Kerala Gold Rate: സ്വർണം ഇനി സ്വപ്നം! 1.17 കടന്നു, റെക്കോർഡ് വിലയിൽ പൊന്ന്

Kerala Gold Rate on August 21: വില കൂടുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് സ്വർണം വെറും സ്വപ്നമായി മാറുകയാണ്. പ്രത്യേകിച്ച് വിവാഹ സീസണായ ചിങ്ങമാസത്തിൽ വില കുതിക്കുന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഈ സാഹചര്യത്തിൽ ലാഭത്തിൽ എങ്ങനെ സ്വർണം വാങ്ങാം എന്നതാണ് പ്രധാന ചോദ്യം.

Kerala Gold Rate: സ്വർണം ഇനി സ്വപ്നം! 1.17 കടന്നു, റെക്കോർഡ് വിലയിൽ പൊന്ന്

പ്രതീകാത്മക ചിത്രം

Updated On: 

21 Aug 2026 | 09:37 AM

സംസ്ഥാനത്ത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തി സ്വർണവില ഉയരുന്നു. മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പവന് 1,16,800 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,600 രൂപയായിരുന്നു വില. എന്നാൽ ഇന്ന് വീണ്ടും വില കൂടി. 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,17,680 രൂപയായി ഉയർന്നു. ഗ്രാമിന് 14,710 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും.

വില കുതിപ്പിന് കാരണം

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ കടന്നതാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിപണിയിലും വൻ വർധനവിന് കാരണമായത്. യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ ഉയർത്തിയത്. 30 വർഷം വരെ കാലാവധിയുള്ള യുഎസ് കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നത് ഇരട്ടിയാക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചിരുന്നു.

തുടർന്ന് യുഎസ് ട്രഷറി വകുപ്പ് ബോണ്ട് വിപണിയിൽ ഇടപെട്ടത് ഡോളർ ദുർബലമാകാൻ കാരണമായി. ഇത് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുകയും പിന്നാലെ വില ഉയരുകയായിരുന്നു.

ALSO READ: കൂടിയത് 3160 രൂപ! 1.16 കടന്ന് റെക്കോർഡ് കുതിപ്പിൽ സ്വർണം

സ്വർണം സ്വപ്നമാകുമോ?

വില കൂടുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് സ്വർണം വെറും സ്വപ്നമായി മാറുകയാണ്. പ്രത്യേകിച്ച് വിവാഹ സീസണായ ചിങ്ങമാസത്തിൽ വില കുതിക്കുന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഈ സാഹചര്യത്തിൽ ലാഭത്തിൽ എങ്ങനെ സ്വർണം വാങ്ങാം എന്നതാണ് പ്രധാന ചോദ്യം. സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യണമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാൻ സാധിക്കുന്ന ജ്വല്ലറിയേതാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലി വ്യത്യസ്തപ്പെടുന്നതാണ് വില വ്യത്യാസത്തിന് കാരണം.

അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

സ്വർണവിലയെ സ്വാധീനിക്കുന്നവ

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണവിലയെ വലിയ തോതിൽ ബാധിക്കും. ക്രൂഡ് ഓയിൽ വില, ആഭ്യന്തര വിപണി, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങി നിരവധി ഘടകങ്ങളാണ്  സ്വർണവിലയെ നിർണയിക്കുന്നത്. നിലവിലെ കുതിപ്പിൽ പശ്ചിമേഷ്യൻ സംഘർഷം നിർണായക പങ്ക് വഹിക്കുന്നുണ്ട്.  അമേരിക്കയും ഇറാനും തമ്മിൽ തുടരുന്ന തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിലെ സ്വർണവില പ്രധാനമായും രാജ്യാന്തര വിപണിയിലെ വിലയെ അടിസ്ഥാനമാക്കിയാണ് നിർണയിക്കപ്പെടുന്നത്. ആഗോളതലത്തിലും ആഭ്യന്തരതലത്തിലുമുള്ള വിവിധ സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ