AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Namma Metro: ബെംഗളൂരു എയർപോർട്ട് മെട്രോയ്ക്കായി ഇനിയും കാത്തിരിക്കണം; യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ

Bengaluru Airport Metro Project Faces Hurdles: What Commuters Should Know: 58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം പല ഘട്ടങ്ങളിലായാണ് മുന്നോട്ടുപോകുന്നത്. ഭൂമി ഏറ്റെടുക്കല്‍, മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി, തിരക്കേറിയ റോഡുകളിലെ നിര്‍മാണപ്രശ്‌നങ്ങള്‍, സാങ്കേതിക വെല്ലുവിളികള്‍ എന്നിവയാണ് പ്രധാന തടസങ്ങള്‍.

Namma Metro: ബെംഗളൂരു എയർപോർട്ട് മെട്രോയ്ക്കായി ഇനിയും കാത്തിരിക്കണം; യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ
മെട്രോImage Credit source: PTI
Shiji M K
Shiji M K | Published: 26 Oct 2026 | 07:06 AM

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന എയര്‍പോര്‍ട്ട് മെട്രോയുടെ നിര്‍മാണം വീണ്ടും ചര്‍ച്ചയാകുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ സില്‍ക്ക് ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്‍ മെട്രോയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് പൂര്‍ണമായും പ്രയോജനപ്പെടുന്ന രീതിയില്‍ പാത തുറന്നുകൊടുക്കാന്‍ ഇനിയും സമയമെടുക്കും.

58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം പല ഘട്ടങ്ങളിലായാണ് മുന്നോട്ടുപോകുന്നത്. ഭൂമി ഏറ്റെടുക്കല്‍, മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി, തിരക്കേറിയ റോഡുകളിലെ നിര്‍മാണപ്രശ്‌നങ്ങള്‍, സാങ്കേതിക വെല്ലുവിളികള്‍ എന്നിവയാണ് പ്രധാന തടസങ്ങള്‍. പ്രത്യേകിച്ച് കെആര്‍ പുരം-ഹെബ്ബാള്‍ ഭാഗത്തെ ജോലികള്‍ വൈകുന്നത് വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള മെട്രോ യാത്രയുടെ സമയക്രമത്തെ ബാധിക്കുന്നു.

കെആര്‍ പുരം-ഹെബ്ബാള്‍ പാതയാണ് പ്രധാന തടസം

ബ്ലൂ ലൈന്‍ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന ഭാഗമാണ് കെആര്‍ പുരത്തിനും ഹെബ്ബാളിനും ഇടയിലുള്ള പാത. ഔട്ടര്‍ റിങ് റോഡിലെ കനത്ത ഗതാഗതക്കുരുക്കിനിടയില്‍ മെട്രോ തൂണുകളും സ്റ്റേഷനുകളും നിര്‍മിക്കുന്നത് ദുഷ്‌കരമാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, മരങ്ങള്‍ മുറിക്കാനുള്ള അനുമതി ലഭിക്കുന്നതിലെ തടസങ്ങള്‍, ഗതാഗത പൊലീസിന്റെ അനുമതികള്‍, തൊഴിലാളികളുടെ ലഭ്യതക്കുറവ് എന്നിവയും നിര്‍മാണത്തെ ബാധിച്ചിട്ടുണ്ട്.

2023 ജനുവരിയില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു സ്ത്രീയും അവരുടെ രണ്ടര വയസുള്ള മകനും മരിച്ചിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതും ആ ഭാഗത്തെ നിര്‍മാണം മാസങ്ങളോളം തടസപ്പെട്ടതും പദ്ധതി വൈകാനുള്ള കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.

Also Read: Namma Metro: നമ്മ മെട്രോയില്‍ ആദ്യ ട്രാവലേറ്റർ; സിൽക്ക് ബോർഡിൽ 55.48 കോടിയുടെ പദ്ധതി

ഹെബ്ബാളില്‍ കൂടുതല്‍ സങ്കീര്‍ണമായ നിര്‍മാണം

ഹെബ്ബാള്‍-കെംപപുര ഭാഗത്തെ നിര്‍മാണം മറ്റിടങ്ങളിലേതുപോലെ ലളിതമല്ല. ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഓറഞ്ച് ലൈന്‍ മെട്രോയുമായി ബന്ധിപ്പിക്കേണ്ടതുള്ളതിനാല്‍ ഇവിടെ നാല് ട്രാക്കുകള്‍ക്ക് അനുയോജ്യമായ ഘടന ഒരുക്കുകയാണ്. ഭാവിയില്‍ വീണ്ടും വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരാതിരിക്കാനാണ് ഇപ്പോള്‍ത്തന്നെ അധിക സൗകര്യങ്ങള്‍ ഒരുക്കുന്നത്.

എപ്പോള്‍ യാത്രക്കാര്‍ക്ക് മെട്രോ ഉപയോഗിക്കാം?

നിലവിലെ പുതുക്കിയ സമയക്രമമനുസരിച്ച്, സില്‍ക്ക് ബോര്‍ഡ്‌കെആര്‍ പുരം ഭാഗത്ത് 2026 അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഹെബ്ബാള്‍-കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഭാഗം 2027 മധ്യത്തോടെ തുറക്കാനാണ് നേരത്തേ അറിയിച്ചിരുന്ന ലക്ഷ്യം. എന്നാല്‍ കെആര്‍ പുരം-ഹെബ്ബാള്‍ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം വേണ്ടിവരും. മുഴുവന്‍ ബ്ലൂ ലൈന്‍ പാതയും പ്രവര്‍ത്തനസജ്ജമാകുന്നത് 2027 അവസാനത്തോടെയോ 2028 മാര്‍ച്ചോടെയോ ആയേക്കാമെന്നാണ് വിവരം.

English Summary

Bengaluru’s Namma Metro Blue Line will connect Silk Board and key areas of the city to Kempegowda International Airport. Construction challenges and delays have affected the project timeline. Here is the latest update on the expected opening and the hurdles holding up airport metro connectivity.

Follow Us