AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Commercial LPG Prices: പാചക വാതക വില കുറച്ചു; രണ്ടുമാസത്തിനിടെ കുറഞ്ഞത് 85 രൂപ, പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

Commercial LPG Price Reduction: പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടലുകൾക്കും ചെറുകിട ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾക്കും വലിയ ആശ്വാസമാണ്.

Commercial LPG Prices: പാചക വാതക വില കുറച്ചു; രണ്ടുമാസത്തിനിടെ കുറഞ്ഞത് 85 രൂപ, പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
LPG CylinderImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 01 Sep 2025 | 08:39 AM

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു (Commercial LPG Prices cut) എണ്ണ വിതരണ കമ്പനികൾ. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ നിരക്കിലാണ് കുറവ് രേഖപ്പെടുത്തിയത്. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലണ്ടറിന് 51.50 രൂപയാണ് കുറച്ചത്. നിലവിൽ വിലക്കുറവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾക്കും ആശ്വാസമായിരുന്നു.

ഓഗസ്റ്റ് 31 ന് അർധരാത്രിയാണ് എണ്ണക്കമ്പനികളുടെ വിലക്കുറവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടലുകൾക്കും ചെറുകിട ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾക്കും വലിയ ആശ്വാസമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ രണ്ട് മാസത്തിനിടെ 85 രൂപയാണ് കുറഞ്ഞത്.

കഴിഞ്ഞ മാസവും എണ്ണ വിതരണ കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 33.50 രൂപയാണ് കുറച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില ഇന്ന് മുതൽ 1580 രൂപയായിരിക്കും. കേരളത്തിൽ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

വീടുകളിൽ പാചകത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര ഊർജ്ജ വിലയിലെ ചലനങ്ങളും വിദേശ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും അടിസ്ഥാനമാക്കിയാണ് എണ്ണ വിപണന കമ്പനികൾ എൽപിജി നിരക്കുകൾ പ്രതിമാസം പരിഷ്കരിക്കുന്നത്.

Follow Us