AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CUET PG 2026: സിയുഇടി പിജി പരീക്ഷാത്തീയതി പുറത്ത്; ഷെഡ്യൂള്‍ എങ്ങനെ പരിശോധിക്കാം?

CUET PG 2026 Exam Dates and Schedule Out: എന്‍ടിഎ സിയുഇടി പിജി 2026 പരീക്ഷയുടെ തീയതി പുറത്തുവിട്ടു. മാർച്ച് 6 മുതൽ 27 വരെയാണ് പരീക്ഷ. 302 പരീക്ഷാ കേന്ദ്രങ്ങളില്‍ 44 ഷിഫ്റ്റുകളിലായി ഓണ്‍ലൈനായി പരീക്ഷ നടക്കും.

CUET PG 2026: സിയുഇടി പിജി പരീക്ഷാത്തീയതി പുറത്ത്; ഷെഡ്യൂള്‍ എങ്ങനെ പരിശോധിക്കാം?
CUET PG 2026
Jayadevan AM
Jayadevan AM | Published: 18 Feb 2026 | 11:26 AM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പിജി (സിയുഇടി പിജി) 2026 പരീക്ഷയുടെ തീയതി പുറത്തുവിട്ടു. exams.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഇത് പരിശോധിക്കാം. മാർച്ച് 6 മുതൽ 27 വരെയാണ് പരീക്ഷ നടക്കുന്നത്. 302 പരീക്ഷാ കേന്ദ്രങ്ങളില്‍ 44 ഷിഫ്റ്റുകളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. ജനുവരി 14 ആയിരുന്നു അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി.

പരീക്ഷാ ഷെഡ്യൂൾ എങ്ങനെ പരിശോധിക്കാം?

  • exams.nta.nic.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • അതില്‍ ‘സിയുഇടി പിജി’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • പരീക്ഷാ ഷെഡ്യൂളിനുള്ള ലിങ്ക് ഈ ഹോം പേജില്‍ ലഭ്യമാകും
  • പരീക്ഷയുടെ ഷെഡ്യൂള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരീക്ഷാ തീയതികൾ, ഷിഫ്റ്റ്, സമയം എന്നിവ അപേക്ഷകര്‍ വിശദമായി പരിശോധിക്കണം. ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതല്‍ 10.30 വരെ നടക്കും. രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെയാണ്. 4 മുതല്‍ 5.30 വരെയാണ് മൂന്നാം ഷിഫ്റ്റ്. പരീക്ഷയില്‍ 157 ബിരുദാനന്തര വിഷയങ്ങളുണ്ട്. ഏകദേശം 4,11,366 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പ്രകാരം അപേക്ഷകര്‍ക്ക് നാലു പേപ്പര്‍ വരെ എഴുതാം.

Also Read: CBSE Exam 2026: ആദ്യ ബോര്‍ഡ് എക്‌സാം എഴുതാത്തവര്‍ക്ക് രണ്ടാം പരീക്ഷയില്‍ പങ്കെടുക്കാമോ? വ്യക്തത വരുത്തി സിബിഎസ്ഇ

മാർച്ച് 06, 07, 08, 09, 10, 11, 12, 13, 16, 17, 18, 19, 24, 25, 27 തീയതികളിൽ പരീക്ഷ നടത്തും. ഓരോ ഷിഫ്റ്റിന്റെയും ദൈര്‍ഘ്യം 90 മിനിറ്റായിരിക്കും. 41 ലാംഗ്വേജ് പേപ്പറുകള്‍, എം. ടെക്./ഹയർ സയൻസസ്, ആചാര്യ പേപ്പറുകൾ എന്നിവ ഒഴികെയുള്ള ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകും.

എം. ടെക്./ഹയർ സയൻസസ് പേപ്പറുകൾ ഇംഗ്ലീഷിൽ മാത്രമായിരിക്കും. ആചാര്യ പേപ്പറുകൾ സംസ്കൃതത്തിൽ മാത്രമായിരിക്കും. ഇന്ത്യൻ നോളജ് സിസ്റ്റം, ബൗധ ദർശനം എന്നിവ ഹിന്ദി/സംസ്കൃതം/ഇംഗ്ലീഷ് ഭാഷകളിലായിരിക്കും. കൂടുതൽ വ്യക്തതയ്ക്കായി, ഉദ്യോഗാർത്ഥികൾക്ക് 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ cuetpg@nta.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

Follow Us