AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

PPF: പണം നഷ്ടമാകാതെ പിപിഎഫ് അക്കൗണ്ട് എങ്ങനെ മാറ്റാം? ക്ലോസ് ചെയ്യേണ്ടതില്ല

PPF Account Transfer Made Easy Without Closing: ഓരോ സ്ഥലത്തും ജോലിക്ക് പോകുമ്പോള്‍ അവിടെ പുതിയ പിപിഎഫ് അക്കൗണ്ട് തുറക്കേണ്ടതില്ല. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതോ അല്ലെങ്കില്‍ ക്ലോസ് ചെയ്യുന്നതോ നേരത്തെ വലിയ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെങ്കില്‍ ഇന്ന് അങ്ങനെയല്ല. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനായി ചെയ്യേണ്ടത് ഇത്രമാത്രം.

PPF: പണം നഷ്ടമാകാതെ പിപിഎഫ് അക്കൗണ്ട് എങ്ങനെ മാറ്റാം? ക്ലോസ് ചെയ്യേണ്ടതില്ല
പ്രതീകാത്മക ചിത്രം Image Credit source: PM ImagesDigitalVision/Getty Images
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 24 Apr 2026 | 01:09 PM

ജോലിയുടെ ആവശ്യത്തിനായും മറ്റും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താമസം മാറേണ്ടതായി പലര്‍ക്കും വരാറുണ്ട്. ഈ സമയത്ത് ഭൂരിഭാഗം ആളുകളെയും ആശങ്കയിലാഴ്ത്തുന്നത് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ മറ്റോ ആരംഭിച്ചിട്ടുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund) നിക്ഷേപങ്ങളായിരിക്കും. ഈ സാഹചര്യത്തില്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിന്‍വലിച്ച് പോകുന്നതാണ് പലരുടെയും രീതി. എന്നാല്‍ ഇനി അങ്ങനെ ചെയ്യേണ്ടതില്ല, വളരെ എളുപ്പത്തില്‍ തന്നെ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനാകുന്നതാണ്. അത് എങ്ങനെ എന്ന് പരിശോധിക്കാം:

പഴയ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട

ഓരോ സ്ഥലത്തും ജോലിക്ക് പോകുമ്പോള്‍ അവിടെ പുതിയ പിപിഎഫ് അക്കൗണ്ട് തുറക്കേണ്ടതില്ല. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതോ അല്ലെങ്കില്‍ ക്ലോസ് ചെയ്യുന്നതോ നേരത്തെ വലിയ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെങ്കില്‍ ഇനി അങ്ങനെയല്ല. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനായി ചെയ്യേണ്ടത് ഇത്രമാത്രം.

പിപിഎഫ് അക്കൗണ്ട് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം?

ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ക്ക് അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് ട്രാന്‍സ്ഫറിനായി ഫോം പൂരിപ്പിച്ച് നല്‍കുക. നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, നിലവിലെ ബാലന്‍സ്, അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പുതിയ ബ്രാഞ്ചിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ ഫോമില്‍ പൂരിപ്പിച്ച് നൽകുക.

Also Read: 8th Pay Commission: ശമ്പളം എത്ര കൂടും? ഏപ്രിൽ 13 നിർണായകം

നിങ്ങളുടെ പഴയ ബ്രാഞ്ചിലെ പാസ്ബുക്ക്, നാമനിര്‍ദേശ ഫോം, സാക്ഷ്യപ്പെടുത്തിയ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഒപ്പ്, മറ്റ് അവശ്യമായ രേഖകള്‍ എന്നിവ പുതിയ ബ്രാഞ്ചിലേക്ക് പഴയ ബ്രാഞ്ചില്‍ നിന്ന് അയക്കും. ശേഷം പുതിയ ബ്രാഞ്ചിൽ ചെന്ന് നിങ്ങളുടെ രേഖകള്‍ പരിശോധിച്ച്, അക്കൗണ്ട് സജീവമാക്കുന്നതിനായി പുതിയ അക്കൗണ്ട് ഫോം പൂരിപ്പിച്ച് കെവൈസി പരിശോധന പൂര്‍ത്തിയാക്കണം. വെരിഫിക്കേഷന് ശേഷം അക്കൗണ്ട് സജീവമാകും.

ഓർക്കുക അക്കൗണ്ട് പൂര്‍ണമായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഏകദേശം ഒരു മാസത്തോളം സമയമെടുക്കും. അതേസമയം പലിശ, ബാലന്‍സ്, കാലാവധി എന്നിവയെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ബാധിക്കില്ല.

എന്താണ് പിപിഎഫ് അക്കൗണ്ട്?

സർക്കാർ പിന്തുണയോടുള്ള ഒരു ദീർഘകാല നിക്ഷേപ സ്കീമാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്. പോസ്റ്റ് ഓഫീസിലെ ബാങ്കുകളിലോ ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതാണ്. ഏഴ് ശതമാനത്തിൽ അധികമാണ് പിപിഎഫ് അക്കൗണ്ടുകൾക്ക് ലഭിക്കുന്ന പലിശ. പ്രതിവർഷം ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കണം. ഒന്നര ലക്ഷം രൂപ വരെ ഒരു വർഷം പിപിഎഫ് നിക്ഷേപിക്കാനും സാധിക്കുന്നതാണ്. ആദായനികുതി ഇളവും ഈ അക്കൗണ്ടിന് ലഭിക്കുന്നതാണ്. 15 വർഷത്തേക്കാണ് അക്കൗണ്ടുള്ളത്. മൂന്ന് മുതൽ ആറ് വർഷത്തിനുള്ള ഈ അക്കൗണ്ടിൽ നിന്നും ലോൺ എടുക്കാവുന്നതാണ്. ഏഴ് വർഷം കഴിഞ്ഞാൽ കുറച്ച് തുക ഇതിൽ പിൻവലിക്കാനും സാധിക്കുന്നതാണ്

Follow Us