AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: പ്രതീക്ഷ തകർന്നോ? സ്വർണവില വീണ്ടും കൂടി! ഇന്നത്തെ നിരക്ക്

Kerala Gold Rate Today: അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. ബുധനാഴ്ച പുറത്തുവരുന്ന യുഎസ് ഫെ‍ഡറൽ റിസർവിന്റെ തീരുമാനം സ്വർണവിലയിൽ നിർണായകമാകും. പലിശ നിരക്ക് ഉയർത്താൻ സാധ്യതയില്ലായെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ സ്വർണവില കുതിക്കും. എന്നാൽ പലിശ നിരക്ക് ഉയർത്തിയാൽ വില കുറഞ്ഞേക്കും.

Kerala Gold Rate: പ്രതീക്ഷ തകർന്നോ? സ്വർണവില വീണ്ടും കൂടി! ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 26 Oct 2026 | 09:44 AM

സ്വർണാഭരണങ്ങളോട് മലയാളികൾക്ക് എന്നുമൊരു പ്രിയമുണ്ട്. ആഭരണങ്ങൾ എന്നതിലുപരി വലിയൊരു നിക്ഷേപമായിട്ടാണ് സ്വർണത്തെ കരുതുന്നത്. ദീപാവലി, വിവാഹ സീസൺ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ സ്വർണവില മാറിമറിഞ്ഞേക്കാം. അതുകൊണ്ട് തന്നെ ഓരോ ദിവസവും സ്വർണവില വലിയ ആകാംക്ഷയോടെയാണ് സാധാരണക്കാരും ആഭരണപ്രേമികളും ഉറ്റുനോക്കുന്നത്. ഇന്ന് വിലയിൽ ഇടിവോ, കുതിപ്പോ? പരിശോധിക്കാം…

ഇന്നത്തെ സ്വർണവില

സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ ദിവസം പവന് 1,04,560 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,070 രൂപയും. എന്നാൽ ഇന്ന് 120 രൂപയാണ് കൂടിയിട്ടുള്ളത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത് 1,04,680 രൂപയാണ്. ഗ്രാമിന് 13085 രൂപയാണ് വില.  വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ഉപഭോക്താക്കൾ നൽകേണ്ടതുണ്ട്. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.

സ്വർണവിലയിലെ ഇടിവിന് കാരണം 1,04,680

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്. ക്രൂഡോയിൽ വില കുതിച്ചതും ഡോളറും ബോണ്ട് യീൽഡും കുതിച്ചുയരുന്നതും രാജ്യാന്തര സ്വർണവിലയെ ബാധിച്ചു. ക്രൂഡ് ഓയിൽ വില കൂടിയതോടെ പണപ്പെരുപ്പ ഭീഷണിയും ഉയർന്നിട്ടുണ്ട്.

ALSO READ: സ്വർണം വാങ്ങാൻ പദ്ധതിയുണ്ടോ? വില ഇനിയും താഴാൻ സാധ്യത

അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്. ബുധനാഴ്ച പുറത്തുവരുന്ന യുഎസ് ഫെ‍ഡറൽ റിസർവിന്റെ തീരുമാനം സ്വർണവിലയിൽ നിർണായകമാകും. പലിശ നിരക്ക് ഉയർത്താൻ സാധ്യതയില്ലായെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ സ്വർണവില കുതിക്കും. എന്നാൽ പലിശ നിരക്ക് ഉയർത്തിയാൽ വില കുറഞ്ഞേക്കും.

ഒരു ലക്ഷത്തിന് താഴെയെത്തുമോ?

അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങള്‍, ഡോളറിനെതിരായ രൂപയുടെ മൂല്യം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇവയെല്ലാം വിലയെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ഉടനെ വില ഒരു ലക്ഷത്തിന് താഴെ എത്തുമോ എന്ന കാര്യം പ്രവചനാതീതമാണ്. ധന്‍തേരസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടാറുണ്ട്. വിവാഹ സീസണും അടുത്തെത്തുന്നതിനാല്‍ ഡിമാന്‍ഡ് വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

ഒക്ടോബർ മാസത്തിലെ സ്വർണവില

  1. ഒക്ടോബർ 1: 109440
  2. ഒക്ടോബർ 2: 110200
  3. ഒക്ടോബർ 3: 109400
  4. ഒക്ടോബർ 4: 109400
  5. ഒക്ടോബർ 5: 109400
  6. ഒക്ടോബർ 6: 1,09,280 (രാവിലെ)
  7. ഒക്ടോബർ 6: 110160 (വൈകുന്നേരം)
  8. ഒക്ടോബർ 7: 109680
  9. ഒക്ടോബർ 8: 109680
  10. ഒക്ടോബർ 9: 1,10,520
  11. ഒക്ടോബർ 10: 1,11,040
  12. ഒക്ടോബർ 11: 1,11,040
  13. ഒക്ടോബർ 12: 110720 (രാവിലെ)
  14. ഒക്ടോബർ 12: 1,09,760 (വൈകുന്നേരം)
  15. ഒക്ടോബർ 13: 1,09,480
  16. ഒക്ടോബർ 14: 108720
  17. ഒക്ടോബർ 15: 1,08,120
  18. ഒക്ടോബർ 16: 1,08,120
  19. ഒക്ടോബർ 17: 1,08,280
  20. ഒക്ടോബർ 18: 1,08,280
  21. ഒക്ടോബർ 19: 1,08,560
  22. ഒക്ടോബർ 20: 1,07,920
  23. ഒക്ടോബർ 20: 1,07,120
  24. ഒക്ടോബർ 21: 1,07,120
  25. ഒക്ടോബർ 22: 1,05,880
  26. ഒക്ടോബർ 23: 1,04,480
  27. ഒക്ടോബർ 24: 104560
  28. ഒക്ടോബർ 25: 104560
  29. ഒക്ടോബർ 26: 1,04,680

English Summary:

Gold Price increased once again, rising by Rs 120. Consequently, the price for one sovereign of gold today stands at Rs 1,04,680, while the price per gram is Rs 13,085. In addition to the market price, customers are also required to pay GST, making charges, and hallmarking charges.

Follow Us