AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

10 ലക്ഷം രൂപ സമ്പാദിക്കണോ? SIP, സേവിങ്സ്, ഡെറ്റ് ഫണ്ടുകൾ എങ്ങനെ സഹായിക്കും?

SIP vs Savings Account Which Helps Build Wealth Faster: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി), സേവിങ്‌സ് അക്കൗണ്ട്, ഡെറ്റ് നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് വ്യത്യസ്തമായ ലക്ഷ്യങ്ങളാണുള്ളത്. ഓരോന്നിന്റെയും ഗുണങ്ങളും പരിമിതികളും മനസിലാക്കി വരുമാനത്തിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായ നിക്ഷേപ രീതി തിരഞ്ഞെടുക്കുകയാണ് പ്രധാനം.

10 ലക്ഷം രൂപ സമ്പാദിക്കണോ? SIP, സേവിങ്സ്, ഡെറ്റ് ഫണ്ടുകൾ എങ്ങനെ സഹായിക്കും?
പ്രതീകാത്മക ചിത്രംImage Credit source: Alfonse Pagano/Getty Images Creative 2026
Shiji M K
Shiji M K | Published: 26 Oct 2026 | 10:58 AM

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സമ്പാദ്യം വളര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യത്തെ 10 ലക്ഷം രൂപയുടെ നിക്ഷേപം ഒരു പ്രധാന നാഴികക്കല്ലാണ്. എന്നാല്‍ എവിടെ നിക്ഷേപിക്കണം, എത്ര തുക മാറ്റിവെക്കണം, എത്രത്തോളം റിസ്‌ക് എടുക്കാം തുടങ്ങിയ കാര്യങ്ങളില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകാം. കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ ഈ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കഴിയും.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി), സേവിങ്‌സ് അക്കൗണ്ട്, ഡെറ്റ് നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് വ്യത്യസ്തമായ ലക്ഷ്യങ്ങളാണുള്ളത്. ഓരോന്നിന്റെയും ഗുണങ്ങളും പരിമിതികളും മനസിലാക്കി വരുമാനത്തിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായ നിക്ഷേപ രീതി തിരഞ്ഞെടുക്കുകയാണ് പ്രധാനം.

എസ്‌ഐപിയും സേവിങ്‌സ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിശ്ചിത ഇടവേളകളില്‍ സ്ഥിരമായ തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. തിരഞ്ഞെടുക്കുന്ന ഫണ്ടിന് അനുസരിച്ച് പണം ഓഹരികളിലോ കടപ്പത്രങ്ങളിലോ വിവിധ ആസ്തികളിലോ നിക്ഷേപിക്കാം. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അവസരം നല്‍കുന്നുണ്ടെങ്കിലും വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നിക്ഷേപത്തിന്റെ മൂല്യം ഉയരുകയും താഴുകയും ചെയ്യും. ലാഭം ഉറപ്പില്ലാത്തതിനാല്‍ കുറഞ്ഞ കാലയളവില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്.

അതേസമയം, സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്ന പണം ആവശ്യാനുസരണം പിന്‍വലിക്കാന്‍ എളുപ്പമാണ്. അടിയന്തര ആവശ്യങ്ങള്‍ക്കും സമീപഭാവിയില്‍ ചെലവഴിക്കേണ്ട പണത്തിനും ഇത് അനുയോജ്യമാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കുന്ന പലിശ പണപ്പെരുപ്പത്തെ മറികടക്കണമെന്നില്ല.

വരുമാനവും ചെലവും റിസ്‌കും വിലയിരുത്തുക

നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് പ്രതിമാസ വരുമാനവും ചെലവുകളും കൃത്യമായി കണക്കാക്കണം. വാടക, വീട്ടുചെലവുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, വായ്പ തിരിച്ചടവ് തുടങ്ങിയവയ്ക്കുള്ള തുക മാറ്റിവച്ച ശേഷമുള്ള പണത്തില്‍നിന്ന് എത്ര നിക്ഷേപിക്കാമെന്ന് തീരുമാനിക്കാം. അപ്രതീക്ഷിത ചെലവുകള്‍ നേരിടാന്‍ അടിയന്തര ഫണ്ട് ഒരുക്കുന്നതും പ്രധാനമാണ്. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ വന്നാല്‍ വിപണിയില്‍ ഇടിവുള്ള സമയത്ത് നിക്ഷേപം പിന്‍വലിക്കേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാക്കാം.

Also Read: Post Office TD: 5 വർഷം, പലിശ മാത്രമായി ആറ് ലക്ഷം വരെ സമ്പാദിക്കാം; വിവരങ്ങളിതാ…

നിക്ഷേപ രീതി

25 വയസുള്ള ഒരാള്‍ക്ക് 75 ശതമാനം ഓഹരികളിലും 25 ശതമാനം ഡെറ്റ് നിക്ഷേപങ്ങളിലും മാറ്റിവെക്കാം. 30 വയസുള്ള ഒരാള്‍ക്ക് 70 ശതമാനം ഓഹരികളിലും 30 ശതമാനം ഡെറ്റ് നിക്ഷേപങ്ങളിലും നിക്ഷേപിക്കാം. 40 വയസുള്ള ഒരാള്‍ക്ക് ഈ അനുപാതം 60 ശതമാനം ഓഹരികളും 40 ശതമാനം ഡെറ്റും എന്നായിരിക്കും.

10 ലക്ഷം രൂപയുടെ നിക്ഷേപം എങ്ങനെ ക്രമീകരിക്കാം?

വരുമാനവും ചെലവുകളും വിലയിരുത്തിയശേഷം ഓരോ മാസവും എത്ര തുക നിക്ഷേപിക്കാമെന്ന് തീരുമാനിക്കാം. ഉദാഹരണത്തിന്, 70 ശതമാനം ഓഹരികളിലും 30 ശതമാനം ഡെറ്റ് നിക്ഷേപങ്ങളിലും പണം മാറ്റിവെക്കുന്ന ഒരാളുടെ ആകെ നിക്ഷേപം 10 ലക്ഷം രൂപയിലെത്തുമ്പോള്‍ ഏകദേശം 7 ലക്ഷം രൂപ ഓഹരികളിലും 3 ലക്ഷം രൂപ ഡെറ്റ് നിക്ഷേപങ്ങളിലും ഉണ്ടായിരിക്കാം.

English Summary

Building your first 10 lakh investment corpus requires consistent saving, careful planning and suitable investment choices. SIPs can support long-term wealth creation, while savings accounts and debt investments may help manage liquidity and portfolio risk. Understanding your financial goals, risk tolerance and investment horizon is essential before investing.

Follow Us