Kerala Gold Rate: സ്വർണവില താഴേക്കോ? ഇന്നത്തെ നിരക്ക്
Kerala Gold Rate Today: യുഎസിൽ കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലും കൂടുതൽ പേർക്ക് പുതുതായി ജോലി കിട്ടിയെന്നാണ് കണക്കുകൾ. തൊഴിൽ വിപണി ശക്തമാകുന്നത് യുഎസ് സമ്പദ്‍വ്യവസ്ഥ കരുത്താർജ്ജിച്ചതിന്റെ തെളിവാണ്. ഇതോടെ പണപ്പേരുപ്പഭീഷണി ഉയരുകയും യു.എസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കൂട്ടിയേക്കും എന്ന വാദം ശക്തമാവുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം വില വീണ്ടും ഇടിയുകയാണ്. നിലവിൽ പവന് 1,13,040 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,130 രൂപയാണ് നൽകേണ്ടത്. പൊന്നിന്റെ വില ഇടിയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
പലിശ പേടിയിൽ സ്വർണം
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. എസിൽ അടിസ്ഥാന പലിശനിരക്കുകൾ കൂടാനുള്ള സാധ്യതയും അതേത്തുടർന്ന് ഡോളറും ബോണ്ട് യീൽഡും ശക്തിപ്രാപിക്കുന്നതുമാണ് നിലവിൽ സ്വർണത്തിന് തിരിച്ചടിയായത്.
യുഎസിൽ കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലും കൂടുതൽ പേർക്ക് പുതുതായി ജോലി കിട്ടിയെന്നാണ് കണക്കുകൾ. തൊഴിൽ വിപണി ശക്തമാകുന്നത് യുഎസ് സമ്പദ്‍വ്യവസ്ഥ കരുത്താർജ്ജിച്ചതിന്റെ തെളിവാണ്. ഇതോടെ പണപ്പേരുപ്പഭീഷണി ഉയരുകയും യു.എസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കൂട്ടിയേക്കും എന്ന വാദം ശക്തമാവുകയും ചെയ്തു. ഡോളറും ബോണ്ട് യീൽഡും ഉയർന്നു, സ്വർണവില ഇടിയുകയും ചെയ്തു.
ALSO READ: വിവാഹച്ചെലവിനായി എങ്ങനെ പണം കണ്ടെത്താം; സാമ്പത്തിക സമ്മര്‍ദം കുറയ്‌ക്കേണ്ടേ?
ട്രംപിന്റെ തീരുമാനം എന്ത്?
പലിശ നിരക്ക് കൂട്ടിയേക്കുമെന്ന സൂചനകൾ ശക്തമാവുമ്പോഴും പലിശഭാരം കൂട്ടാനുള്ള നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തിറങ്ങിയിട്ടുണ്ട്. ലോകത്ത് ഏറ്റവും പലിശനിരക്ക് കുറവുള്ള രാജ്യമായിരിക്കണം യുഎസ് എന്നും പലിശ കുറയ്ക്കുകയാണ് വേണ്ടതെന്നുമാണ് ട്രംപിന്റെ വാദം. കൂടാതെ, പലിശ കൂട്ടാനാണ് യുഎസ് ഫെഡ് തീരുമാനിക്കുന്നതെങ്കിൽ താൻ തീരുവയുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നിർണായകം!
ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
പുതിയ പണപ്പെരുപ്പക്കണക്ക് ഈ വരുന്ന വെള്ളിയാഴ്ച പുറത്ത് വരും. പണപ്പെരുപ്പം കൂടിയാൽ യുഎസ് ഫെഡ് പലിശനിരക്ക് കൂട്ടിയേക്കും. ഇത് സ്വർണവില കുറയ്ക്കും. പലിശനിരക്ക് സംബന്ധിച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾക്കൊപ്പം അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പ്, യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ എന്നിവയും വരും ദിവസങ്ങളിൽ വിലയെ സ്വാധീനിക്കും.