AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Post Office TD: 5 വർഷം, പലിശ മാത്രമായി ആറ് ലക്ഷം വരെ സമ്പാദിക്കാം; വിവരങ്ങളിതാ…

Post Office Time Deposit Scheme: ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായ രീതിയിൽ പോസ്റ്റ് ഓഫീസ് നൽകുന്ന ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം. ഒറ്റത്തവണയായി നിക്ഷേപം നടത്തി ഉയർന്ന പലിശ വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്.

Post Office TD: 5 വർഷം, പലിശ മാത്രമായി ആറ് ലക്ഷം വരെ സമ്പാദിക്കാം; വിവരങ്ങളിതാ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 25 Oct 2026 | 10:25 PM

പണം അനാവശ്യമായി ചെലവാക്കാതെ നാളെത്തേക്കും കരുതേണ്ടത് അത്യാവശ്യമാണ്. ഇതിന് വേണ്ടി നിങ്ങളെ സഹായിക്കുന്ന ധാരാളം നിക്ഷേപ പദ്ധതികളുണ്ട്. സുരക്ഷയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ പോസ്റ്റ് ഓഫീസ് പദ്ധതികളല്ലാതെ മറ്റൊരു ഓപ്ഷനില്ല. ബാങ്കുകളെ അപേക്ഷിച്ച് ആകർഷകമായ പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം.

എന്താണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം?

ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായ രീതിയിൽ പോസ്റ്റ് ഓഫീസ് നൽകുന്ന ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം (Post Office Time Deposit Scheme). ഒറ്റത്തവണയായി നിക്ഷേപം നടത്തി ഉയർന്ന പലിശ വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്.

1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ നാല് കാലാവധികളിൽ നിക്ഷേപം നടത്താം. കുറഞ്ഞ നിക്ഷേപം: 1000 രൂപ മുതൽ നിക്ഷേപം തുടങ്ങാം. 100-ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പരിധിയില്ല. സാധാരണയായി 6.9% മുതൽ 7.5% വരെയാണ് ഇതിലെ പലിശ നിരക്ക്.

ALSO READ: കുട്ടിക്കായി മാസം 500 രൂപ മാറ്റിവയ്ക്കാനുണ്ടോ? 2.75 ലക്ഷം രൂപ കൈയിലെത്തും

എന്നാൽ, നിക്ഷേപിക്കുന്ന കാലാവധിയെ ആശ്രയിച്ച് പലിശ നിരക്കിൽ വ്യത്യാസമുണ്ട്. 1 വർഷത്തെ നിക്ഷേപം 6.9%, 2 വർഷത്തെ നിക്ഷേപം 7.5%, 3 വർഷത്തെ നിക്ഷേപം പദ്ധതി കാലാവധി അനുസരിച്ച് ബാധകമായ നിരക്ക്, 5 വർഷത്തെ നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്കും ആദായനികുതി ഇളവും ലഭിക്കുന്നതാണ്.

അഞ്ച് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭ്യമല്ല. അതുപോലെ ഡെപ്പോസിറ്റ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പണം പിന്‍വലിക്കാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ട്. എന്നാല്‍ പിഴ ഈടാക്കുന്നതായിരിക്കും.

പലിശ മാത്രമായി 5 ലക്ഷം രൂപയോ?

പലിശ തുക മാത്രമായി 5 – 6 ലക്ഷം വരെ സമ്പാദിക്കാനുള്ള അവസരവും ഈ പദ്ധതി നൽകുന്നുണ്ട്. പലിശ വരുമാനമായി അഞ്ച് ലക്ഷം രൂപ കിട്ടാന്‍ നിക്ഷേപകന്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ഒറ്റത്തവണയായി 11.5 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്.  കാലാവധി കഴിയുമ്പോള്‍ ആ വ്യക്തിക്ക് 16,67,440 രൂപ ആകെ ലഭിക്കും. പലിശ വരുമാനമായി മാത്രം 5,17,440 രൂപയാണ് ലഭിക്കുക. 13.50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശയായി മാത്രം 6,07,430 രൂപ ലഭിക്കും.

English Summary:

The Post Office Time Deposit Scheme is a secure investment plan offered by the post office, similar to fixed deposits in banks. It is an ideal scheme for those who wish to earn high interest income by making a one-time lump-sum investment.

Follow Us