AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: നിനക്കെന്താ വയ്യേ…സ്വര്‍ണം പൊക്കേട്ടെ, വിലയില്‍ രക്ഷയില്ല

Gold and Silver Prices on February 26 Thursday: കഴിഞ്ഞ ദിവസം ഫെബ്രുവരി മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം നടന്നുകയറിയത്. പവന് 80 രൂപ വര്‍ധിച്ച് 1,18,720 രൂപയും ഗ്രാമിന് 10 രൂപ കൂടി 14,840 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

Kerala Gold Rate: നിനക്കെന്താ വയ്യേ…സ്വര്‍ണം പൊക്കേട്ടെ, വിലയില്‍ രക്ഷയില്ല
പ്രതീകാത്മക ചിത്രം Image Credit source: Alexandra Shmeleva/Getty Images
Shiji M K
Shiji M K | Updated On: 26 Feb 2026 | 09:40 AM

സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണം 1,18,720ല്‍ നിന്ന് 1,18,560 ലേക്കാണ് വില താഴ്ന്നത്. 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 14,820 രൂപയുമായി നിരക്ക്. വെള്ളി ഗ്രാമിന് 295 രൂപയും കിലോയ്ക്ക് 2,95,000 രൂപയും വിലയുണ്ട്.

സംസ്ഥാനത്തിപ്പോള്‍ സ്വര്‍ണവിലയില്‍ വമ്പന്‍ നിരക്കുകളാണ്. കുറയാന്‍ പോകുന്നേ ഇല്ലെന്ന മട്ടില്‍ ഓരോ ദിവസവും സ്വര്‍ണം പുത്തന്‍ റെക്കോഡുകള്‍ കീഴടക്കുന്നു. 5,000 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ വില വര്‍ധനവ്. കൈപൊള്ളുന്ന വിലയെന്ന് നിലവില്‍ പറയാനാകില്ല, കാരണം സ്വര്‍ണം വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ആളുകള്‍, അതിനാല്‍ വില വര്‍ധനവ് ഒരു പ്രശ്‌നമല്ല.

കഴിഞ്ഞ ദിവസം ഫെബ്രുവരി മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം നടന്നുകയറിയത്. പവന് 80 രൂപ വര്‍ധിച്ച് 1,18,720 രൂപയും ഗ്രാമിന് 10 രൂപ കൂടി 14,840 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഉച്ചയ്ക്ക് ശേഷം വിലയിടിവ് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

രാജ്യാന്തര സംഘര്‍ഷങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഉയര്‍ത്തുന്ന പ്രധാന കാരണം. യുഎസും ഇറാനും തമ്മില്‍ എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷമുണ്ടാകാമെന്ന ഭീതി ആളുകളെ സ്വര്‍ണത്തിലേക്ക് വല്ലാതെ സ്വാധീനിക്കുന്നു. ഇറാന് യുദ്ധ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ ആണവക്കരാറാണ് ട്രംപിന്റെ ആവശ്യം. ഇത് സംഭവിച്ചില്ലെങ്കില്‍ യുദ്ധം ഉണ്ടായേക്കാം.

Also Read: Kerala Gold Rate: സ്വർണവില ഇനിയും കൂടുമോ ? ഇന്നത്തെ നിരക്ക് ഇതാ

ഇറാന്‍-യുഎസ് സംഘര്‍ഷത്തിന് പുറമെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ സ്ഥാനത്ത് സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളും പലിശ നിരക്കിലുണ്ടായ അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് വീണ്ടും ചേക്കേറി. ട്രംപിന്റെ തീരുവകള്‍ കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് നിലവില്‍ 5,181 ഡോളറാണ് നിരക്ക്. കഴിഞ്ഞ ദിവസം 5,200 ഡോളര്‍ പിന്നിട്ടിരുന്നു. ഇന്ന് അല്‍പം ആശ്വസിക്കാവുന്ന വിലയാണ്. എന്നാല്‍ കേരളത്തില്‍ അതത്ര ആശ്വാസം പകരുന്നില്ല.

Follow Us