Kerala Gold Rate: സ്വർണം വാങ്ങാൻ ധൃതി വേണ്ട; വില കുറഞ്ഞെങ്കിലും ആശ്വസിക്കാറായില്ല

Kerala Gold Rate Today: വില കൂടുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് സ്വർണം വെറും സ്വപ്നമായി മാറുകയാണ്. പ്രത്യേകിച്ച് വിവാഹ സീസണായ ചിങ്ങമാസത്തിൽ വില കുതിക്കുന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഈ സാഹചര്യത്തിൽ ലാഭത്തിൽ എങ്ങനെ സ്വർണം വാങ്ങാം എന്നതാണ് പ്രധാന ചോദ്യം.

Kerala Gold Rate: സ്വർണം വാങ്ങാൻ ധൃതി വേണ്ട; വില കുറഞ്ഞെങ്കിലും ആശ്വസിക്കാറായില്ല

പ്രതീകാത്മക ചിത്രം

Updated On: 

25 Aug 2026 | 09:47 AM

സാധാരണക്കാരെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം റെക്കോർഡ് വിലയിലായിരുന്നു കുതിപ്പ്. പവന് 1,20,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 15,030 രൂപയും. എന്നാൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ആശ്വസിക്കാറായിട്ടില്ല. 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,20,080 രൂപയായി കുറഞ്ഞു. ഗ്രാമിന് 15,010 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 275.10 രൂപയും കിലോയ്ക്ക് 2,75,100 രൂപയുമാണ് വില.

സ്വർണത്തിന് സംഭവിക്കുന്നതെന്ത്?

വെറും നാല് ദിവസം കൊണ്ട് 6000 രൂപ വരെ കുതിച്ച് റെക്കോർഡ് ഉയരത്തിലേക്കാണ് സ്വർണം മുന്നേറുന്നത്. അമേരിക്കയിലുണ്ടാകുന്ന സാമ്പത്തിക മാറ്റങ്ങളാണ് സ്വർണവിലയിൽ നിർണായകമാകുന്നത്. യുഎസ് സർക്കാരിന്റെ കടം 40 ട്രില്യൻ ഡോളർ ഭേദിച്ചതോടെ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് കുതിച്ചുയർന്നിരുന്നു. കടപ്പത്ര വില ഇടിഞ്ഞതും സർക്കാരിന്റെ സാമ്പത്തിക സ്ഥിതിക്ക് തിരിച്ചടിയായി. യുഎസ് ഡോളർ ഇൻഡക്സ് ഇടിഞ്ഞതോടെ, ഡോളറിന്റെ തളർച്ച മുതലെടുത്ത് സ്വർണം കുതിച്ചു. ഇതോടെയാണ് കേരളത്തിലും സ്വർണവില മുന്നേറുന്നത്.

മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പവന് 1,20,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. 2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയായിരുന്നു അന്നത്തെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്.

തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല. ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.

ALSO READ: അല്ലേലും പൂരാടം നാളിലെന്തിനാ പൊന്ന്, വില ഇനിയും കൂടട്ടെ; ഇന്നത്തെ സ്വര്‍ണവില

കഴിഞ്ഞ 103 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. മാസത്തിന്‍റെ തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്. വരുംദിവസങ്ങളിലും സ്വർണം കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

സാധാരണക്കാർക്ക് ആശങ്ക

വില കൂടുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് സ്വർണം വെറും സ്വപ്നമായി മാറുകയാണ്. പ്രത്യേകിച്ച് വിവാഹ സീസണായ ചിങ്ങമാസത്തിൽ വില കുതിക്കുന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഈ സാഹചര്യത്തിൽ ലാഭത്തിൽ എങ്ങനെ സ്വർണം വാങ്ങാം എന്നതാണ് പ്രധാന ചോദ്യം. സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യണമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാൻ സാധിക്കുന്ന ജ്വല്ലറിയേതാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലി വ്യത്യസ്തപ്പെടുന്നതാണ് വില വ്യത്യാസത്തിന് കാരണം.

Loading...
Unable to load recommendations.
Follow Us
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി