25 ലക്ഷം രൂപ കൈയിലുണ്ടോ? എവിടെ നിക്ഷേപിക്കണം; SIP, FD, ഡെബ്റ്റ് ഫണ്ട്…
How to Invest Rs 25 Lakh: Compare SIP, FD, Debt Funds and Lumpsum: തങ്ങളുടെ കൈവശമുള്ള പണം എവിടെ നിക്ഷേപിക്കണം, ഇതിനായി ഏതെല്ലാം മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തണം എന്ന കാര്യത്തില്‍ ഒട്ടുമിക്കയാളുകള്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. 25 ലക്ഷം രൂപയാണ് നിങ്ങളുടെ കൈവശമുള്ളതെന്ന് കരുതൂ, ഇത് എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെ കൃത്യമായി പണം വിനിയോഗിക്കണമെന്നും മനസിലാക്കാം.

പ്രതീകാത്മക ചിത്രം
പണം സമ്പാദിക്കാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ ഒട്ടും വൈകിക്കേണ്ടാ, നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗം തിരഞ്ഞെടുത്ത് ഉടന്‍ തന്നെ നിക്ഷേപം ആരംഭിച്ചോളൂ. എന്നാല്‍ തങ്ങളുടെ കൈവശമുള്ള പണം എവിടെ നിക്ഷേപിക്കണം, ഇതിനായി ഏതെല്ലാം മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തണം എന്ന കാര്യത്തില്‍ ഒട്ടുമിക്കയാളുകള്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. 25 ലക്ഷം രൂപയാണ് നിങ്ങളുടെ കൈവശമുള്ളതെന്ന് കരുതൂ, ഇത് എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെ കൃത്യമായി പണം വിനിയോഗിക്കണമെന്നും മനസിലാക്കാം.
എസ്‌ഐപി വഴി തുക ഘട്ടംഘട്ടമായി നിക്ഷേപിക്കാം
മ്യൂച്വല്‍ ഫണ്ടില്‍ നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. സാധാരണയായി മാസ വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക എസ്‌ഐപി വഴി നിക്ഷേപിക്കാം. 25 ലക്ഷം രൂപ പോലുള്ള വലിയൊരു തുക കൈവശമുള്ളപ്പോഴും എസ്‌ഐപി രീതിയിലുള്ള നിക്ഷേപം പരിഗണിക്കാവുന്നതാണ്. ഉദാഹരണത്തിന്, മുഴുവന്‍ തുകയും ഒരുമിച്ച് ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ തുക ആറ് മുതല്‍ 12 മാസം വരെ ചെറിയ തവണകളായി നിക്ഷേപിക്കാം. ഇതുവഴി മുഴുവന്‍ തുകയും ഒരേ ദിവസം വിപണിയില്‍ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കാം.
ലംപ്‌സം നിക്ഷേപം
എസ്‌ഐപിയ്ക്ക് വിപരീതമാണ് ലംപ്‌സം നിക്ഷേപം. മുഴുവന്‍ തുകയും ഒരുമിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കില്‍, മുഴുവന്‍ തുകയും ഉടന്‍ വിപണിയിലെത്തും. വിപണി ഉയര്‍ന്നാല്‍ മുഴുവന്‍ തുകയ്ക്കും നേട്ടം ലഭിക്കും. എന്നാല്‍ വിപണി പെട്ടെന്ന് ഇടിഞ്ഞാല്‍ നിക്ഷേപത്തിന്റെ മൂല്യത്തിലും വലിയ കുറവുണ്ടാകാം. അതുകൊണ്ട് നിക്ഷേപ കാലയളവ് ഇവിടെ വളരെ പ്രധാനമാണ്. വര്‍ഷങ്ങളോളം പണം നിക്ഷേപിച്ച് വയ്ക്കാന്‍ കഴിയുന്നവര്‍ക്ക് ഹ്രസ്വകാല വിപണി ഇടിവുകളെ നേരിടാനുള്ള കൂടുതല്‍ സമയം ലഭിക്കും.
ഫിക്‌സഡ് ഡെപ്പോസിറ്റ് നോക്കാം
വിപണിയിലെ ചാഞ്ചാട്ടങ്ങളെല്ലാം ഒഴിവാക്കി കൂടുതല്‍ സ്ഥിരതയുള്ള നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് അഥവാ എഫ്ഡി പരിഗണിക്കാം. ഒരു നിശ്ചിത കാലയളവിലേക്ക് ബാങ്കില്‍ പണം നിക്ഷേപിച്ച് പലിശ നേടുന്നതാണ് എഫ്ഡിയുടെ രീതി. എത്ര കാലത്തേക്ക് പണം ആവശ്യമില്ലെന്ന് കണക്കാക്കി കാലാവധി തിരഞ്ഞെടുക്കാം.
ഡെബ്റ്റ് ഫണ്ടുകള്‍
ഓഹരികള്‍ക്ക് പകരം ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍ തുടങ്ങിയ സ്ഥിരവരുമാന ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഡെബ്റ്റ് ഫണ്ടുകള്‍. ഓഹരി ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചാഞ്ചാട്ടം ആഗ്രഹിക്കുന്നവര്‍ക്ക് ചില ഡെബ്റ്റ് ഫണ്ടുകള്‍ പരിഗണിക്കാം. പല ഓപ്പണ്‍-എന്‍ഡഡ് ഡെബ്റ്റ് ഫണ്ടുകളിലും ആവശ്യാനുസരണം യൂണിറ്റുകള്‍ റീഡീം ചെയ്യാന്‍ സാധിക്കും.
ഏത് തിരഞ്ഞെടുക്കാം?
25 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ മാത്രം ലക്ഷ്യമിടാതെ റിസ്‌കും സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിക്കണം. എസ്‌ഐപി, ലംപ്‌സം, എഫ്ഡി, ഡെബ്റ്റ് ഫണ്ട് എന്നിവയ്ക്ക് ഓരോന്നിനും വ്യത്യസ്ത ഗുണങ്ങളും പരിമിതികളുമുണ്ട്. അതിനാല്‍ പണം എപ്പോള്‍ ആവശ്യമാകും, എത്രത്തോളം റിസ്‌ക് എടുക്കാന്‍ കഴിയും എന്നിവ കണക്കാക്കി അനുയോജ്യമായ നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നതാണ് മികച്ചത്.
English Summary
Investing Rs 25 lakh requires careful planning. SIP, lumpsum, FD and debt funds offer different levels of risk, liquidity and return potential.