CSIR UGC NET Dec 2026: നെറ്റ് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്! നിങ്ങളുടെ പരീക്ഷാ നഗരം ഏതെന്ന് ഇപ്പോൾ പരിശോധിക്കാം

CSIR UGC NET Dec 2026 Exam City Slip: സിഎസ്‌ഐആര്‍ യുജിസി നെറ്റ്‌ ഡിസംബർ 2026 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിങ് ഏജന്‍സി പുറത്തിറക്കി. അപേക്ഷിച്ചവര്‍ക്ക്‌ ഇപ്പോൾ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാ നഗരം പരിശോധിക്കാനും, ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

CSIR UGC NET Dec 2026: നെറ്റ് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്! നിങ്ങളുടെ പരീക്ഷാ നഗരം ഏതെന്ന് ഇപ്പോൾ പരിശോധിക്കാം

CSIR NET December 2026 Advance City Intimation Out

Published: 

28 Nov 2026 | 02:53 PM

ജോയിന്റ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ – നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (ജോയിന്റ് സിഎസ്‌ഐആര്‍ യുജിസി നെറ്റ്‌) ഡിസംബർ 2026 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തിറക്കി. അപേക്ഷിച്ചവര്‍ക്ക്‌ ഇപ്പോൾ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാ നഗരം പരിശോധിക്കാനും, csirnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഡിസംബർ 19, 22, 27 തീയതികളിലായാണ് പരീക്ഷ നടക്കുന്നത്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്‌) നേടുന്നതിനുള്ള യോഗ്യത, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനം, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം, അതുപോലെ ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് മാത്രമുള്ള പ്രവേശനം എന്നിവ വിലയിരുത്തുന്നതിനാണ് ഈ പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രീതിയിലായിരിക്കും പരീക്ഷ നടക്കുക.

ഡൗൺലോഡ് ചെയ്യേണ്ട വിധം

  • ആദ്യം csirnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിലുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകുക
  • അനുവദിച്ചിട്ടുള്ള പരീക്ഷാ നഗരം പരിശോധിച്ച ശേഷം രേഖ ഡൗൺലോഡ് ചെയ്യുക.

Also Read: CTET Exam 2026: സിടെറ്റ് പരീക്ഷ; എക്സാം സിറ്റി സ്ലിപ്പ് എപ്പോൾ ഡൗൺലോഡ് ചെയ്യാം, വിവരങ്ങൾ ഇതാ

96.75 ശതമാനം അപേക്ഷകര്‍ക്കും അവർ തിരഞ്ഞെടുത്ത നാല് മുൻഗണനാ നഗരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷാ നഗരങ്ങൾ അനുവദിച്ചിരിക്കുന്നത്; അതേസമയം 91.90 ശതമാനം അപേക്ഷകര്‍ക്കും അവരുടെ ഒന്നാമത്തെ മുൻഗണനാ നഗരം തന്നെ ലഭിച്ചു.

അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. പരീക്ഷാ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരത്തെക്കുറിച്ച് അപേക്ഷകരെ മുൻകൂട്ടി അറിയിക്കുന്ന ഈ രേഖ, പരീക്ഷയ്ക്ക് മുമ്പ് ആവശ്യമായ യാത്രാ ക്രമീകരണങ്ങൾ ചെയ്യാൻ അവരെ സഹായിക്കും.

അഡ്മിറ്റ് കാർഡ് അല്ല

സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് അല്ലെന്ന് എൻടിഎ വ്യക്തമാക്കി. പരീക്ഷാ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം ഏതാണെന്ന മുൻകൂർ അറിയിപ്പ് മാത്രമാണിത്. അഡ്മിറ്റ് കാർഡ് പിന്നീട് പ്രത്യേകമായി പുറത്തിറക്കും.

എക്സാമിനേഷൻ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനോ പരിശോധിക്കുന്നതിനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് 011-40759000 അല്ലെങ്കിൽ 011-69227700 എന്നീ നമ്പറുകളിൽ എൻടിഎ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം. കൂടാതെ, സംശയങ്ങൾ csirnet@nta.ac.in എന്ന ഇമെയിൽ വിലാസത്തിലും അയക്കാം.

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുള്ള രാവിലത്തെ ഷിഫ്റ്റിലും, ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിലുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്.

English Summary

The NTA has released the Joint CSIR-UGC NET December 2026 exam city intimation slip. Candidates can download the slip using their application number and password to check their allotted exam city. The computer-based exams will be held in two shifts on December 19, 22, and 27, 2026.

Loading...
Unable to load recommendations.
Follow Us
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?