AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

8th Pay Commission: ഏറ്റവും കുറഞ്ഞ ശമ്പളം 38,000 രൂപ! 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.1?

8th Pay Commission Salary Hike: നിലവിൽ 18,000 രൂപയാണ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശ അനുസരിച്ചാകും ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വർദ്ധനവ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട വാർത്തകൾ ഉറ്റുനോക്കുകയാണ്.

8th Pay Commission: ഏറ്റവും കുറഞ്ഞ ശമ്പളം 38,000 രൂപ! 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.1?
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 25 Aug 2026 | 01:52 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടുത്ത വർഷം പകുതിയോടെ അടിസ്ഥാന ശമ്പളത്തിലും ആനുകൂല്യങ്ങളിലും വൻ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ 18,000 രൂപയാണ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശയ്ക്കനുസരിച്ചാണ് ഇത് നിശ്ചയിച്ചത്. എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശ അനുസരിച്ചാകും ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വർദ്ധനവ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട വാർത്തകൾ ഉറ്റുനോക്കുകയാണ്.

ഫിറ്റ്മെന്റ് ഫാക്ടർ എത്ര?

അടിസ്ഥാന ശമ്പളം നിർണയിക്കുന്നത് പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ നിർദ്ദേശിച്ച 2.57 ഫിറ്റ്‌മെന്റ് ഫാക്ടറിനേക്കാൾ കുറഞ്ഞ നിരക്കായ 2.1 ആണ് എട്ടാം ശമ്പള പരിഷ്കരണത്തിന് നിശ്ചയിക്കുന്നതെങ്കിൽ പോലും ജീവനക്കാരുടെ കൈയിൽ കിട്ടുന്ന ശമ്പളത്തിൽ കാര്യമായ വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പുതിയ കണക്കുകൂട്ടലുകൾ.

7-ാം ശമ്പള കമ്മീഷൻ കാലയളവിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 2.57 ഫിറ്റ്‌മെന്റ് ഫാക്ടർ വഴി 18,000 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ അന്ന് ജീവനക്കാർക്ക് 125% ത്തോളം ഡിഎ  ലഭിച്ചിരുന്നതിനാൽ യഥാർത്ഥ ശമ്പള വർധനവ് ഏകദേശം 32 ശതമാനം മാത്രമായിരുന്നു.

ALSO READ: ആദ്യ ശമ്പളം 55 രൂപ, എട്ടാം ശമ്പള കമ്മീഷനിൽ 1.15 ലക്ഷം രൂപ; വൻ ഉയർച്ചയ്ക്ക് കാരണമിത്

2.1 ഫിറ്റ്‌മെന്റ് ഫാക്ടറിൽ ശമ്പളം എത്ര?

നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ 2.1 ഫിറ്റ്‌മെന്റ് ഫാക്ടർ ബാധകമാക്കിയാൽ പുതിയ അടിസ്ഥാന ശമ്പളം 37,800, അതായത് 38,000 രൂപയായി ഉയരും. നിലവിലുള്ള ഡിഎയും അടിസ്ഥാന ശമ്പളവും കൂട്ടി പരിശോധിക്കുമ്പോൾ 2.1 എന്ന കുറഞ്ഞ മൾട്ടിപ്ലയർ പോലും ജീവനക്കാർക്ക് 50%-ത്തിലധികം ഫലപ്രദമായ ശമ്പള വർധന നൽകാൻ സാധ്യതയുണ്ട്.

അടിസ്ഥാന ശമ്പളം ഉയരുന്നതോടെ അതിനെ ആശ്രയിച്ചിരിക്കുന്ന എച്ച്‌ആർഎ (HRA), ട്രാവൽ അലവൻസ് (TA) എന്നിവയും ആനുപാതികമായി വർധിക്കും. അതേസമയം, അടിസ്ഥാന ശമ്പളം, ഫിറ്ര്മെന്റ് ഫാക്ടർ എന്നിവയിൽ ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ സമർപ്പിച്ച ശേഷം കേന്ദ്ര സർക്കാരാണ് അന്തിമ ഫിറ്റ്‌മെന്റ് ഫാക്ടറും അടിസ്ഥാന ശമ്പള നിരക്കുകളും തീരുമാനിക്കുക.

അടിസ്ഥാന ശമ്പളം – ഇതുവരെ

ഏഴ് ശമ്പള കമ്മീഷനുകളിലായി അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്.  ഒന്നാം ശമ്പള കമ്മീഷൻ 1946-ലാണ് പ്രാബല്യത്തിൽ വന്നത്. അന്നത്തെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 55 രൂപ മാത്രമായിരുന്നു. തുടർന്ന്  രണ്ടാം ശമ്പള കമ്മീഷനിൽ (1959) ഇത് 80 രൂപ ആയി ഉയർത്തി. മൂന്നാം ശമ്പള കമ്മീഷനിൽ (1973) ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 196 രൂപ ആയി നിശ്ചയിച്ചു. നാലാം ശമ്പള കമ്മീഷനിൽ (1986) അടിസ്ഥാന ശമ്പളം 750 രൂപയിലേക്ക് കുതിച്ചു. അഞ്ചാം ശമ്പള കമ്മീഷൻ (1996) കുറഞ്ഞ അടിസ്ഥാന ശമ്പളം 2,550 രൂപ ആയി വർധിച്ചു. ആറാം ശമ്പള കമ്മീഷനിൽ (2006) ഇത് 7,000 രൂപയിലേക്ക് ഉയർന്നു. ഏഴാം ശമ്പള കമ്മീഷൻ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായും നിശ്ചയിച്ചു.

English Summary:

If a 2.1 fitment factor is adopted. According to the calculation, the current minimum basic salary of ₹18,000 could rise to around Rs 37,800– Rs 38,000. Reports suggest that major changes to basic salaries and allowances could be announced by the middle of next year.

Follow Us