുടെ വർധനവ് ഉണ്ടാകും. ഈ ആവശ്യങ്ങൾ 8-ാം ശമ്പള കമ്മീഷൻ അംഗീകരിക്കുകയും കേന്ദ്ര സർക്കാർ അത് നടപ്പിലാക്കുകയും ചെയ്താൽ വർഷത്തിൽ രണ്ടുതവണ പ്രഖ്യാപിക്കുന്ന ഡിഎ വർധനവിന്റെ ശതമാനം നിലവിലുള്ളതിനേക്കാൾ ഉയരും. ഉദാഹരണത്തിന്, നിലവിലെ രീതി അനുസരിച്ച് 3% അല്ലെങ്കിൽ 4% ആണ് ഡിഎ കൂടാറുള്ളതെങ്കിൽ, പുതിയ സൂത്രവാക്യം വരുന്നതോടെ ഇത് അതിലും ഉയർന്ന നിരക്കിലേക്ക് മാറാം.

English Summary:

Central employees’ organizations have submitted a new recommendation to the Eighth Pay Commission, demanding a major change in the way the dearness allowance and dearness relief of central government employees and pensioners are calculated.

Follow Us