AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: കൂടിയത് 3160 രൂപ! 1.16 കടന്ന് റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala Gold Rate Today: സ്വർണവില കുതിപ്പിന് ബ്രേക്കിട്ട് കഴിഞ്ഞ ദിവസം സ്വർണം താഴേക്കിറങ്ങിയത് സാധാരണക്കാർക്ക് പ്രതീക്ഷ നൽകിയിരുന്നു. ചിങ്ങവും ഓണവും വിവാഹ സീസണിനുമിടെ വില ഇടിഞ്ഞത് ആശ്വാസമാണ്. എന്നാൽ വിലയിടിവ് വരുംദിവസങ്ങളിലും തുടരുമോ എന്നത് പ്രവചനാതീതമാണ്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.

Kerala Gold Rate: കൂടിയത് 3160 രൂപ! 1.16 കടന്ന് റെക്കോർഡ് കുതിപ്പിൽ സ്വർണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 20 Aug 2026 | 09:38 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന് തടയിട്ട് ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 1,13,640 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,205 രൂപയും. എന്നാൽ ഇന്ന് സ്വർണം വീണ്ടും കുതിച്ചിരിക്കുകയാണ്. 3160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,16,800 രൂപയായി ഉയർന്നു. ഗ്രാമിന് 14,600 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 249.90 രൂപയും കിലോയ്ക്ക് 2,49,900 രൂപയുമാണ് വില.

സ്വർണവിലയിൽ സംഭവിക്കുന്നത്?

ഡോളർ സൂചിക താഴ്ന്നതോടെ സ്വർണത്തിന് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വീകാര്യത വർധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കുതിപ്പിന് കാരണമായത്. യു.എസ് സമ്പദ് വ്യവസ്ഥ തളർന്നതോടെ തൊഴിൽ വിപണി ദുർബലമായതി. ഈ സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്ക് കൂട്ടാൻ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് തയാറാവില്ലെന്ന വിലയിരുത്തൽ ഡോളറിന് തിരിച്ചടിയായി.

ALSO READ: പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വാങ്ങിച്ച വില കിട്ടാത്തത് എന്തുകൊണ്ട്?

എന്നാൽ തൊട്ടടുത്ത് തന്നെ യുഎസിൽ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് ദശാബ്ദങ്ങൾ‌ക്കിടയിലെ ഏറ്റവും ഉയരത്തിലെത്തിയത് സ്വർണത്തിന് തിരിച്ചടി നൽകി.ബോണ്ട് യീൽഡ് കൂടുന്നത് നിക്ഷേപകരെ ആകർഷിക്കും. ഇതോടെ അവർ സ്വർണത്തെ ഉപേക്ഷിച്ച് ബോണ്ടിലേക്ക് തിരിയും. ഇതാണ് കഴിഞ്ഞ ദിവസം വില കുറയാൻ കാരണമായത്. എന്നാൽ ഇന്ന് വീണ്ടും വില കൂടി.

സ്വർണവിലയെ സ്വാധീനിക്കുന്നത് എന്തെല്ലാം?

ആഗോളതലത്തിലും ആഭ്യന്തരതലത്തിലുമുള്ള വിവിധ സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളാണ് സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നത്. കേരളത്തിലെ സ്വർണവില പ്രധാനമായും രാജ്യാന്തര വിപണിയിലെ വിലയെ അടിസ്ഥാനമാക്കിയാണ് നിർണയിക്കപ്പെടുന്നത്. സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് പശ്ചിമേഷ്യൻ സംഘർഷമാണ്. യുഎസ്- ഇറാൻ സംഘർഷം തുടരുന്നത് ക്രൂഡ് ഓയിൽ വില കൂട്ടും. ഇത് സ്വർണവില താഴാൻ കാരണമാകും.

യുഎസ് ഡോളറിന്റെ വിനിമയമൂല്യവും പ്രധാനമാണ്. ആഗോള വിപണിയിൽ സ്വർണവില കണക്കാക്കുന്നത് യുഎസ് ഡോളറിലാണ്. ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ മറ്റ് കറൻസികളിലുള്ളവർക്ക് സ്വർണം വാങ്ങുന്നത് എളുപ്പമാവുകയും, ഇത് സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർദ്ധിപ്പിച്ച് വില ഉയർത്താൻ ഇടയാക്കുകയും ചെയ്യും. അതുപോലെ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ സ്വർണവിപണിയെ നേരിട്ട് സ്വാധീനിക്കാറുണ്ട്.

ഇങ്ങനെ വാങ്ങിയാൽ ലാഭം

സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

Follow Us