AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ; ബോണസ് തുക 7,000ത്തിൽ നിന്ന് 21,000 രൂപയിലേക്ക്! മാറ്റം എന്ന് മുതൽ?

8th Pay Commission Updates: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷ്ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ജീവനക്കാർക്ക് ആശ്വാസമായി ബോണസ് വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. എട്ടാം ശമ്പള കമ്മീഷനിൽ ബോണസ് പരിധി 21,000 രൂപയായി ഉയർന്നേക്കാമെന്നാണ് വിവരം.

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ; ബോണസ് തുക 7,000ത്തിൽ നിന്ന് 21,000 രൂപയിലേക്ക്! മാറ്റം എന്ന് മുതൽ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 07 Sep 2026 | 03:10 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷ്ന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ജീവനക്കാർക്ക് ആശ്വാസമായി ബോണസ് വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. എട്ടാം ശമ്പള കമ്മീഷനിൽ ബോണസ് പരിധി 21,000 രൂപയായി ഉയർന്നേക്കാമെന്നാണ് വിവരം.

ബോണസ് കൂടുമോ?

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഉത്സവകാല ബോണസ് കണക്കാക്കുന്നതിനുള്ള സീലിംഗ് ലിമിറ്റഡ് (Ceiling Limit) വർധിപ്പിക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലുള്ള 7,000 രൂപയുടെ ബോണസ് പരിധി 21,000 രൂപയായി ഉയർത്തണമെന്നാണ് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) ക്യാബിനറ്റ് സെക്രട്ടറിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലെ ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയാണെന്നും, ഈ അടിസ്ഥാനത്തിൽ ബോണസ് ഫോർമുല പരിശോധിച്ചാൽ തുക 17,763 രൂപയായി ഉയരുമെന്നും ഓൾ ഇന്ത്യ എൻ.പി.എസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് മൻജീത് സിംഗ് പട്ടേൽ വിശദീകരിച്ചു. എട്ടാം ശമ്പള കമ്മീഷനിൽ കുറഞ്ഞത് 27,694 രൂപ ബോണസായി നിശ്ചയിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ മേഖലയിലെയും ജീവനക്കാർക്കായി നിശ്ചയിച്ചിട്ടുള്ള മിനിമം ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ബോണസ് കണക്കാക്കേണ്ടതെന്ന് മഞ്ജിത് സിംഗ് പട്ടേൽ ആവശ്യപ്പെട്ടു.

ALSO READ: ഇനി വെറും 8 മാസം! എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ എന്തെല്ലാം?

സോഷ്യൽ മീഡിയ പോസ്റ്റ്

 

ആവശ്യത്തിന് പിന്നിലെന്ത്?

കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് സർവീസ് സംഘടനകളുടെ ഇത്തരം ഒരു ആവശ്യത്തിന് വഴിയൊരുക്കിയത്. യോഗ്യരായ ജീവനക്കാരുടെ ശമ്പളം 7,000 രൂപയിൽ കൂടുതലാണെങ്കിൽ, അവരുടെ ബോണസ് കണക്കാക്കുന്നത് 7,000 രൂപയോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ ശമ്പളമോ (ഇതിൽ ഏതാണോ ഉയർന്നത്) അടിസ്ഥാനമാക്കിയായിരിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. ‘കോഡ് ഓൺ വേജസ്-2019’ (Code on Wages-2019) പ്രകാരം ഓഗസ്റ്റ് 25-നാണ് തൊഴിൽ-ഉദ്യോഗ മന്ത്രാലയം ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഈ ഉത്തരവ് വന്നതിന് പിന്നാലെ, കേന്ദ്ര ജീവനക്കാർക്കുള്ള ബോണസിന്റെ പരമാവധി പരിധിയിലും സർക്കാർ മാറ്റങ്ങൾ വരുത്തണമെന്ന് രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ജീവനക്കാരുടെ സംഘടനയായ NC-JCM ആവശ്യപ്പെടുകയായിരുന്നു. ഈ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ ജീവനക്കാരുടെ ബോണസ് തുകയിൽ അതിന്റെ വലിയ പ്രതിഫലനം പ്രകടമായേക്കും.

English Summary:

Employee organisations are demanding a significant increase in the minimum bonus under the 8th Pay Commission, proposing that it be raised from the existing Rs 7,000 to Rs 21,000. The demand is aimed at providing greater financial relief to government employees in view of rising living costs and inflation.

Follow Us