AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bank Holiday: 4 ദിവസം ബാങ്ക് അവധി; ഇടപാടുകൾക്ക് ചൊവ്വാഴ്ച വരെ കാത്തിരിക്കണം!

Bank Strike on September 11: ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെത്തെ പണിമുടക്കിന് ശേഷം, രണ്ടാം ഘട്ടമായി 28,29,30 തീയതികളിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിനും സാധ്യതയുണ്ട്.

Bank Holiday: 4 ദിവസം ബാങ്ക് അവധി; ഇടപാടുകൾക്ക് ചൊവ്വാഴ്ച വരെ കാത്തിരിക്കണം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 10 Sep 2026 | 07:23 PM

ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെ തുടർന്ന് സെപ്റ്റംബർ 11-ന്, നാളെ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും.  പണിമുടക്കും വാരാന്ത്യ അവധികളും ചേർന്ന് വരുന്നതോടെ പല സംസ്ഥാനങ്ങളിലും തുടർച്ചയായി 4 ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കും.  ബാങ്ക് അസോസിയേഷനുകളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്.  ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പണിമുടക്ക് എന്തിന്?

അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക, ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക, ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ ബാങ്ക് ട്രേഡ് യൂണിയനുകൾ സംയുക്തമായി ഈ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച നടന്നത്.

ALSO READ: ക്രൂഡോയിൽ വില കുതിക്കുന്നു, പെട്രോളിനും എൽപിജിക്കും വില കൂടുമോ?

നാളെത്തെ പണിമുടക്കിന് ശേഷം, രണ്ടാം ഘട്ടമായി 28,29,30 തീയതികളിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വീണ്ടും അനിശ്ചിതാവസ്ഥ തുടർന്നാൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും എന്നാണ് സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

നാല് ദിവസം അവധി?

പണിമുടക്കും വാരാന്ത്യ അവധികളും ചേർന്ന് വരുന്നതോടെയാണ് പല സംസ്ഥാനങ്ങളിലും തുടർച്ചയായി 4 ദിവസം വരെ അവധി വരുന്നത്. സെപ്റ്റംബർ 11 നാളെ വെള്ളിയാഴ്ച്ചത്തെ പണിമുടക്കും, ശനി, ഞായർ അവധിയും ചേർത്ത് മൂന്നുദിവസം ഇനി ബാങ്കുകൾ അടഞ്ഞു കിടക്കും. കൂടാതെ, ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായകചതുർഥിയുടെ ഭാഗമായുള്ള അവധി കൂടി ഉള്ളതിനാലാണ് 4 ദിവസം വരെ ബാങ്ക് അവധിയാണ് വരുന്നത്.

English Summary:

United Forum of Bank Unions (UFBU) has announced a nationwide bank strike on September 11, 2026, after talks with the government failed to resolve the unions’ demands, including a five-day working week.

 

Follow Us