AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: പെൻഷൻകാരുടെ ഭാവി അനിശ്ചിതത്വത്തിൽ! 8-ാം ശമ്പള കമ്മീഷൻ ആനുകൂല്യം ലഭിക്കില്ലേ?

8th Central Pay Commission Updates: പുതിയ ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പെൻഷനിലും വലിയ മാറ്റമുണ്ടാകും. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പളത്തിലും ഫിറ്റ്മെന്റ് ഫാക്ടറിലും പെൻഷനിലും തങ്ങളുടെ ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

8th Pay Commission: പെൻഷൻകാരുടെ ഭാവി അനിശ്ചിതത്വത്തിൽ! 8-ാം ശമ്പള കമ്മീഷൻ ആനുകൂല്യം ലഭിക്കില്ലേ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 08 Sep 2026 | 01:10 PM

കേന്ദ്ര സർക്കാരിന്റെ എട്ടാം ശമ്പള കമ്മീഷന് (8th Central Pay Commission) വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കയും ഉയരുകയാണ്. പുതിയ ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പെൻഷനിലും വലിയ മാറ്റമുണ്ടാകും. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പളത്തിലും ഫിറ്റ്മെന്റ് ഫാക്ടറിലും പെൻഷനിലും തങ്ങളുടെ ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ (Terms of Reference – ToR) അടിയന്തരമായി ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് റിട്ടയേർഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (REWA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകിയിരിക്കുകയാണ്.  നിലവിലെ നിബന്ധനകൾ പ്രകാരം 2026 ജനുവരി 1-ന് മുൻപ് വിരമിച്ച 69 ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ പരിഷ്കരണം തടസ്സപ്പെടുമോ എന്ന ആശങ്ക ശക്തമായതിനെത്തുടർന്നാണ് സംഘടനയുടെ ഈ ഇടപെടൽ.

ALSO READ: 8-ാം ശമ്പള കമ്മീഷൻ; ജീവനക്കാർക്ക് ബോണസ് 21,000 രൂപയിലേക്ക്! മാറ്റം എന്ന് മുതൽ?

നിവേദനത്തിന് കാരണം

ധനമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, എട്ടാം ശമ്പള കമ്മീഷന്റെ നിബന്ധനകളിലെ പോയിന്റ് 2(e) ൽ സർവീസിലുള്ള ജീവനക്കാരുടെ പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവയുടെ പുനഃപരിശോധനയെക്കുറിച്ച് മാത്രമാണ് പരാമർശിച്ചിരിക്കുന്നത്. മുൻകാല പെൻഷൻകാരുടെ (Pre-2026 Pensioners) പെൻഷൻ പരിഷ്കരണത്തെക്കുറിച്ച് ഇതിൽ വ്യക്തമായി ഒന്നും പറയുന്നില്ല.

5, 6, 7 ശമ്പള കമ്മീഷനുകളിലെല്ലാം മുൻകാല പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ ഈ ഭാഗം ഒഴിവാക്കപ്പെട്ടതാണ് ലക്ഷക്കണക്കിന് മുതിർന്ന പൗരന്മാരെയും പെൻഷൻ സംഘടനകളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

REWA യുടെ പ്രധാന ആവശ്യങ്ങൾ:

ToR ഭേദഗതി ചെയ്യുക എന്നതാണ് പ്രധാന ആവശ്യം. 2026 ജനുവരി 1-ന് മുമ്പ് വിരമിച്ച എല്ലാ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ പരിഷ്കരണത്തിനായുള്ള ശുപാർശകൾ എട്ടാം ശമ്പള കമ്മീഷൻ സമർപ്പിക്കേണ്ടതാണ് എന്ന് വ്യക്തമായി ഉൾപ്പെടുത്തി ToR തിരുത്തണമെന്ന് വ്യക്തമാക്കിയിട്ടിണ്ട്. കൂടാതെ, ഭേദഗതി ഉത്തരവ് വരുന്നതുവരെ, പെൻഷൻകാർക്കിടയിലുള്ള അനിശ്ചിതത്വം നീക്കാൻ സർക്കാർ തലത്തിൽ അടിയന്തര പത്രക്കുറിപ്പോ വിശദീകരണമോ ഇറക്കണം എന്നതാണ് മറ്റൊരു ആവശ്യം. കേന്ദ്ര ധനമന്ത്രി, ധനകാര്യ സെക്രട്ടറി, പെൻഷൻ വകുപ്പ് സെക്രട്ടറി എന്നിവർക്കും അസോസിയേഷൻ കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.

English Summary:

Retired Employees Welfare Association (REWA) has urged the Prime Minister to amend the Terms of Reference of the 8th Central Pay Commission to explicitly include pension and family pension revision for employees who retired before January 1, 2026.

Follow Us