Kerala Gold Rate: മിന്നൽക്കുതിപ്പ് ‘തുടരും’; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില; കേരളത്തിലെ ഇന്നത്തെവില അറിയാം
Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കൂടിയത്. ഇതോടെ 73040 രൂപയായി സ്വർണവില ഉയർന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.

തിരുവനന്തപുരം: മിന്നൽക്കുതിപ്പ് ‘തുടർന്ന് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇതിനു പിന്നാലൊണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്നത്തെ സ്വർണ വ്യാപാരം എത്തിനിൽക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കൂടിയത്. ഇതോടെ 73040 രൂപയായി സ്വർണവില ഉയർന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസമായി ഉയർന്ന സ്വർണവില ഇന്നലെ 400 രൂപ വർദ്ധിച്ച് 72,600 രൂപയിലേക്ക് സ്വർണവില എത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും ഉയർന്നത്. ഈ മാസത്തിൻ്റെ തുടക്കത്തിൽ 70,200 ലാണ് സ്വർണവ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ 160 രൂപ കുറഞ്ഞ് 70,0040 ലേക്ക് എത്തിയിരുന്നു. മെയ് രണ്ടിനാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഇത് തുടർച്ചയായ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും കുതിച്ചുയരുകയായിരുന്നു.
Also Read:പേഴ്സണല്‍ ലോണ്‍ വേണോ? വായ്പ കാലാവധിയുടെ കാര്യത്തില്‍ ഇവരാണ് കേമന്മാര്
കഴിഞ്ഞ മാസം ഏപ്രിൽ 12നായിരുന്നു സ്വർണവില 70,000 കടന്നത്. ഇതിനു ശേഷം കുതിപ്പ് തുടർന്ന സ്വർണവില ആ മാസം തന്നെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഏപ്രിൽ 22നായിരുന്നു 74,320 എന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയത്. ഇന്ത്യാ-പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ഇടിഞ്ഞതു ആഭ്യന്തര സ്വർണവില കത്തിക്കയറാൻ കാരണമായി എന്നാണ് റിപ്പോർട്ട്.