AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price: വെളിച്ചെണ്ണ വിലയില്‍ വമ്പന്‍ ഇടിവ്; ഇന്ന് തന്നെ വാങ്ങിച്ചോണം

Kerala Coconut and Coconut Oil Prices Drop: കേരളത്തില്‍ 17,000 രൂപയാണ് നിലവില്‍ കൊപ്ര ക്വിന്റലിന് വില. ഇത് ഇനിയും താഴാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കൊപ്ര വില കുറയാന്‍ തുടങ്ങിയതോടെ നാളികേര കര്‍ഷകര്‍ വിളവെടുപ്പിന് തിടുക്കം കാണിക്കുന്നതും വിപണിക്ക് തിരിച്ചടി സമ്മാനിക്കുന്നു.

Coconut Oil Price: വെളിച്ചെണ്ണ വിലയില്‍ വമ്പന്‍ ഇടിവ്; ഇന്ന് തന്നെ വാങ്ങിച്ചോണം
വെളിച്ചെണ്ണ Image Credit source: jayk7/Moment/Getty Images
Shiji M K
Shiji M K | Published: 25 Feb 2026 | 07:37 PM

മലയാളികള്‍ ഏറെനാളായി കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുന്നു. കേരളത്തില്‍ വെളിച്ചെണ്ണ വിലയില്‍ വന്‍ ഇടിവ്. വിലക്കുറവ് മുതലെടുക്കാന്‍ ഉടന്‍ തന്നെ കടകളിലേക്ക് പോകാം. നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടി സമ്മാനിച്ച് കൊപ്ര വില കുറഞ്ഞതാണ് നിലവില്‍ കേരളത്തില്‍ വെളിച്ചെണ്ണ വില കുറയുന്നതിന് വഴിയൊരുക്കിയത്. വെളിച്ചെണ്ണ വിലയില്‍ മാത്രമല്ല തേങ്ങ വിലയിലും ഇതോടെ കുറവ് സംഭവിക്കും.

കേരളത്തില്‍ 17,000 രൂപയാണ് നിലവില്‍ കൊപ്ര ക്വിന്റലിന് വില. ഇത് ഇനിയും താഴാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കൊപ്ര വില കുറയാന്‍ തുടങ്ങിയതോടെ നാളികേര കര്‍ഷകര്‍ വിളവെടുപ്പിന് തിടുക്കം കാണിക്കുന്നതും വിപണിക്ക് തിരിച്ചടി സമ്മാനിക്കുന്നു. തേങ്ങയുടെ വരവ് ഉയരുന്നത് വില കുറയ്ക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ വെളിച്ചെണ്ണ വിലയില്‍ അല്ലാതെ മറ്റ് നാളികേര ഉത്പന്നങ്ങളുടെ വില ഇതുവരെ കുറഞ്ഞിട്ടില്ല. വെളിച്ചെണ്ണ ക്വിന്റലിന് 28,500 രൂപയിലേക്ക് വില താഴ്ന്നു. ലിറ്ററിന് പലയിടങ്ങളിലും 400 രൂപയ്ക്ക് ഉള്ളിലായിരുന്നു ഇതുവരെ വില ഈടാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ 300 ഉം അതിന് താഴെയും മാത്രമേ വില നല്‍കേണ്ടതായി വരികയുള്ളൂ.

അതേസമയം, സപ്ലൈകോ വഴി വെളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തുന്നത് തുടരുകയാണ്. സപ്ലൈകോ ശബരി വെളിച്ചെണ്ണ സബ്‌സിഡിയായി 289 രൂപയ്ക്ക് സ്വന്തമാക്കാനാകുന്നതാണ്. ഇവിടങ്ങളില്‍ മാത്രമാണ് വെളിച്ചെണ്ണയ്ക്ക് ഇത്രയും വിലക്കുറവുള്ളതും. ശബരി നോണ്‍ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 309 രൂപയാണ് ലിറ്ററിന് വില. കേര വെളിച്ചെണ്ണ ലിറ്ററിനാകട്ടെ വെറും 375 രൂപയും മാത്രമേ സപ്ലൈകോ ഈടാക്കുകയുള്ളൂ.

Also Read: Coconut Oil Price: വിലയിൽ നോ കോംപ്രമൈസ്, വെളിച്ചെണ്ണ ലാഭത്തിൽ വാങ്ങാൻ ഇതേയുള്ളു വഴി

വെളിച്ചെണ്ണ വില വര്‍ധനവ് മുതലെടുത്ത് വിപണിയില്‍ വ്യാജന്മാരും സജീവമായിരുന്നു. 100 നും 200 നും വെളിച്ചെണ്ണ നല്‍കിയാണ് ഇവര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുറയുന്നത് വ്യാജന്മാര്‍ക്കും തിരിച്ചടിയാകും.

Follow Us