AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: യുദ്ധം പോലെ പൊട്ടിപ്പുറപ്പെട്ട് സ്വർണവില, ഇന്ന് മാത്രം കേരളത്തിൽ പവന് കൂടിയത് 5,240 രൂപ

Gold Price Record Hike Kerala : പത്തു ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജുകളും ചേർത്താൽ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 1.4 ലക്ഷം രൂപ നൽകേണ്ടി വരും.

Kerala Gold Rate: യുദ്ധം പോലെ പൊട്ടിപ്പുറപ്പെട്ട് സ്വർണവില, ഇന്ന് മാത്രം കേരളത്തിൽ പവന് കൂടിയത് 5,240 രൂപ
Gold Rate (18)
Aswathy Balachandran
Aswathy Balachandran | Published: 28 Feb 2026 | 05:30 PM

കൊച്ചി: മധ്യേഷ്യയിൽ ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം ശക്തമായതോടെ ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക്. ഇന്ന് മാത്രം രണ്ട് തവണയായി പവന് 5,240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,720 രൂപ എന്ന ചരിത്രപരമായ നിരക്കിലെത്തി.

ഇന്നത്തെ വിലനിലവാരം ഒറ്റനോട്ടത്തിൽ

 

  • പവൻ വില: 1,23,720 രൂപ (5,240 രൂപയുടെ വർധനവ്)
  • ഗ്രാം വില: 15,465 രൂപ (365 രൂപ വർധിച്ചു)
  • 18 കാരറ്റ് സ്വർണം: ഗ്രാമിന് 12,770 രൂപ
  • വെള്ളി വില: ഗ്രാമിന് 295 രൂപ (മാറ്റമില്ലാതെ തുടരുന്നു)

സ്വർണവില കുതിച്ചുയർന്നതോടെ സാധാരണക്കാർക്ക് സ്വർണം വാങ്ങുക എന്നത് അപ്രാപ്യമാവുകയാണ്. പത്തു ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജുകളും ചേർത്താൽ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 1.4 ലക്ഷം രൂപ നൽകേണ്ടി വരും.

ഇറാനും യുഎസും തമ്മിലുള്ള സൈനിക നീക്കങ്ങൾ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ ഡിമാൻഡ് ഉണ്ടാക്കി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകുന്നതാണ് വിലക്കയറ്റത്തിന് കാരണം. രാജ്യാന്തര വിപണിയിൽ സ്വർണം രണ്ട് ശതമാനത്തോളം കുതിച്ചുയർന്നു. ഔൺസിന് 5,278 ഡോളറിലേക്കാണ് വില എത്തിയത്.

പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെപി മോർഗന്റെ റിപ്പോർട്ട് പ്രകാരം സ്വർണവില ഔൺസിന് 6,300 ഡോളർ കടന്നേക്കാം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ സ്വർണവില പവന് ഒന്നര ലക്ഷം രൂപ വരെ എത്താൻ സാധ്യതയുണ്ട്.

Follow Us