AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diya Krishna: ആ വീഡിയോയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ടാണ് കമന്റിട്ടത് , അത് ഫോർട്ടുകൊച്ചിയെ കുറിച്ചല്ല, വിശദീകരണവുമായി ദിയ കൃഷ്ണ

Diya Krishna Clarification Over Video Comment Controversy : വിവാദമായ തന്റെ സോഷ്യൽ മീഡിയ കമന്റിൽ വിശദീകരണവുമായി ഇൻഫ്ലുവൻസറായ ദിയ കൃഷ്ണരംഗത്ത്. ഫോർട്ട് കൊച്ചി പരാമർശിച്ചു കൊണ്ടുള്ള ഉത്തരേന്ത്യൻ യൂടൂബറുടെ വീഡിയോയെ അനുകൂലിച്ച് കമന്റ് ചെയ്തു എന്ന ആരോപണത്തിനാണ് ദിയ കൃഷ്ണ മറുപടിയുമായി എത്തിയത്. താൻ ഫോർട്ടു കൊച്ചിയുമായി ബന്ധപ്പെട്ട വിഷയത്തെ അല്ല കമന്റ് കൊണ്ട് ഉദ്ദേശിച്ചത് എന്നാണ് ദിയ കൃഷ്ണ പറയുന്നത്. ആ വീഡിയോയുടെ ആദ്യ...

Diya Krishna: ആ വീഡിയോയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ടാണ് കമന്റിട്ടത് , അത് ഫോർട്ടുകൊച്ചിയെ കുറിച്ചല്ല, വിശദീകരണവുമായി ദിയ കൃഷ്ണ
Diya Krishna Image Credit source: Social Media
Amal KV
Amal KV | Published: 24 Oct 2026 | 05:44 PM

വിവാദമായ തന്റെ സോഷ്യൽ മീഡിയ കമന്റിൽ വിശദീകരണവുമായി ഇൻഫ്ലുവൻസറായ ദിയ കൃഷ്ണരംഗത്ത്. ഫോർട്ട് കൊച്ചി പരാമർശിച്ചു കൊണ്ടുള്ള ഉത്തരേന്ത്യൻ യൂടൂബറുടെ വീഡിയോയെ അനുകൂലിച്ച് കമന്റ് ചെയ്തു എന്ന ആരോപണത്തിനാണ് ദിയ കൃഷ്ണ മറുപടിയുമായി എത്തിയത്. താൻ ഫോർട്ടു കൊച്ചിയുമായി ബന്ധപ്പെട്ട വിഷയത്തെ അല്ല കമന്റ് കൊണ്ട് ഉദ്ദേശിച്ചത് എന്നാണ് ദിയ കൃഷ്ണ പറയുന്നത്. ആ വീഡിയോയുടെ ആദ്യ ഭാഗത്തിൽ വരുന്ന വർക്കലയിലെ ഒരു കഫെയിലെ കാര്യത്തിലാണ് തന്റെ പ്രതികരണം ഉണ്ടായത്.

പാക്കിസ്ഥാൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ഫോട്ടോ വർക്കലയിലെ കഫെയിൽ മഹാത്മാഗാന്ധിക്ക് ഒപ്പം പ്രദർശിപ്പിച്ചിരിക്കുന്നതിന് എതിരെയാണ് താൻ വീഡിയോ കമന്റിൽ അനുകൂലിച്ചത്. ആ വീഡിയോ താൻ മുഴുവനായി കണ്ടിരുന്നില്ല. ആദ്യ ഭാഗമാണ് ശ്രദ്ധിച്ചത്. അതിലാണ് വർക്കലയിലെ കഫെയെ കുറിച്ച് കണ്ടത്. അപ്പോൾ സ്വാഭാവികമായും പ്രതികരിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ‘Sad Reality’എന്ന് കമന്റ് ചെയ്തത്.

Also Read: ‘കൊച്ചി നിറയെ മുസ്ലീങ്ങൾ, കേരളം അപകടത്തിൽ’; ദിയ കൃഷ്ണയ്ക്ക് വിമർശനം

സ്വാഭാവികമായും പാക്കിസ്ഥാൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ഫോട്ടോ അത് മഹാത്മാഗാന്ധിക്കൊപ്പം വച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലായില്ല. കാശി എന്ന് പേരായ കഫെയിലാണ് ഉത്തരേന്ത്യൻ യൂട്യൂബറുടെ വീഡിയോയിൽ മഹാത്മാഗാന്ധിക്കൊപ്പം മുഹമ്മദലി ജിന്നയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടത്. മഹാത്മാഗാന്ധിക്കൊപ്പം നെഹ്റുവിന്റെ ഫോട്ടോ വെച്ചാൽ അത് നമുക്ക് മനസ്സിലാക്കാം, പക്ഷേ എന്തിനാണ് ജിന്നയുടെ പടം ദിയ തന്റെ വിശദീകരണ വീഡിയോയിൽ ചോദിക്കുന്നു.

വീഡിയോയുടെ രണ്ടാം ഭാഗത്തിൽ എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് തനിക്ക് ധാരണ ഉണ്ടായിരുന്നില്ല. താൻ മുസ്ലിം വിരോധിയാണെന്നാണ് ഇപ്പോൾ പറയുന്നത്. ഇന്ന് കൊച്ചിയിൽ വന്നിറങ്ങിയപ്പോൾ തന്റെ ഒപ്പം സെൽഫി എടുക്കാൻ ഏറ്റവും കൂടുതൽ പേർ വന്നത് ഇതേ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളാണ്. തന്റെ മാതാപിതാക്കളുടെയും തന്റെയും സൗഹൃദ വലയത്തിൽ നിരവധി മുസ്ലിം സഹോദരങ്ങളുണ്ട്. എന്നാൽ ആ വീഡിയോ മുഴുവനായി കാണാതെ പകുതി മാത്രം കണ്ടിട്ട് അത്തരത്തിൽ ഒരു കമന്റ് ഇട്ടത് എന്റെ തെറ്റാണ്. അക്കാര്യത്തിൽ താൻ മാപ്പ് പറയുന്നു എന്നും ദിയ കൃഷ്ണ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിശദീകരണ വീഡിയോയിൽ പറഞ്ഞു. ദിയ കൃഷ്ണയുടെ കമന്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷമായ വിമർശനമാണ് ഉയർന്നിരുന്നത്.

English Summary

Influencer Diya Krishna has come forward with an explanation regarding a controversial social media comment she made. She issued this response in light of allegations that she had supported a video by a North Indian YouTuber a video that contained references to Fort Kochi.

Follow Us