Onam 2026: നാളെ ഉത്രാടപ്പാച്ചില്‍; വിലക്കയറ്റം വരിഞ്ഞുമുറുക്കും, വിലയറിഞ്ഞ് സാധനങ്ങള്‍ വാങ്ങാം
Onam 2026 Uthradapachchil Price Hike: പണ്ട് ഗ്രാമങ്ങളിലായിരുന്ന ഉത്രാടത്തിരക്ക്, ഇന്ന് പതിയെ നഗരങ്ങളിലേക്ക് മാറിയിട്ടുണ്ട്. വേണ്ടതെല്ലാം വാങ്ങിച്ചുകൂട്ടാന്‍ ആളുകളെത്തുന്നത് കച്ചവടക്കാര്‍ക്ക് വലിയ സന്തോഷം പകരും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതല്ല ഓണം ഷോപ്പിങ്. മനസ് നിറഞ്ഞ് ഷോപ്പിങ് നടത്തുന്നത് ഉപഭോക്താക്കളുടെ കീശ കാലിയാക്കും.

ഓണം
ഓണാഘോഷം അവസാനഘട്ടത്തിലെത്തി, നാളെ ഉത്രാടം. ഉത്രാടം ദിനത്തിലാണ് തിരുവോണം ആഘോഷിക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി പുറത്തിറങ്ങുന്നത്. ഓണത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളെ ഉത്രാടപ്പാച്ചില്‍ എന്നാണ് പറയുന്നത്. തിരുവോണത്തിന് സദ്യയ്‌ക്കൊരുക്കാനുള്ള മലയാളികളുടെ തിക്കും തിരക്കുമാണ് ഉത്രാടപ്പാച്ചിലിന്റെ ഏറ്റവും വലിയ പ്രത്യേകത. പച്ചക്കറി, വസ്ത്രങ്ങള്‍, പലവ്യഞ്ജനം തുടങ്ങി എല്ലായിടങ്ങളിലും വലിയ തിരക്കാകും ഉത്രാടം ദിനത്തില്‍ അനുഭവപ്പെടുന്നത്.
പണ്ട് ഗ്രാമങ്ങളിലായിരുന്ന ഉത്രാടത്തിരക്ക്, ഇന്ന് പതിയെ നഗരങ്ങളിലേക്ക് മാറിയിട്ടുണ്ട്. വേണ്ടതെല്ലാം വാങ്ങിച്ചുകൂട്ടാന്‍ ആളുകളെത്തുന്നത് കച്ചവടക്കാര്‍ക്ക് വലിയ സന്തോഷം പകരും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതല്ല ഓണം ഷോപ്പിങ്. മനസ് നിറഞ്ഞ് ഷോപ്പിങ് നടത്തുന്നത് ഉപഭോക്താക്കളുടെ കീശ കാലിയാക്കും. എങ്കിലും വേണ്ടതെല്ലാം വാങ്ങിക്കാതിരിക്കുന്നത് എങ്ങനെയാണ്.
ഓണത്തിന് കീശകീറും
ഓണച്ചെലവിന് പണം കണ്ടെത്തുന്നത് ഈ വര്‍ഷം അത്ര എളുപ്പമുള്ള കാര്യമല്ല. പലചരക്കിനും പച്ചക്കറിയ്ക്കുമായി നിങ്ങള്‍ വലിയൊരു സംഖ്യ തന്നെ ചെലവഴിക്കേണ്ടതായി വരും. ഓണത്തിന് മുമ്പ് തന്നെ വന്നെത്തിയ വിലക്കയറ്റം മലയാളികളെ കാണം വിറ്റും ഓണമുണ്ണാന്‍ പ്രേരിപ്പിക്കുകയാണ്. ഓണക്കാലമെത്തുമ്പോള്‍ സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും, ഈ വര്‍ഷത്തെ വിലയില്‍ വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്.
പച്ചക്കറിവില ഇങ്ങനെ
വലിയ ഉള്ളി- 37 രൂപ
ചെറിയ ഉള്ളി- 64 രൂപ
തക്കാളി- 24 രൂപ
പച്ചമുളക്- 69 രൂപ
ബീറ്റ്‌റൂട്ട്- 46 രൂപ
ഉരുളക്കിഴങ്ങ്- 30 രൂപ
കായ- 12 രൂപ
ചീര- 11 രൂപ
കുമ്പളങ്ങ- 18 രൂപ
കാപ്‌സിക്കം- 55 രൂപ
പാവയ്ക്ക- 43 രൂപ
ചുരയ്ക്ക- 30 രൂപ
കാബേജ്- 30 രൂപ
കാരറ്റ്- 57 രൂപ
കോളിഫ്‌ലവര്‍- 38 രൂപ
വെള്ളരി- 31 രൂപ
മുരിങ്ങക്കായ- 45 രൂപ
വഴുതന- 35 രൂപ
ചേന- 40 രൂപ
ഫ്രഞ്ച് ബീന്‍സ് – 82 രൂപ
വെളുത്തുള്ളി- 191 രൂപ
ഇഞ്ചി- 116 രൂപ
വെണ്ടയ്ക്ക- 42 രൂപ
മത്തങ്ങ- 20 രൂപ
മുള്ളങ്കി- 35 രൂപ
പടവല- 40 രൂപ
പയര്‍- 37 രൂപ
Also Read: Onam 2026: ഓണത്തിന് സാധനങ്ങള്‍ വാങ്ങിയോ? മാവേലി സ്‌റ്റോറിലെ വിലവിവര പട്ടികയിതാ
അരിവിലയും റെക്കോഡ് കുതിപ്പില്‍
ഒരു മാസത്തിനിടെ വിവിധയിനം അരികള്‍ക്കും അഞ്ച് മുതല്‍ 20 രൂപ വരെയാണ് വില ഉയര്‍ന്നത്. ആന്ധ്ര ജയ അരിക്ക് 42 രൂപയില്‍ നിന്ന് 45 രൂപയിലേക്കും കര്‍ണാടക വടി മട്ടയ്ക്ക് 55 നിന്ന് 58 രൂപയിലേക്കും വില ഉയര്‍ന്നു. കര്‍ണാടക പച്ചരിയ്ക്ക് 29.50 രൂപയില്‍ നിന്ന് 32 രൂപയിലേക്കും, കര്‍ണാടക കുറുവയ്ക്ക് 34 രൂപയില്‍ നിന്ന് 40 രൂപയിലേക്കുമാണ് വില കുതിച്ചത്.
പൂക്കളുടെ വില
- അരളി- 450 രൂപ മുതല്‍
- ജമന്തി- 450 രൂപ മുതല്‍
- ചെമ്പങ്കി- 250 രൂപ
- റോസ്- 380 രൂപ
- ചെത്തി- 200 രൂപ
- ബന്തി- 200 രൂപ
- കോളി- 200 രൂപ
- വാടാമുല്ല- 200 രൂപ
- തുളസി- 100 രൂപ വരെ
English Summary
Uthradapachchil on August 25 is expected to bring a major rush to Kerala markets ahead of Onam 2026. With demand rising, prices of vegetables, flowers and rice may also increase. Check the latest market rates before heading out for Onam shopping.