8th Pay Commission: ശമ്പളം ഇരട്ടിയാകും! 8-ാം ശമ്പള കമ്മീഷനിൽ 7% ഇൻക്രിമെന്റോ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടറോ?

8th Pay Commission Salary Hike Updates : ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ജിവനക്കാർക്കിടയിൽ സംശയങ്ങൾ നിരവധിയാണ്. നിലവിൽ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ റിപ്പോർട്ടുകളും അവരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

8th Pay Commission: ശമ്പളം ഇരട്ടിയാകും! 8-ാം ശമ്പള കമ്മീഷനിൽ 7% ഇൻക്രിമെന്റോ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടറോ?

പ്രതീകാത്മക ചിത്രം

Updated On: 

26 Aug 2026 | 02:43 PM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായിരിക്കെ, ശമ്പള വർധനയ്ക്കായി രണ്ട് പ്രധാന വഴികളാണ് ജീവനക്കാരുടെ സംഘടനകൾ നിർദ്ദേശിക്കുന്നത്. ഉയർന്ന വാർഷിക ഇൻക്രിമെന്റ് (Annual Increment) അല്ലെങ്കിൽ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ (Fitment Factor). ഇതിൽ ഏതാണ് ജീവനക്കാരുടെ കൈയിൽ കൂടുതൽ പണം എത്തിക്കുക എന്ന് അറിഞ്ഞാലോ….

ജീവനക്കാരുടെ ആവശ്യമെന്ത്?

അടിസ്ഥാന ശമ്പളം കൂടുമോ, പെൻഷൻ വർദ്ധിപ്പിക്കുമോ, ഫിറ്റ്മെന്റ് ഫാക്ടർ എത്ര….തുടങ്ങി പുതിയ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ജിവനക്കാർക്കിടയിൽ സംശയങ്ങൾ നിരവധിയാണ്. നിലവിൽ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ റിപ്പോർട്ടുകളും അവരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

നിലവിൽ,  ഇൻക്രിമെന്റ് സംബന്ധിച്ച് ആവശ്യങ്ങൾ ജീവനക്കാർ ഉന്നയിച്ചിട്ടുണ്ട്.  7-ാം ശമ്പള കമ്മീഷനിൽ 3% ആണ് വാർഷിക ഇൻക്രിമെന്റ് നിരക്ക്. ഇത് താഴ്ന്ന തസ്തികയിലുള്ള ജീവനക്കാർക്ക് വലിയ നേട്ടമുണ്ടാക്കുന്നില്ലെന്നാണ് സംഘടനകളുടെ പ്രധാന പരാതി. അതുകൊണ്ട് തന്നെ,  ശമ്പള വർധനയ്ക്കായി 10 വർഷത്തിലൊരിക്കൽ കമ്മീഷൻ വരുന്നത് വരെ കാത്തിരിക്കുന്നത് ഒഴിവാക്കാൻ വാർഷിക ഇൻക്രിമെന്റ് ഉയർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.

ALSO READ: ഏറ്റവും കുറഞ്ഞ ശമ്പളം 38,000 രൂപ! 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.1?

വിവിധ യൂണിയനുകളുടെ ആവശ്യം വ്യത്യസ്തമാണ്. ഓൾ ഇന്ത്യ ന്യൂ പെൻഷന സ്കീം എംബ്ലോയീസ് ഫെഡറേഷൻ  7% വാർഷിക ഇൻക്രിമെന്റാണ് ആവശ്യപ്പെടുന്നത്. എന്നാൽ, NC-JCM, AIDEF, FNPO തുടങ്ങിയ സംഘടനകൾ 6% വാർഷിക ഇൻക്രിമെന്റും IRTSA 5% വാർഷിക ഇൻക്രിമെന്റും വേണമെന്നാണ് കമ്മീഷനെ അറിയിച്ചിട്ടുള്ളത്.  7% ഇൻക്രിമെന്റ് ലഭിച്ചാൽ 10 വർഷത്തിനുള്ളിൽ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം ഇരട്ടിയാകും.

ഫിറ്റ്മെന്റ് ഫാക്ടർ vs ഇൻക്രിമെന്റ്

ഏഴ് ശതമാനം ഇൻക്രിമെന്റ് ആണോ ഉയർന്ന് ഫിറ്റ്മെന്റ് ഫാക്ടറാണോ ജീവനക്കാർക്ക് കൂടുതൽ നേട്ടം നൽകുക എന്ന സംശയം ഉയരുന്നുണ്ട്. സാമ്പത്തിക വിദഗ്ധനായ രാമചന്ദ്രൻ കൃഷ്ണമൂർത്തിയുടെ (BDO India) നിരീക്ഷണപ്രകാരം, ഒറ്റത്തവണയായി നൽകുന്ന ഫിറ്റ്‌മെന്റ് ഫാക്ടർ വർധനവാണ് ജീവനക്കാർക്ക് കൂടുതൽ നേട്ടം നൽകുന്നത്. 56,100 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 10 ജീവനക്കാരന്റെ ശമ്പള ഘടന ഉദാഹരണമാക്കി ഇത് പരിശോധിച്ചാലോ…..

ശമ്പള പരിഷ്കരണരീതി  1-ാം വർഷ അടിസ്ഥാന ശമ്പളം  15-ാം വർഷ അടിസ്ഥാന ശമ്പളം  30-ാം വർഷ അടിസ്ഥാന ശമ്പളം
2.57x ഫിറ്റ്‌മെന്റ് + 3% ഇൻക്രിമെന്റ് ₹ 1,48,502 ₹ 2,24,623 ₹ 3,49,955
റിവിഷൻ ഇല്ല, 5% ഇൻക്രിമെന്റ് മാത്രം ₹ 58,905 ₹ 1,16,628 ₹ 2,42,461
റിവിഷൻ ഇല്ല, 7% ഇൻക്രിമെന്റ് മാത്രം ₹ 60,027 ₹ 1,54,782 ₹ 4,27,048
റിവിഷൻ ഇല്ല, 10% ഇൻക്രിമെന്റ് മാത്രം ₹ 61,710 ₹ 2,34,344 ₹ 9,78,911

സർവീസിന്റെ ആദ്യ 10–20 വർഷങ്ങളിൽ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടറാണ് കൂടുതൽ വരുമാനം നൽകുന്നത്. അവ തുടക്കത്തിലേ ബേസിക് പേ വലിയ തോതിൽ ഉയർത്തും. ഫിറ്റ്‌മെന്റ് ഫാക്ടർ ഒഴിവാക്കി 10% പോലുള്ള ഉയർന്ന ഇൻക്രിമെന്റ് മാത്രം നൽകിയാൽ, ഏകദേശം 20-25 വർഷത്തിന് ശേഷമേ ഫിറ്റ്‌മെന്റ് ഫാക്ടർ നൽകിയ ശമ്പളത്തിന് ഒപ്പമെത്താൻ കഴിയൂ. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് യഥാർത്ഥത്തിൽ ഏറ്റവും ഉയർന്ന നേട്ടം ലഭിക്കുന്നത് ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടറും അതോടൊപ്പം മികച്ച വാർഷിക ഇൻക്രിമെന്റും സമന്വയിപ്പിച്ച് നൽകുമ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Employee organisations are seeking annual increments of 5% to 7%, compared with the existing 3% under the 7th Pay Commission, arguing that this would help salaries grow faster over time. However, expert projections suggest that a one-time high fitment factor provides a much larger immediate increase and can remain financially advantageous for the first 10–20 years.

Loading...
Unable to load recommendations.
Follow Us
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി