AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Gold Rate: അല്ലേലും പൂരാടം നാളിലെന്തിനാ പൊന്ന്, വില ഇനിയും കൂടട്ടെ; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on August 24 Monday: കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് സംഭവിക്കുന്നത്. അനുദിനം മാറിമറിയുന്ന സ്വര്‍ണവില നിക്ഷേപകരെയാകെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വില കൂടിയും കുറഞ്ഞും മുന്നേറുന്നത്, പൊന്നില്‍ നിക്ഷേപിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ നിക്ഷേപകരെ സമ്മര്‍ദത്തിലാക്കുന്നു.

Kerala Gold Rate: അല്ലേലും പൂരാടം നാളിലെന്തിനാ പൊന്ന്, വില ഇനിയും കൂടട്ടെ; ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 24 Aug 2026 | 07:55 AM

എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറപ്പിച്ച് സ്വര്‍ണവില അങ്ങനെ മുന്നേറുകയാണ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലെ വിലയിലും ഓരോ ദിവസവും മാറ്റം സംഭവിക്കുന്നുണ്ട്. ആഭരണങ്ങള്‍ വാങ്ങാനായി ഉപഭോക്താക്കള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടതായി വന്നേക്കാം. പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച സ്വര്‍ണമോഹങ്ങളാണ് നിലവിലെ വിലക്കയറ്റത്തില്‍ കുരുങ്ങി ഇല്ലാതാകുന്നത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ ഏകദേശം ഒന്നര ലക്ഷം രൂപയോളം വില നല്‍കണം.

ഇനിയൊരിടിവ് പ്രതീക്ഷിക്കേണ്ട

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് സംഭവിക്കുന്നത്. അനുദിനം മാറിമറിയുന്ന സ്വര്‍ണവില നിക്ഷേപകരെയാകെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വില കൂടിയും കുറഞ്ഞും മുന്നേറുന്നത്, പൊന്നില്‍ നിക്ഷേപിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ നിക്ഷേപകരെ സമ്മര്‍ദത്തിലാക്കുന്നു. 2025 ന്റെ തുടക്കത്തോടെയാണ് സ്വര്‍ണവില വലിയ കുതിപ്പ് നടത്താന്‍ തുടങ്ങിയത്. പിന്നീട് ആ വര്‍ഷം അവസാനിക്കും മുമ്പ് തന്നെ പൊന്ന് 1 ലക്ഷത്തില്‍ തൊട്ടു. നിലവില്‍ മറ്റൊരു ചരിത്രനിരക്ക് കീഴടക്കാനുള്ള ഓട്ടത്തിലാണ് സ്വര്‍ണം.

എന്നാല്‍ സ്വര്‍ണത്തിന്റെ ഈ കുതിപ്പ് അടുത്തകാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്. സ്വര്‍ണവിലയില്‍ ഇനിയും മുന്നേറ്റം ഉണ്ടായേക്കാം. ഓഗസ്റ്റ് മാസത്തില്‍ വെറും ഒരാഴ്ച കൊണ്ട് ഏകദേശം 6,000 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇത് തുടര്‍ന്നും സംഭവിച്ചേക്കാം. വരും ദിവസങ്ങളില്‍ 10 ഗ്രാം സ്വര്‍ണത്തിന് 2, ലക്ഷം രൂപയില്‍ കൂടുതല്‍ വില നല്‍കേണ്ടി വന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Also Read: Kerala Gold Rate: സ്വര്‍ണവിലയില്‍ രക്ഷയില്ല, വീണ്ടും കുതിപ്പ്; പൊന്ന് വാങ്ങാന്‍ ഇനിയും കാത്തിരിക്കാം

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക്, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയില്‍ വില, കാലാവസ്ഥ തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വുമായി ബന്ധപ്പെട്ട് ഉടലെടുത്ത അനിശ്ചിതത്വമാണ് നിലവില്‍ സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണം. ബാങ്ക് ഉടന്‍ പലിശ നിരക്ക് ഉയര്‍ത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ഇതേതുടര്‍ന്ന് നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങള്‍ ഉപേക്ഷിച്ച് സ്വര്‍ണത്തിലേക്ക് ചേക്കേറുന്നത്, പൊന്നിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുകയും വില വര്‍ധനവിന് കാരണമാകുകയും ചെയ്യുന്നു.

ഇതിന് പുറമെ ആഗോള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വലിയ അളവില്‍ വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. ഇത് വിപണിയിലെ ലഭ്യത കുറയ്ക്കുന്നു. ഡിമാന്‍ഡ് ഉയരുകയും ലഭ്യത കുറയുകയും ചെയ്യുന്നതിനും വില വര്‍ധനവിന് ആക്കംക്കൂട്ടും.

English Summary

Kerala gold rates witnessed a sharp rise on August 24. The latest 22K rate has increased, pushing up the price of one sovereign as well. Check today’s gold rate in Kerala and the current one-sovereign price.

Follow Us