AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Minimum Mark Exams: മിനിമം മാർക്ക് മുഖ്യം, നാല് ക്ലാസുകളിലെ കുട്ടികൾക്ക് വീണ്ടും പരീക്ഷ, തീയ്യതി പുറത്ത്

പല വിദ്യാർഥികൾക്കും അക്കാദമിക് നിലവാരം കുറയുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾ വർദ്ധിച്ചുവരുന്നതിനിടെയാണ് ഈ തീരുമാനം, വായിക്കാനോ,എഴുതാനോ പോലും കൃത്യമായി അറിയാത്ത വിദ്യാർഥികൾ പലരും എസ്എസ്എൽസി പരീക്ഷക്ക് അടക്കം എപ്ലസ് വാങ്ങി ജയിക്കുന്നതിനെ നേരത്തെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പോലും വിമർശിച്ചിരുന്നു. നേരത്തെ കഴിഞ്ഞ അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി മിനിമം മാർക്ക് വിദ്യാഭ്യാസ വകുപ്പ് എർപ്പെടുത്തിയിരുന്നു.

Kerala Minimum Mark Exams: മിനിമം മാർക്ക് മുഖ്യം, നാല് ക്ലാസുകളിലെ കുട്ടികൾക്ക് വീണ്ടും പരീക്ഷ, തീയ്യതി പുറത്ത്
പ്രതീകാത്മക ചിത്രംImage Credit source: PTI / Photos
Arun Nair
Arun Nair | Published: 14 Apr 2026 | 01:54 PM

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ക്ലാസുകളിലെ കുട്ടികളിൽ മിനിമം മാർക്ക് ലഭിക്കാത്തവർക്കായി വീണ്ടും പരീക്ഷ. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് 5 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളിൽ വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർഥികളാണ് വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. വിദ്യാഭ്യാസ വകുപ്പിൻ്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായാണിത്. ഏപ്രില് 28 മുതൽ 30-വരെയായിരിക്കും പരീക്ഷ. മൂല്യനിർണയം എത്രയും വേഗം പൂർത്തിയാക്കി മാർക്ക് കുറവുള്ള വിദ്യാർത്ഥികളെ കണ്ടെത്താൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

പരീക്ഷക്ക് മുൻപായി വിദ്യാർത്ഥികളെ സഹായിക്കാൻ ഒരാഴ്ചത്തെ അക്കാദമിക് സപ്പോർട്ട് പ്രോഗ്രാമും സംഘടിപ്പിക്കും. ഈ കാലയളവിൽ, വിദ്യാർത്ഥികൾ പരീക്ഷക്കായി നന്നായി ഒരുങ്ങുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണം. ഏപ്രിൽ 20 മുതൽ ഏപ്രിൽ 27 വരെയായിരിക്കും ഇത്. പരീക്ഷ പൂർത്തിയായതിന് ശേഷം അന്തിമ വാർഷിക ഫലം മെയ് 2 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

തീരുമാനത്തിന് പിന്നിൽ

പല വിദ്യാർഥികൾക്കും അക്കാദമിക് നിലവാരം കുറയുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾ വർദ്ധിച്ചുവരുന്നതിനിടെയാണ് ഈ തീരുമാനം, വായിക്കാനോ,എഴുതാനോ പോലും കൃത്യമായി അറിയാത്ത വിദ്യാർഥികൾ പലരും എസ്എസ്എൽസി പരീക്ഷക്ക് അടക്കം എപ്ലസ് വാങ്ങി ജയിക്കുന്നതിനെ നേരത്തെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പോലും വിമർശിച്ചിരുന്നു. നേരത്തെ കഴിഞ്ഞ അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി മിനിമം മാർക്ക് വിദ്യാഭ്യാസ വകുപ്പ് എർപ്പെടുത്തിയിരുന്നു.

ഇതിന് അധ്യാപകർക്കിടയിലും വലിയ തോതിൽ സ്വീകാര്യത ഉണ്ടെന്ന് ഉറപ്പാക്കിയതോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. പല ക്ലാസുകളിലെയും കുട്ടുകൾക്ക് തങ്ങളുടെ പേര് പോലും തെറ്റ് കൂടാതെ എഴുതാൻ അറിയില്ലെന്നും, ഇവർക്ക് എന്ത് അടിസ്ഥാനത്തിലാണ് പത്താം ക്ലാസിലടക്കം വലിയ മാർക്ക് നൽകി ജയിപ്പിക്കുന്നത് എന്ന് അധ്യാപകർ തന്നെ ചോദിച്ചിരുന്നു. വർഷം തോറും വിജയശതമാനം ഉയർത്തിക്കാട്ടാൻ സ്കൂളുകൾക്കും വൃഗ്രത

Follow Us